1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാനിൽ നഷ്ടമായ പാസ്പോർട്ടുകൾ ഭീകരർ ദുരുപയോഗം ചെയ്തേക്കും; ഇ വിസ നിർബന്ധമാക്കി ഇന്ത്യ
അഫ്ഗാനിൽ നഷ്ടമായ പാസ്പോർട്ടുകൾ ഭീകരർ ദുരുപയോഗം ചെയ്തേക്കും; ഇ വിസ നിർബന്ധമാക്കി ഇന്ത്യ
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരൻമാർക്ക് ഇലക്ട്രോണിക് വിസ (ഇ വിസ) നിർബന്ധമാക്കി. അഫ്ഗാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണു നടപടിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മുൻപ് വിസ ലഭിച്ചവരും ഇപ്പോൾ ഇന്ത്യയിൽ ഇല്ലാത്തവരുമായ അഫ്ഗാൻ പൗരൻമാരുടെ വിസ അസാധുവാകും. ndianvisaonline.gov.in എന്ന വെബ്സൈറ്റ് വഴി ഇ വിസയ്ക്ക് അപേക്ഷിക്കാം. സംഘർഷത്തിനിടെ അഫ്ഗാൻ …
ദക്ഷിണാഫ്രിക്കയിൽ കോടികളുടെ പിപിഇ കിറ്റ് അഴിമതി: വിവരം നൽകിയ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു
ദക്ഷിണാഫ്രിക്കയിൽ കോടികളുടെ പിപിഇ കിറ്റ് അഴിമതി: വിവരം നൽകിയ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പി.പി.ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു. കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണു ബബിതയ്ക്ക് വെടിയേറ്റത്. ഗൗതംഗ് പ്രവിശ്യ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു ബബിത. ചൊവ്വാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു ജൊഹന്നാസ്ബര്‍ഗിലുള്ള വീട്ടിലേക്കു കാറിൽ മടങ്ങുമ്പോഴാണ് ബബിതക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും …
അഫ്ഗാനിലെ സ്ഥിതി മുതലാക്കാൻ ഇസ്ലാമിക് സ്റ്റേറ്റ്; കാബൂൾ വിമാനത്താവളം ആക്രമിക്കപ്പെടാമെന്ന് യുഎസ്
അഫ്ഗാനിലെ സ്ഥിതി മുതലാക്കാൻ ഇസ്ലാമിക് സ്റ്റേറ്റ്; കാബൂൾ വിമാനത്താവളം ആക്രമിക്കപ്പെടാമെന്ന് യുഎസ്
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന രക്ഷാദൗത്യത്തിനെതിരെ ഐഎസിൻ്റെ (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് അമേരിക്ക. വിമാനത്താവളത്തിൻ്റെ വിവിധ ഗേറ്റുകളിലായി ആയിരക്കണക്കിന് ആളുകളാണ് കാത്തിരിക്കുന്നത്. കൂടുതൽ ആളുകൾ എത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിൽ പരിസരത്ത് നിന്നും യുഎസ് പൗരന്മാർ വിട്ടുനിൽക്കണമെന്നും അമേരിക്ക വ്യക്തമാക്കി. വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന ഒഴിപ്പിക്കൽ നടപടിക്കെതിരെയാണ് ആക്രമണത്തിന് …
ദുബായിൽ ലോംഗ് ടേം കള്‍ച്ചറല്‍ വിസ സ്വന്തമാക്കണോ? ഇക്കാര്യം അറിഞ്ഞിരിക്കണം
ദുബായിൽ ലോംഗ് ടേം കള്‍ച്ചറല്‍ വിസ സ്വന്തമാക്കണോ? ഇക്കാര്യം അറിഞ്ഞിരിക്കണം
സ്വന്തം ലേഖകൻ: കല, സംസ്‌ക്കാരം, ഡിസൈന്‍, പാരമ്പര്യം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ക്ക് ദീര്‍ഘകാല സാംസ്‌കാരിക വിസയുമായി ദുബായ് അധികൃതര്‍. ദുബായിയെ സര്‍ഗാത്മകതയുടെയും പ്രതിഭാ വിലാസത്തിന്റെയും കേന്ദ്രമാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുടെ ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 2019ലാണ് ലോംഗ് ടേം കള്‍ച്ചറല്‍ വിസയ്ക്ക് അനുമതി …
സൗദിയിൽ പ്രൈമറി തലത്തിലെ 90% അധ്യാപകരും ഇനി സൗദികള്‍; നഷ്ടം പ്രവാസികൾക്ക്
സൗദിയിൽ പ്രൈമറി തലത്തിലെ 90% അധ്യാപകരും ഇനി സൗദികള്‍; നഷ്ടം പ്രവാസികൾക്ക്
സ്വന്തം ലേഖകൻ: സൗദിയിലെ അധ്യാപന മേഖലയില്‍ നിന്ന് പ്രവാസികള്‍ ഘട്ടംഘട്ടമായി പുറത്തേക്ക്. ഒന്നു മുതല്‍ ആറ് വരെ ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ സൗദിവല്‍ക്കരണം ശക്തമാക്കിയതോടെയാണിത്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രൈമറി സ്‌കൂളുകളിലെ അധ്യാപകരില്‍ 90 ശതമാനവും സൗദികള്‍ ആയിരിക്കണമെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം വ്യവസ്ഥ ചെയ്തു. ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന പുതിയ …
ഒമാനിലേക്കുള്ള വിമാന ടിക്കറ്റിന് വൻ ഡിമാൻഡ്; കോവാക്സിൻ എടുത്ത പ്രവാസികൾ വഴിയാധാരം!
ഒമാനിലേക്കുള്ള വിമാന ടിക്കറ്റിന് വൻ ഡിമാൻഡ്; കോവാക്സിൻ എടുത്ത പ്രവാസികൾ വഴിയാധാരം!
സ്വന്തം ലേഖകൻ: അടുത്ത മാസം ഒന്നുമുതൽ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന അനുമതി ലഭിച്ചെങ്കിലും കേരളത്തിൽനിന്ന് വിമാന ടിക്കറ്റുകൾ കിട്ടാനില്ല. ലഭ്യമുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന നിരക്ക് കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിന് പോലും അടുത്ത മാസം ഒരുഭാഗത്തേക്ക് 120 റിയാലിന് മുകളിലാണ് കുറഞ്ഞ നിരക്ക്. …
ഖത്തറിൽ വിസിറ്റ് വിസ നിയന്ത്രണത്തിന് അംഗീകാരം; ചില വിഭാഗങ്ങള്‍ക്ക് ഇനി വിസ നല്‍കില്ല
ഖത്തറിൽ വിസിറ്റ് വിസ നിയന്ത്രണത്തിന് അംഗീകാരം; ചില  വിഭാഗങ്ങള്‍ക്ക് ഇനി വിസ നല്‍കില്ല
സ്വന്തം ലേഖകൻ: ഖത്തറിലെ നിശ്ചിത വിഭാഗം ആളുകൾക്ക് പ്രവേശന വിസയും റസിഡൻസി പെർമിറ്റും നൽകുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. 2012ലെ നാലാം നമ്പര്‍ നിയമത്തിന് പകരം …
രണ്ട് ഡോസ് വാക്സിനുകളുടെ സംരക്ഷണം ആറ് മാസത്തിനകം കുറയുന്നു; ബ്രിട്ടനിൽ ബൂസ്റ്റർ ഡോസ് നൽകാൻ ഒരുക്കം
രണ്ട് ഡോസ് വാക്സിനുകളുടെ സംരക്ഷണം ആറ് മാസത്തിനകം കുറയുന്നു; ബ്രിട്ടനിൽ ബൂസ്റ്റർ ഡോസ് നൽകാൻ ഒരുക്കം
സ്വന്തം ലേഖകൻ: ഫൈസർ, ആസ്ട്രാസെനെക്ക വാക്സിനുകളുടെ രണ്ട് ഡോസു എടുത്തവരുക്കുള്ള സംരക്ഷണം ആറ് മാസത്തിനകം കു റയുന്നതായി ബ്രിട്ടനിൽ പഠനം. ശൈത്യകാലത്ത് “ഏറ്റവും മോശമായ സാഹചര്യത്തിൽ” പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകുന്ന സംരക്ഷണം 50% ൽ താഴെയാകുമെന്നും പഠനത്തിൽ കണ്ടെത്തി. ഫൈസർ-ബയോഎൻടെക് വാക്സിൻ രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിനുശേഷം കൊറോണ വൈറസ് അണുബാധ …
അഫ്ഗാനികൾ രാജ്യം വിടരുത്, സർക്കാർ ജീവനക്കാരായ സ്ത്രീകൾ വീട്ടിലിരിക്കണം: തനി നിറം കാണിക്കാൻ താലിബാൻ
അഫ്ഗാനികൾ രാജ്യം വിടരുത്, സർക്കാർ ജീവനക്കാരായ സ്ത്രീകൾ വീട്ടിലിരിക്കണം: തനി നിറം കാണിക്കാൻ താലിബാൻ
സ്വന്തം ലേഖകൻ: പഞ്ച്ശീറിലെ പ്രശ്നങ്ങൾ സമാധാനപൂർവ്വം പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് താലിബാൻ. കാബൂൾ വിമാനത്താവളത്തിലേക്ക് അഫ്ഗാനികൾക്ക് പ്രവേശനമില്ലെന്നും താലിബാൻ വ്യക്തമാക്കി. കാബൂൾ വിമാനത്താവളത്തിലെ ആൾക്കൂട്ടവും സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കുന്നതിന് അഫ്ഗാനികൾ വിമാനത്താവളത്തിലേക്ക് ഇനിമുതൽ പ്രവേശിക്കരുത്. ഇനി മുതൽ വിദേശികൾക്ക് മാത്രമാണ് വിമാനത്താവളത്തിലേക്ക് പ്രവേശനമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിലെ ജീവിതം സാധാരണഗതിയിലേക്ക് മടങ്ങിവരികയാണ്. …
കാബൂളിൽ സിഐഎ – താലി ബാൻ രഹസ്യ ചര്‍ച്ച; സൈനിക പിന്‍മാറ്റം വേഗത്തിലാക്കുമെന്ന് ബൈഡന്‍
കാബൂളിൽ സിഐഎ – താലി ബാൻ രഹസ്യ ചര്‍ച്ച; സൈനിക പിന്‍മാറ്റം വേഗത്തിലാക്കുമെന്ന് ബൈഡന്‍
സ്വന്തം ലേഖകൻ: അഫ്ഗാനിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ താലിബാനുമായി ചർച്ച നടത്തി യുഎസ് രഹസ്യാന്വേഷണ ഏജൻസി. സിഐഎ ഡയരക്ടർ വില്യം ജെ ബേൺസ് ആണ് കാബൂളിലെത്തി താലിബാൻ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. യുഎസ് ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചടക്കിയതിനുശേഷം ഇതാദ്യമായാണ് അമേരിക്ക സംഘവുമായി ഉന്നതതലത്തിലുള്ള …