1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാസ്പോർട്ട് ഇ-ഗേറ്റുകളിൽ സാങ്കേതിക തകരാർ; യുകെ എയര്‍പോര്‍ട്ടുകളിൽ മണിക്കൂറുകൾ നീണ്ട ക്യൂ
പാസ്പോർട്ട് ഇ-ഗേറ്റുകളിൽ സാങ്കേതിക തകരാർ; യുകെ എയര്‍പോര്‍ട്ടുകളിൽ മണിക്കൂറുകൾ നീണ്ട ക്യൂ
സ്വന്തം ലേഖകൻ: യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും, പാസ്സ്‌പോര്‍ട്ട് ഇ ഗെയ്റ്റിലുണ്ടായ സാങ്കേതിക പ്രതിസന്ധി യാത്രക്കാരെ ഏറെ വലച്ചു. ഹീത്രൂ, ഗാറ്റ്‌ വിക്ക്, എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം, ബ്രിസ്റ്റോള്‍, ന്യൂ കാസില്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ എല്ലാം തന്നെ സാങ്കേതിക തകരാറ് ചൊവ്വാഴ്ച യാത്ര വൈകിപ്പിച്ചതാായി ബോര്‍ഡര്‍ ഫോഴ്സ് സ്ഥിരീകരിച്ചു. ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ വിമാനത്താവളത്തിലും കുടുങ്ങിയിരിക്കുന്നത്. ഹീത്രൂ, …
യുകെയിൽ മലയാളി നഴ്സ് കാൻസർ ബാധിച്ച് മരിച്ചു; വിട വാങ്ങിയത് എട്ടു മാസം മുമ്പെത്തിയ സ്‌നോബി അനില്‍
യുകെയിൽ മലയാളി നഴ്സ് കാൻസർ ബാധിച്ച് മരിച്ചു; വിട വാങ്ങിയത് എട്ടു മാസം മുമ്പെത്തിയ സ്‌നോബി അനില്‍
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പീറ്റർബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനിലാണ് (44) കാൻസർ ബാധിച്ച് മരിച്ചത്. ഒരുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭർത്താവ് സനിൽ മാത്യു. ഏകമകൻ ആന്റോ സനിൽ. സീനിയർ കെയറർ വീസയിൽ ബ്രിട്ടനിലെത്തിയ സ്നോബി …
റഫ അതിർത്തി പാത പിടിച്ചെടുത്ത് ഇസ്രയേൽ; വെടിനിർത്തൽ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി
റഫ അതിർത്തി പാത പിടിച്ചെടുത്ത് ഇസ്രയേൽ; വെടിനിർത്തൽ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകൻ: ലോകരാജ്യങ്ങളുടെ അഭ്യർഥന തള്ളി റഫയിൽ ഇസ്രയേൽ കടുത്ത നടപടിയുമായി മുന്നോട്ട്. ഗാസയ്ക്കും ഈജിപ്തിനുമിടയിലെ അതിർത്തി പട്ടണമായ റഫയിലെ അതിർത്തി കവാടം ഇസ്രയേൽ പട്ടാളം കയ്യേറി. ഗാസയിലേക്ക് രാജ്യാന്തരസഹായമെത്തിയിരുന്ന നിർണായക പാതയാണ് ഇസ്രയേൽ പിടിച്ചെടുത്തത്. അതി‍ർത്തിപാത പിടിച്ചത് യുദ്ധം രൂക്ഷമാക്കുമെന്ന് ഈജിപ്ത് ആരോപിച്ചു. മറ്റൊരു പാതയായ കെരെം ശലോം നേരത്തേ തന്നെ ഇസ്രയേൽ അടച്ചിരുന്നു. …
ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസിന് തുടക്കം
ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസിന് തുടക്കം
സ്വന്തം ലേഖകൻ: ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ദുബായിൽ താമസിക്കുന്നവർക്ക് അബുദാബി വിമാനത്താവളത്തിലും തലസ്ഥാന നഗരിയിൽ താമസിക്കുന്നവർക്ക് ദുബായ് വിമാനത്താവളത്തിലും കുറഞ്ഞ ചെലവിൽ എത്താൻ സഹായിക്കുന്നതാണ് സേവനം. ദുബായിലെ ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പുറപ്പെടുന്ന ബസ്, യാത്രികരെ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കും.ടിക്കറ്റ് …
സൗദിയ്ക്കും യുഎഇക്കും ഇടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഫ്‌ളൈനാസ്
സൗദിയ്ക്കും യുഎഇക്കും ഇടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഫ്‌ളൈനാസ്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ നാലാമത്തെ വിമാന കമ്പനിയായ ഫ്‌ളൈനാസ്, സൗദി-യുഎഇ സർവീസുകൾ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. നിലവിലെ നാല് റൂട്ടുകളിൽ നിന്ന് 9 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനാണ് തീരുമാനം. പ്രതിദിനം 20 വിമാനങ്ങൾ വരെ സർവീസ് നടത്തും. ജിദ്ദ, റിയാദ്, ദമാം, മദീന എന്നീ സൗദി നഗരങ്ങളിൽ നിന്ന് ദുബായ്, അബുദാബി, …
കുവൈത്ത് തൊഴില്‍ വിപണി യുടെ ചാലകശക്തിയായി ഇന്ത്യന്‍ പ്രവാസികള്‍; രാജ്യത്ത് ആകെ 5.35 ലക്ഷം പേര്‍
കുവൈത്ത് തൊഴില്‍ വിപണി യുടെ ചാലകശക്തിയായി ഇന്ത്യന്‍ പ്രവാസികള്‍; രാജ്യത്ത് ആകെ 5.35 ലക്ഷം പേര്‍
സ്വന്തം ലേഖകൻ: കുവൈത്ത് തൊഴില്‍ വിപണിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോവുന്ന ചാലകശക്തിയായി ഇന്ത്യന്‍ പ്രവാസികള്‍. രാജ്യത്തെ പ്രവാസി ജീവനക്കാരില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍. ആകെ 5.35 ലക്ഷം ഇന്ത്യന്‍ തൊഴിലാളികളാണ് രാജ്യത്തെ തൊഴില്‍ വിണയില്‍ ഇപ്പോഴുള്ളതെന്നാണ് സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നല്‍കുന്ന ഏറ്റവും പുതിയ കണക്ക്.2023ല്‍ …
കുവൈത്തിൽ വർക്ക് പെർമിറ്റ് യോഗ്യത, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കുന്നു
കുവൈത്തിൽ വർക്ക് പെർമിറ്റ് യോഗ്യത, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തിൽ വർക്ക് പെർമിറ്റുകൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കുന്നു. സർക്കാർ-സിവിൽ കമ്മിറ്റിയാണ് ഇത് സംബന്ധമായ നിർദ്ദേശം നൽകിയതെന്ന് പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു. തൊഴിൽ വീസ റിക്രൂട്ട്മെൻറ് നടപടികളിൽ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സമിതിയിൽ മാൻപവർ അതോറിറ്റി, ആഭ്യന്തര, വിദേശകാര്യ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, കുവൈത്ത് യൂണിവേഴ്‌സിറ്റി …
ഇംഗ്ലണ്ടില്‍ പൊതുസ്ഥലങ്ങളി ലെ ടോയ്‌ലറ്റുകള്‍ ഇനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം
ഇംഗ്ലണ്ടില്‍ പൊതുസ്ഥലങ്ങളി ലെ ടോയ്‌ലറ്റുകള്‍ ഇനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകള്‍ ഇനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായിരിക്കുമെന്ന നിര്‍ദ്ദേശം നിലവില്‍ വരുന്നു. പുതിയതായി നിര്‍മ്മിക്കുന്ന നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. 2021 – ലാണ് ഈ പുതിയ നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലെത്തിയത്. അന്നുമുതല്‍ ഈ നിര്‍ദ്ദേശം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന ആക്ഷേപം ശക്തമാണ്. ഈ വിഭാഗത്തില്‍ …
വാടകയുമായി ബന്ധപ്പെട്ട തർക്കം; ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു; പ്രതികളും ഇന്ത്യൻ വിദ്യാർഥികൾ
വാടകയുമായി ബന്ധപ്പെട്ട തർക്കം; ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു; പ്രതികളും ഇന്ത്യൻ വിദ്യാർഥികൾ
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിൽ എംടെകിന് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഒരു കൂട്ടം ഇന്ത്യൻ വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് തടയുന്നതിന് ശ്രമിച്ചപ്പോഴാണ് ഹരിയാനയിലെ കർണാൽ സ്വദേശി നവജീത് സന്ധു (22) കൊല്ലപ്പെട്ടതെന്ന് കുടുംബം അറിയിച്ചു. മെൽബണിൽ പ്രാദേശിക സമയം ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. സംഘർഷത്തിനിടെ മറ്റൊരു വിദ്യാർഥിക്കും ഗുരുതരമായി പരുക്കേറ്റു. ഒരു …
ഒരു ബന്ദിക്ക് പകരം 30 പലസ്തീനികൾ; വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്; ഇസ്രയേൽ ചർച്ചയ്ക്ക്
ഒരു ബന്ദിക്ക് പകരം 30 പലസ്തീനികൾ; വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്; ഇസ്രയേൽ ചർച്ചയ്ക്ക്
സ്വന്തം ലേഖകൻ: റഫ ആക്രമണത്തിനു മുന്നോടിയായി പട്ടണത്തിന്റെ കിഴക്കൻ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഈജിപ്തും ഖത്തറും ചേർന്നു തയാറാക്കിയ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. ഹമാസിന്റെ വ്യവസ്ഥകൾ ഇസ്രയേൽ മുന്നോട്ടുവച്ചതിൽനിന്ന് ഏറെ മാറ്റമുള്ളതാണെങ്കിലും മധ്യസ്ഥരുമായി ചർച്ചയ്ക്കു സംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞതോടെ സമാധാനപ്രതീക്ഷ ഉയർന്നു. അതേസമയം, …