സ്വന്തം ലേഖകൻ: യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ദുബായ് മെട്രോയിലും ട്രാമിലും ഇ –സ്കൂട്ടറുകൾ വിലക്കുന്നതെന്നാണ് ആർടിഎ പറയുന്നത്. ഏതാനും ദിവസം മുൻപ് മെട്രോയിൽ കയറ്റിയ ഇ – സ്കൂട്ടറിൽ നിന്ന് പുക ഉയർന്നത് ആശങ്ക ഉയർത്തിയിരുന്നു. ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ ട്രെയിനുകൾ പിടിച്ചിടുന്നതിനും സർവീസുകൾ ഏതാനും മണിക്കൂറുകൾ മുടങ്ങുന്നതിനും ഈ സംഭവം കാരണമായി. നിലവാരം കുറഞ്ഞ …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് വീസ നല്‍കാനുള്ള നടപടിക്രമങ്ങളുമായി സൗദി അറേബ്യ. സൗദിയിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്നവർക്കാണ് സ്റ്റുഡന്റ് വീസ ലഭിക്കുക. സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്ഫോം വഴിയാണ് സ്റ്റുഡന്റ് വീസ നല്‍കുകയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്ബുന്യാന് വ്യക്തമാക്കി. റിയാദില്‍ നടന്നുവരുന്ന ഹ്യൂമന്‍ കപാസിറ്റി ഇനീഷ്യേറ്റീവില്‍ പുതിയ വീസ പദ്ധതി …
സ്വന്തം ലേഖകൻ: ഖത്തറിന് പുറത്തേക്കുള്ള വാഹന യാത്രക്ക് ആവശ്യമായി എക്സിറ്റ് പെർമിറ്റ് നടപടികൾ കൂടുതൽ എളുപ്പമാക്കി സർക്കാർ ഇ ഗവൺമെന്റ് പോർട്ടലായ ഹുകൂമി. രാജ്യത്തിന് പുറത്തേക്ക് ഉടമയല്ലാതെ മറ്റാരെങ്കിലും വാഹനമോടിക്കുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് നടപടികൾ ഒാൺലൈനിലൂടെ ഇതുപ്രകാരം കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ മെട്രാഷ് 2 ആപ്പ് വഴിയോ ഈ സേവനം …
സ്വന്തം ലേഖകൻ: വരുന്ന ഏപ്രില്‍ മാസം മുതല്‍, മുപ്പത് ലക്ഷത്തോളം വരുന്ന വടക്ക് പടിഞ്ഞാറ് ലണ്ടന്‍ നിവാസികള്‍ക്ക് ഒരു പുതിയ ഹെല്‍ത്ത് ഹബ്ബ് വഴി, ആരോഗ്യ രംഗത്തെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭിക്കും. ജി പി പ്രാക്ടീസിനെ വിളിക്കുമ്പോള്‍ സെയിം ഡേ കെയര്‍ എന്ന ഓപ്ഷന് നിങ്ങള്‍ തിരഞ്ഞെടുത്താല്‍ നിര്‍മ്മിതി ബുദ്ധി സാങ്കേതിക വിദ്യയുടെ …
സ്വന്തം ലേഖകൻ: യുകെയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി തന്റെ വിജയം സെക്യൂരിറ്റി ഗാര്‍ഡായ അച്ഛന് സമര്‍പ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് സാമൂഹികമാധ്യമത്തില്‍ വൈറലാകുന്നത്. ‘നന്ദി അച്ഛാ എന്നില്‍ വിശ്വസിച്ചതിന്’ എന്ന ക്യാപ്ഷനോടെ മുംബൈയില്‍ നിന്നുള്ള ധനശ്രീ ജി ആണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മനംനിറയ്ക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിനകം 20.5 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. അച്ഛനെ വികാരനിര്‍ഭരയായി …
സ്വന്തം ലേഖകൻ: യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ (MOHRE app) വഴി ലഭിക്കണമെങ്കിൽ വ്യക്തികൾക്ക് ഇനി യുഎഇ പാസ് വേണം. ഉപഭോക്താക്കളുടെ ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ലളിതവും കാര്യക്ഷമവുമായ സേവനം നൽകുന്നതിനുമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനിടെ വീസ സ്റ്റാംപിങിന് മുൻപുള്ള മെഡിക്കൽ പരിശോധനാ സൗകര്യം അബുദാബി അൽഷംഖയിലെ മക്കാനി മാളിലും തുടങ്ങി. …
സ്വന്തം ലേഖകൻ: യുഎഇയിൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ 5 നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി തടയും. നിയമലംഘനം പൂർണമായി നീക്കിയ ശേഷമേ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യവും നിഷ്പക്ഷവും ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. മനുഷ്യക്കടത്ത് ആരോപിച്ച സ്ഥാപനത്തിനെതിരെയുള്ള വിധി വന്ന് 2 വർഷത്തിനുശേഷമേ സസ്പെൻഷൻ നീക്കൂ. ഇതിനകം …
സ്വന്തം ലേഖകൻ: സൗദിയിൽ ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ജോലിയിൽ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും.പരിഷ്കരിച്ച ഓണ്‍ലൈന്‍ ടാക്സി നിയമങ്ങളിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.ടാക്സി ജീവനക്കാരും യാത്രക്കാരും നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് ടാക്സി നിയമങ്ങൾ പരിഷ്കരിച്ചതെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു. ഓണ്‍ലൈന്‍ ടാക്സി ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും അനുഭവം മെച്ചപ്പെടുത്താനും സേവന …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര സബ് മറൈൻ കേബിളുകൾ തകർന്നതിനാൽ ഒമാനിൽ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്യൂണിക്കേഷന്റെ റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഒമാന്റെ വിവിധ തരത്തിലുള്ള ഗവർണറേറ്റുകളിലെ എല്ലാ വാർത്തവിനിമയ കമ്പനികളുടെയും സേവനത്തെ ബാധിച്ചതായി അതോറിറ്റി വ്യക്തമാക്കി. കേബിൾ തകരാറുണ്ടായ കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്തും. ചെങ്കടലിൽ കിടക്കുന്ന കേബിളുകൾ ആണ് തകർന്നിരിക്കുന്നത് വിഷയത്തിൽ അന്താരാഷ്ട്ര കേബിൾ സംരക്ഷണ …
സ്വന്തം ലേഖകൻ: പണമിടപാട് അതിവേഗത്തിലാക്കുന്ന ‘ഫവ്റാൻ’ ആപ് പുറത്തിറക്കാൻ ഒരുങ്ങി ഖത്തർ സെൻട്രൽ ബാങ്ക്. രാജ്യത്തെ ഡിജിറ്റൽ പണമിടപാട് മേഖലയെ കൂടുതൽ ജനകീയമാക്കാൻ സഹായമാകുന്ന ‘ഫവ്റാൻ’ മാർച്ച് മാസത്തിൽ പുറത്തിറക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബാക്ക് അക്കൗണ്ട് നമ്പറിനു പകരം, മൊബൈൽ നമ്പർ ഉപയോഗപ്പെടുത്തി പണമിടപാട് പൂർത്തിയാക്കാൻ സാധിക്കുന്നതാണ് ഈ …