സ്വന്തം ലേഖകൻ: വർക്ക് വീസ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം സൂക്ഷ്മ പരിശോധനയിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നൂറുകണക്കിന് പുതിയ കെയര്‍ഹോമുകള്‍ക്ക് വിദേശത്തു നിന്നും ജീവനക്കാരെ നിയമിക്കാന്‍ സ്പോണ്‍സര്‍ഷിപ് നല്‍കിയേക്കും എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ അറിയിപ്പ് വരുന്നത്. പുതിയ നിയമം, വിദേശ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് യു കെയിലേക്ക് കുടുംബത്തെ കൊണ്ടു വരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍, …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ കണ്ടെത്താനുള്ള പോരാട്ടത്തിൽ, നിക്കി ഹേലിയെ ബഹുദൂരം പിന്നിലാക്കി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നേറുന്നു. സൂപ്പർ ട്യൂസ്ഡെയിൽ നടന്ന പ്രൈമറി വോട്ടെടുപ്പിൽ, 15 സംസ്ഥാനങ്ങളിൽ പത്തിടത്ത് ട്രംപ് വിജയം സ്വന്തമാക്കി. മറ്റിടങ്ങളിലെ ഫലം വരാനിരിക്കുന്നുണ്ടെങ്കിലും ട്രംപിന് അനുകൂല തരംഗമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ …
സ്വന്തം ലേഖകൻ: പുതുവര്‍ഷം ആഘോഷിക്കാന്‍ പോയി റഷ്യയില്‍ കുടുങ്ങി പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ഏഴംഗസംഘം. റഷ്യന്‍ സേന യുദ്ധത്തിനിറങ്ങാന്‍ നിര്‍ബന്ധിക്കുന്നെന്ന് കാണിച്ച് സംഘം എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തോക്ക് പിടിക്കാന്‍ പോലും അറിയാത്ത തങ്ങളെ യുദ്ധമുഖത്തേക്കിറങ്ങാന്‍ റഷ്യന്‍ സേന പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രക്ഷിക്കണമെന്നും സംഘം വീഡിയോയില്‍ പറയുന്നു. ഗഗന്‍ദീപ് …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളും റസിഡൻസി നടപടിക്രമങ്ങളും സുഗമമാക്കുന്നതിന് ‘വർക്ക് ബണ്ടിൽ’ പദ്ധതിയുമായി യുഎഇ സർക്കാർ. എട്ട് സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ദുബായിൽ നടപ്പാക്കുകയും ക്രമേണ മറ്റ് എമിറേറ്റുകളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയും ചെയ്യും. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ …
സ്വന്തം ലേഖകൻ: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അവസരമൊരുക്കിയതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാല്‍ 8 ലക്ഷം രൂപ (35,000 ദിര്‍ഹം) മുതല്‍ 17 ലക്ഷം രൂപ (75,000 ദിര്‍ഹം) വരെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണിത്. യുഎഇയിലെ രണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പുതുതായി പ്രഖ്യാപിച്ച സൗദി സ്റ്റുഡന്റ് വീസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാഭ്യാസ വീസയില്‍ വരുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സൗദിയില്‍ പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുമെന്ന് ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ സമി അല്‍ഹൈസൂനി അറിയിച്ചു. സ്റ്റുഡന്റ് വീസയിലുള്ളവര്‍ക്ക് കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാനും സാധിക്കും. സ്റ്റുഡന്റ് വീസയ്ക്ക് …
സ്വന്തം ലേഖകൻ: ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ‘ഫ്‌ളെക്‌സിബിള്‍’ രീതി അനുസരിച്ചായിരിക്കും ജോലി സമയം. ഇത് പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാല്‍, യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12, എട്ട് …
സ്വന്തം ലേഖകൻ: ടോറികളുടെ ജനപ്രീതി കുത്തനെ താഴോട്ട് ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മര്‍ദ്ദം. ഫ്യൂവല്‍ ഡ്യൂട്ടിയില്‍ 5 പെന്‍സ് വെട്ടിക്കുറവ് ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തയാറാകുമെന്നാണ് സൂചന. നാളെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മോട്ടോറിസ്റ്റുകളെ സംരക്ഷിക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് സാധാരണ മോട്ടോറിസ്റ്റുകള്‍ക്കൊപ്പമാണെന്ന് തെളിയിക്കാന്‍ ഇത് …
സ്വന്തം ലേഖകൻ: യുകെയില്‍ അടുത്ത മാസം മുതല്‍ തൊഴിലിടങ്ങളില്‍ ഒട്ടേറെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുകയാണ്. ഈ മാറ്റങ്ങളില്‍ പലതും ജീവനക്കാര്‍ക്ക് അനുകൂലമായുള്ളവയാണ്. അതായത് തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദമാവുന്നവ. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവരാണെങ്കില്‍ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ലഭിക്കും എന്നത് ഒരു അനുഗ്രഹമാണ്. നേരത്തെ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് എന്നത് ഒരു ആനുകൂല്യം ആയിരുന്നെങ്കില്‍ ഏപ്രില്‍ മുതല്‍ ഇത് …
സ്വന്തം ലേഖകൻ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വിശുദ്ധ റമദാനില്‍ ജോലി സമയം രണ്ടു മണിക്കൂര്‍ കുറച്ച് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നിയമം ബാധകമാണ്. 1445 ഹിജ്‌റ (2024) റമദാനില്‍ പ്രതിദിന ജോലിയില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തി ഇന്നലെ മാര്‍ച്ച് 4 തിങ്കളാഴ്ചയാണ് ഉത്തരവ് വന്നത്. …