1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബൈബിള്‍ ത്രീഡിയില്‍: വരുന്നു ; ചിത്രീകരണം ഇസ്രായേലില്‍
ബൈബിള്‍ ത്രീഡിയില്‍:  വരുന്നു ; ചിത്രീകരണം ഇസ്രായേലില്‍
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ഒരു ബൃഹദ്ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ജോണി സാഗരിക തുടക്കമിടുന്നു. ബൈബിളിനെ ആസ്പദമാക്കി 35 കോടി രൂപ ചെലവില്‍ ഇസ്രായേലില്‍ ചിത്രീകരിക്കുന്ന സിനിമയ്ക്ക് ‘മുപ്പത് വെള്ളിക്കാശ്’എന്ന് പേരിട്ടു. കുരിശന്‍ വര്‍ണശാലയാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര സഹകരണത്തോടെ ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായി 40 അംഗ സംഘം …
ഷൂട്ടിംഗ് തടസപ്പെടുത്തി: പദ്മപ്രിയയ്‌ക്കെതിരെ സംവിധായകന്റെ പരാതി
ഷൂട്ടിംഗ് തടസപ്പെടുത്തി: പദ്മപ്രിയയ്‌ക്കെതിരെ സംവിധായകന്റെ പരാതി
നടി പദ്മപ്രിയയ്‌ക്കെതിരെ സംവിധായകനും നിര്‍മ്മാതാവുമായ എം.എ.നിഷാദ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷിന് പരാതി നല്‍കി. പദ്മപ്രിയയും മാനേജരും മൂലം തനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് നിഷാദിന്റെ പരാതി. നമ്പര്‍ 66 മധുരബസ് എന്ന സിനിമ ഷൂട്ടിംഗ് പദ്മപ്രിയ കാരണം തടസപ്പെട്ടുവെന്നാണ് നിഷാദിന്റെ പരാതി. പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം നടി ഷൂട്ടിംഗിനെത്താതിരിക്കുകയായിരുന്നു. നിഷാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനം എന്താണെന്ന് അറിയില്ലെന്നും …
ഒളിമ്പിക് മെഡിക്കല്‍ ടീമിലെ മലയാളി സാന്നിധ്യമായി ലിവര്‍പൂളിലെ ബിനോയ്‌
ഒളിമ്പിക് മെഡിക്കല്‍ ടീമിലെ  മലയാളി സാന്നിധ്യമായി ലിവര്‍പൂളിലെ ബിനോയ്‌
ഒളിമ്പിക് മെഡിക്കല്‍ ടീമില്‍ ഒരു മലയാളി നഴ്‌സും. ലിവര്‍പൂളില്‍ സ്റ്റാഫ്‌നഴ്‌സ് ആയി ജോലി ചെയ്യുന്ന ബിനോയ്
‘ഫ്രൈഡേ’ഇടവേളയില്ലാത്ത ആദ്യ മലയാളസിനിമ
‘ഫ്രൈഡേ’ഇടവേളയില്ലാത്ത ആദ്യ മലയാളസിനിമ
മാറ്റത്തിന് മനസ് കൊടുത്ത മലയാളസിനിമയിലേക്ക് ഇടവേളയില്ലാത്ത സിനിമ എത്തുന്നു. നവാഗതനായ ലിജിന്‍ ജോസിന്റെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ഫ്രൈഡേ’യില്‍ ഫഹദ് ഫാസിലാണ് നായകവേഷത്തില്‍.; ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ഫഹദ്. ഫ്രൈഡേ 11.11.11 എന്ന ചിത്രം ഇടവേളയില്ലാത്ത ആദ്യമലയാളചിത്രമാകുന്നത് ഒരു ദിവസത്തെ കഥ പറയുന്ന പ്രമേയം മുറിഞ്ഞുപോകരുതെന്ന് അണിയറക്കാര്‍ നിര്‍ബന്ധമുള്ളതിനാല്‍ കൂടിയാണ്. ഒരു വെള്ളിയാഴ്ച ആലപ്പുഴ …
കണ്ണു തകര്‍ത്ത ക്രിക്കറ്റിനോട് ബൗച്ചര്‍ വിടപറഞ്ഞു
കണ്ണു തകര്‍ത്ത ക്രിക്കറ്റിനോട് ബൗച്ചര്‍ വിടപറഞ്ഞു
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി മാര്‍ക്ക് ബൗച്ചറിന്റെ കണ്ണ് ഇനി വിക്കറ്റിനു പിന്നില്‍ എതിരാളികളെ തകര്‍ക്കാനായി കാവലുണ്ടാവില്ല. കളിക്കിടെ ബെയ്ല്‍സ് കണ്ണില്‍ക്കൊണ്ട് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് ബൗച്ചറിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിതമായി വിരമിക്കേണ്ടിവന്നത്. ഇംഗ്ലംണ്ടില്‍ സോമര്‍സെറ്റിനെതിരെ തിങ്കളാഴ്ച കളിക്കുമ്പോഴായിരുന്നു സംഭവം. ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ചശക്തി പൂര്‍ണമായി വീണ്ടെടുത്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാനാകുമോ എന്നുറപ്പില്ലാത്തതിനാലാണ് 35-കാരനായ ബൗച്ചര്‍ കളി നിര്‍ത്തിയത്. ദക്ഷിണാഫ്രിക്കന്‍ …
ഗുസ്തി-ചലച്ചിത്ര താരം ധാര സിംഗ് അന്തരിച്ചു
ഗുസ്തി-ചലച്ചിത്ര താരം ധാര സിംഗ് അന്തരിച്ചു
ഗുസ്തി-ചലച്ചിത്ര താരം ധാര സിംഗ് മുംബൈയിലെ വസതിയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജൂലൈ ഏഴിന് അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം തലച്ചോറിനു ഗുരുതര ക്ഷതമേല്‍പ്പിച്ചതിനാല്‍ രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ വീട്ടിലേക്ക് മാറ്റുകയായിരുന്നു. 1966ല്‍ ഗുസ്തി ലോക ചാമ്പ്യനായി. രാജ്യസഭാംഗവുമായിരുന്നു. രാമായണം സീരിയലിലെ ഹനുമാന്‍ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടി. മുത്താരംകുന്ന് പിഒ, ഒരിടത്തൊരു ഫയല്‍വാന്‍ എന്നീ …
ശശി തരൂരിന്റെ ‘പ്ലാക്‌സ് ഇന്‍ഡിക’ പ്രകാശനം
ശശി തരൂരിന്റെ ‘പ്ലാക്‌സ് ഇന്‍ഡിക’ പ്രകാശനം
ലോക്‌സഭ അംഗമായതിനുശേഷം ശശി തരൂര്‍ രചിച്ച പുസ്തകം പ്ലാക്‌സ് ഇന്‍ഡിക ദില്ലിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനം ചെയ്തു. ഇന്ത്യയുടെ വിദേശനയത്തെ പറ്റിയും പാകിസ്താന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തെപ്പറ്റിയും പുസ്തകം പ്രതിപാദിക്കുന്നുണ്ട്. ബിജെപി നേതാവ് ജസ്വന്ത് സിംഗ്, കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയ പ്രമുഖര്‍ പുസ്തക പ്രകാശനചടങ്ങില്‍ …
രണ്ടാമത് അതിരമ്പുഴ സംഗമം 28 ന് ബോള്‍ട്ടനില്‍
രണ്ടാമത് അതിരമ്പുഴ സംഗമം 28 ന് ബോള്‍ട്ടനില്‍
കോട്ടയം ജില്ലയിലെ അതിരമ്പുഴ നിവാസികള്‍ ഒത്തുകൂടുന്ന രണ്ടാമത് സംഗമം ജൂലൈ 28 ന് ബോള്‍ട്ടണ്‍ ഫണ്‍വര്‍ത്തിലെ ഔവര്‍ലേഡി ഓഫ് ലൂര്‍ജ് ദേവാലയത്തിലും പാരിഷ്ഹാളിലും വെച്ച് നടക്കും. റവ.ഡോ.മാണി പുതിയിടം മുഖ്യാതിഥിയായിരിക്കും. അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെ സംഗമപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തിനും കൂട്ടായ്മയിലും പങ്കെടുക്കാന്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് കുടുംബങ്ങള്‍ എത്തിച്ചേരും. …
ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന് ബ്ളാക്ക് പൂളില്‍ സ്വീകരണം നല്‍കും
ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന് ബ്ളാക്ക് പൂളില്‍ സ്വീകരണം നല്‍കും
മാത്യു ജോര്‍ജ്‌ ബ്ളാക്ക് പൂള്‍; യു.കെ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്നിരിയ്ക്കുന്ന താമരശ്ശ&ദ്ധ3399;രി രൂപതാ ബിഷപ്പ് മാര് റെമിജിയോസ് ഇഞ്ചനാനിയില് പിതാവിന് ജൂലൈ 13ആം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7.15ന് ബ്ളാക്ക്പൂള്‍ സെന്റ്.കെന്റികെന്‍സ് ദേവാലയത്തില്‍ സ്വീകരണം നല്‍കും. ബ്ളാക്ക് പുളില്‍ എത്തിച്ചേരുന്ന പിതാവിനെ ഇടവക സമൂഹം ഒന്നടങ്കം സ്വീകരിയ്ക്കും. തുടര്‍ന്ന് പിതാവ് മുഖ്യകാര്‍മ്മികനായി ദിവ്യബലിയര്‍പ്പിയ്ക്കുകയും സന്ദേശം നല്‍കുകയും ചെയ്യും. കുര്‍ബ്ബാനയില്‍ …
ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വിബിഎസ്
ലണ്ടന്‍  ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍  വിബിഎസ്
ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ വിബിഎസ് ജൂലൈ 26, 27, 28 തീയതികളില്‍ രാവിലെ 10.30 മുതല്‍ നാലുവരെ ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചില്‍ (Beavers lane, Hounslow west, TW4 6HJ)) നടക്കും. പ്രഗത്ഭരായ ബൈബിള്‍ കോളജ് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിവിധ ക്ളാസുകളും ഗാനങ്ങളും പ്രോജക്ടു വര്‍ക്കുകളും നടക്കുന്നു. പുതുതലമുറയെ ആത്മീയമായി നടക്കാന്‍ …