സര്‍ക്കാരിന്റെ പുതിയ നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്ന ഘട്ടത്തില്‍ തന്നെ അവ സംബന്ധിച്ച ജനാഭിപ്രായം എസ്. എം.എസ്സിലൂടെ ലഭ്യമാക്കാന്‍ പദ്ധതി തയാറാക്കിയതായി മന്ത്രി കെ.സി. ജോസഫ് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും പി.ആര്‍.ഡി. വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഷാഫി പറമ്പില്‍, ജോസഫ് വാഴയ്ക്കന്‍, വര്‍ക്കല കഹാര്‍, വി.പി. സജീന്ദ്രന്‍ എന്നിവരെ …
സല്മാന് ഒരുപാട് ആരാധകര്‍ പാക്കിസ്ഥാനിലുണ്ട്. എന്നാല്‍ ‘ഏക് ദ ടൈഗര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനോ റിവ്യൂയോ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേബിള്‍ ഓപ്പറേറ്റേഴ്‌സിനെ വിലക്കിയിരിക്കുകയാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍..; ചിത്രം പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്തിന്റെ ഭരണസംവിധാനത്തെ കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടുമെന്നാണ് വിലയിരുത്തല്‍.. പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ടി.വി ചാനലുകള്‍ക്കും കേബിള്‍ നെറ്റ് വര്‍ക്ക് അതോറിറ്റിക്കും …
മലയാളത്തില്‍ നിന്നും ഒരു ചിത്രം കൂടി ബോളിവുഡിലേക്ക്. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്റര്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. മോളിവുഡില്‍ വിജയം കൊയ്ത ചിത്രം ഹിന്ദിയിലെത്തുമ്പോള്‍ അജയ് ദേവ്ഗണ്‍ നായകനാകും. ഉണ്ണികൃഷ്ണനെക്കൊണ്ട് തന്നെ ഈ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യിക്കാനായിരുന്നു നിര്‍മാതാക്കള്‍ക്ക് ആഗ്രഹം. എന്നാല്‍ റീമേക്ക് കാര്യത്തില്‍ …
ടെന്നിസ് താരം സാനിയ മിര്‍സയുടെ മാതാവ് നസീമയെ ലണ്ടന്‍ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ വനിതാ ടെന്നിസ് ടീമിന്റെ മാനേജറായി നിയമിച്ചു. ജൂലൈ ഒന്നിന് ചേര്‍ന്ന ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് നിയമനമെന്ന് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍, ഈ രംഗത്ത് മുന്‍പരിചയമില്ലാത്ത നസീമയെ ടീമിന്റെ മാനേജറായി നിയമിച്ചത് മിക്സഡ് …
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. രണ്ടു മാസത്തിനകം ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വനംപരിസ്ഥിതി മന്ത്രാലയം സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും വിദഗ്ധരും അടങ്ങുന്നതായിരിക്കും സമിതി. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് …
എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരായില്ല. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതായി പിണറായിയുടെ അഭിഭാഷകന്‍ ആരോപിച്ചു. കേസില്‍ ലാവ്‌ലിന്‍ കമ്പനിക്കും കമ്പനി പ്രതിനിധി ക്ലോസ് ട്രെന്റിനുമെതിരായ വാറണ്ട് കാനഡ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. നേരിട്ട് ഹാജരാകുന്നതില്‍ …
ടി പി വധക്കേസില്‍ പ്രതികളായ ഷിനോജും രജികാന്തും കീഴടങ്ങി. വടകര സി ജെ എം കോടതിയിലാണ് കീഴടങ്ങിയത്. ഷിനോജ് കൊലപാതകം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. രജികാന്താണ് കൊലയാളി സംഘത്തിന് വഴികാട്ടിയായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതോടെ ഏഴംഗ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവരും പിടിയിലായി. ഷിനോജിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രജികാന്തിനെ പോലീസ് കസ്റ്റഡിയില്‍ …
ലണ്ടനില്‍ നിന്നും വെറുംകയ്യോടെ മടങ്ങില്ലെന്ന് ബീജിങ് ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവും ബോക്‌സിംഗ് താരവുമായ വിജേന്ദര്‍ സിംഗിന്റെ ഉറപ്പ്. രാജ്യത്തിന് നിരാശ നല്‍കാനല്ല ലണ്ടനില്‍ പോകുന്നതെന്നും വിജേന്ദര്‍ പറഞ്ഞു. ഒളിമ്പിക് മത്സരത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. മികച്ച പ്രകടനത്തിലൂടെ മെഡല്‍ നേടാനാണ് ശ്രമം. ബോക്‌സിംഗ് റിംഗില്‍ നിന്നും ഇന്ത്യ ഇക്കുറി ഒന്നിലധികം മെഡല്‍ നേടും. രാജ്യത്തിന്റെ പ്രതീക്ഷകള്‍ …
മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് വിമര്‍ശിച്ചത് ശരിയായില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നെല്ലിയാമ്പതി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നെല്ലിയാമ്പതി വിഷയത്തില്‍ ഇരുവരോടും സംസാരിച്ചശേഷം മാത്രമേ അഭിപ്രായം പറയാന്‍ കഴിയുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു. വിഷയം പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉടന്‍ തന്നെ പരിഹാരമുണ്ടാക്കും. ഈ പ്രശ്‌നത്തിന്റെ പേരില്‍ യു.ഡി.എഫിന് കൂട്ടുത്തരവാദിത്വം …
വനം മന്ത്രി ഗണേഷ് കുമാറും, ചീഫ് വിപ്പ് പിസി ജോര്‍ജ്ജും തമ്മിലുള്ള ഏറ്റുമുട്ടല്‍ യുഡിഎഫില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നു. മന്ത്രി ഗണേഷ്‌കുമാര്‍ യുഡിഎഫിനെ നിയമസഭയില്‍ അപമാനിച്ചുവെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ആരോപിച്ചു. മന്ത്രി സ്‌പോണ്‍സര്‍ ചെയ്ത അടിയന്തര പ്രമേയമാണ് പ്രതിപക്ഷം നിയമസഭില്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗണേഷ്‌കുമാറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ക്കും, …