ടി പി വധക്കേസില്‍ പ്രതികളായ ഷിനോജും രജികാന്തും കീഴടങ്ങി. വടകര സി ജെ എം കോടതിയിലാണ് കീഴടങ്ങിയത്. ഷിനോജ് കൊലപാതകം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. രജികാന്താണ് കൊലയാളി സംഘത്തിന് വഴികാട്ടിയായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇതോടെ ഏഴംഗ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവരും പിടിയിലായി.
ഷിനോജിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രജികാന്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ ഷിനോജിനെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. ഷിനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതി നേരത്തെ തള്ളിയിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല