1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അജ്ഞാത രോഗം : കമ്പോഡിയായില്‍ കുട്ടികളുടെ കൂട്ടമരണം
അജ്ഞാത രോഗം : കമ്പോഡിയായില്‍  കുട്ടികളുടെ കൂട്ടമരണം
കമ്പോഡിയ : കമ്പോഡിയയിലെ കുട്ടികളില്‍ കണ്ടുവരുന്ന അജ്ഞാതരോഗത്തിനുളള വൈറസിനെ കണ്ടെത്തികഴിഞ്ഞതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ വിദഗ്ദ്ധര്‍. അടുത്തിടെ കണ്ടെത്തിയ ഈ അജ്ഞാതരോഗം ബാധിച്ച് ഡസന്‍ കണക്കിന് കുട്ടികളാണ് കമ്പോഡിയയില്‍ മരിച്ചത്. കൈകളിലും കാലുകളിലും വായിലുമാണ് ഈ വൈറസ് രോഗം ബാധിക്കുന്നത്. ഏപ്രില്‍ അവസാനം കണ്ടെത്തിയ ഈ രോഗം ബാധിച്ച 59 കുട്ടികളില്‍ മൂന്ന് മാസം മുതല്‍ …
തലസ്ഥാനത്ത് കാന്തിക ട്രെയിന്‍ വേണമെന്ന് ശ്രീധരന്‍
തലസ്ഥാനത്ത് കാന്തിക ട്രെയിന്‍ വേണമെന്ന് ശ്രീധരന്‍
തിരുവനന്തപുരത്ത് മോണോറെയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ‘മാഗ്‌ലെവ്’ (മാഗെ്‌നറ്റിക് ലെവിറ്റേഷന്‍) സാങ്കേതിക വിദ്യ പരിഗണിക്കണമെന്ന് ഡി.എം.ആര്‍.സി ഉപദേശകന്‍ ഇ.ശ്രീധരന്‍. എന്നാല്‍ ലോകത്ത് മോണോ റെയില്‍ മേഖലയില്‍ ഏറെയൊന്നും ഉപയോഗിച്ചിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യയോട് സര്‍ക്കാരിന് താത്പ്പര്യമില്ലെന്നറിയുന്നു. ശക്തമായ കാന്തികധാരയുടെ സഹായത്താല്‍ പാളം തൊടാതെ ട്രെയിന്‍ ഓടിക്കുന്ന സാങ്കേതിക വിദ്യയാണ് മാഗെ്‌നറ്റിക് ലെവിറ്റേഷന്‍. തിരുവനന്തപുരത്തിന് അനുകൂലം ഈ കാന്തിക …
അസരങ്കെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
അസരങ്കെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
വിക്‌ടോറിയ അസരങ്ക ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ ജയിച്ചിരുന്നെങ്കില്‍ അഗ്നിയേസ്‌ക റാഡ്‌വന്‍സ്‌ക റാങ്കിങ്ങില്‍ ഒന്നാമതെത്തുമായിരുന്നു. എന്നാല്‍ റാഡ്വന്‍സ്‌ക ഫൈനലില്‍ സെറീനയോട് തോറ്റതോടെ അസറങ്ക വീണ്ടും ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. മൂന്നാം സ്ഥാനത്തായിരുന്ന റാഡ്‌വന്‍സ്‌ക പുതിയ പട്ടികപ്രകാരം രണ്ടാം സ്ഥാനത്തെത്തി. വിംബിള്‍ഡണിലെ നാലാം റൗണ്ടിലെ തോല്‍വിയാണ് ഷറപ്പോവയ്ക്ക് ഒന്നാം നമ്പര്‍ …
ഷുക്കൂര്‍ വധം: പി. ജയരാജന്‍ പ്രതിയായേക്കും
ഷുക്കൂര്‍ വധം: പി. ജയരാജന്‍ പ്രതിയായേക്കും
കണ്ണൂര്‍:തളിപ്പറമ്പ് അരിയിലിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പ്രതിയായേക്കും. തിങ്കളാഴ്ച നടന്ന രണ്ടാമത്തെ ചോദ്യംചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും ജയരാജനില്‍നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. കേസിലുള്‍പ്പെട്ട മറ്റു സി.പി.എം.പ്രവര്‍ത്തകരുടെ മൊഴി നിഷേധിക്കാന്‍ ജയരാജന് കഴിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്രതിയാക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നത്. കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ …
സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടും: കപില്‍ദേവ്
സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടും: കപില്‍ദേവ്
ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും ഒരിക്കല്‍ തകര്‍ക്കപ്പെടുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്. കരിയറില്‍ മുഴുവന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മികച്ച ക്രിക്കറ്റാണ് കളിച്ചിട്ടുള്ളത്. നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. കാരണം ഇത് ക്രിക്കറ്റാണ്. സുനില്‍ ഗാവസ്‌കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടില്ലെന്ന് ഒരിക്കല്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, ആ വിശ്വാസം തെറ്റാണെന്ന് കാലം തെളിയിച്ചെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
ഭൂമിദാനം: മുന്‍ ഇടതുമന്ത്രിമാരുടെ മൊഴിയെടുക്കും
ഭൂമിദാനം: മുന്‍ ഇടതുമന്ത്രിമാരുടെ മൊഴിയെടുക്കും
വിഎസ്സിനെതിരെയുള്ള കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ ഇടത് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാരുടെ മൊഴിയെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ഭൂമിദാനതീരുമാനം കൈക്കൊണ്ട മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത 16 മുന്‍ മന്ത്രിമാരുടെ മൊഴിയെടുക്കാനാണ് തീരുമാനം. അതേസമയം, അന്വേഷണം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു.
കെ സുധാകരനെതിരായ അന്വേഷണത്തിന് പുതിയ സംഘം
കെ സുധാകരനെതിരായ അന്വേഷണത്തിന് പുതിയ സംഘം
കെ സുധാകരന്‍ എം പിക്കെതിരായ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പുതിയ അന്വേഷണസംഘത്തെ പ്രഖ്യാപിച്ചു. തിരുവനന്തപുരം റേഞ്ച് ഐ ജി ഷേക്ക് ദര്‍വേസ് സാഹിബാണ് സംഘത്തലവന്‍. തൃശ്ശൂര്‍ റേഞ്ച് ഐ ജി ഗോപിനാഥിന്റെ നേതൃത്വത്തില്‍ നിന്നു മാറ്റി. കേസ് അട്ടിമറിക്കാനാണ് ഗോപിനാഥിനെ അന്വേഷണ ചുമതല ഏല്‍പിച്ചസെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. എസ് പി ഉണ്ണിരാജ, സി ഐ ബാലകൃഷ്ണന്‍ എന്നിവര്‍ …
ടി പിയില്ലാത്ത ‘ടിപി ഭവനി’ല്‍ ഓര്‍മ്മകളുമായി ഇനി രമയുണ്ട്
ടി പിയില്ലാത്ത ‘ടിപി ഭവനി’ല്‍ ഓര്‍മ്മകളുമായി ഇനി രമയുണ്ട്
വീടെന്ന സ്വപ്നം ബാക്കിയാക്കി യാത്രയായ ടിപി ചന്ദ്രശേഖരന്റെ കുടുംബം പുതിയ വീടായ ടിപി ഭവനിലേക്ക് താമസം മാറി. സഖാക്കളുടെ സഹായത്തോടെ പണി പൂര്‍ത്തീകരിച്ച വീട്ടിലേക്ക് വളരെ ലളിതമായ ചടങ്ങുകളോടെയാണ് രമയും കുടുംബവും താമസം മാറിയത്. ലോണ്‍ സഹായത്തോടെ പണിതിരുന്ന വീട് പൂര്‍ത്തിയാകും മുന്‍പ് ടിപി ഓര്‍മ്മയായെങ്കിലും, വീടെന്ന സ്വപ്‌നം രമ സ്വന്തം ചുമലില്‍ ഏറ്റെടുത്ത് സാക്ഷാത്കരിക്കുകയായിരുന്നു,മകന്‍ …
ലീല കുരിയാക്കോസിന്റെ ഒന്നാം അനുസ്മരണ ശുശ്രുക്ഷ ടോണ്‍ടണില്‍ വ്യാഴാഴ്ച
ലീല കുരിയാക്കോസിന്റെ ഒന്നാം അനുസ്മരണ ശുശ്രുക്ഷ ടോണ്‍ടണില്‍ വ്യാഴാഴ്ച
അപ്പച്ചന്‍ കണ്ണഞ്ചിറ ടോണ്‍ടണ്‍ : ബ്രിസ്റ്റൊളിനടുത്ത് ടോണ്‍ടണില്‍ കഴിഞ്ഞ വര്‍ഷം അര്‍ബുദ രോഗത്തെ തുടര്‍ന്ന് നിര്യാതയായ ലീല കുരിയാക്കോസിന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിക്കുന്നു. ടോണ്‍ടണ്‍ സെന്റ്‌ ഗ്രിഗറി ദേവാലയത്തില്‍ വെച്ച് വ്യാഴാഴ്ച (12 /07/2012) ഉച്ച കഴിഞ്ഞു 4:30 നു (BS70PD) അനുസ്മരണ കുര്‍ബ്ബാന അര്‍പ്പിക്കും. പരേത കോതമംഗലം വേങ്ങൂര്‍ സ്വദേശിനിയായിരുന്നു. ടോണ്‍ടണിലെ ഐസക്ക് …
സ്കോട്ട്ലന്റ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
സ്കോട്ട്ലന്റ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
കഴിഞ്ഞ രണ്ടു വര്‍ഷമായി സ്കോട്ട്ലാന്റിലെ ഗ്ളാസ്ഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്കോട്ട്ലാന്റ് മലയാളി അസോസിയേഷന്റെ വര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു