1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷുക്കൂര്‍ വധം: പി. ജയരാജനെ ഇന്നു വീണ്ടും ചോദ്യം ചെയ്യും
ഷുക്കൂര്‍ വധം: പി. ജയരാജനെ ഇന്നു വീണ്ടും ചോദ്യം ചെയ്യും
മുസ്ലിം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ തളിപ്പറമ്പ്‌ അരിയിലെ അബ്‌ദുള്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. പയ്യാമ്പലം ഗസ്‌റ്റ് ഹൗസില്‍ രാവിലെ 11 മുതലാണു ചോദ്യംചെയ്യല്‍. കണ്ണൂര്‍ എസ്‌.പി. രാഹുല്‍ നായര്‍, കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കണ്ണൂര്‍ ഡിവൈ.എസ്‌.പി: പി. സുകുമാരന്‍, അന്വേഷണച്ചുമതലയുള്ള വളപട്ടണം …
ഡബ്ള്‍സ് കിരീടവുമായി സെറീനയും വീനസും
ഡബ്ള്‍സ് കിരീടവുമായി സെറീനയും വീനസും
വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ അഞ്ചാം തവണ സിംഗ്ള്‍സ് കിരീടം നേടിയതിനു പിന്നാലെ ഡബ്ള്‍സിലും അഞ്ചാം തവണ വെന്നിക്കൊടി നാട്ടി സെറീനാ വില്യംസിന് തിളക്കമാര്‍ന്ന നേട്ടം. സഹോദരി വീനസ് വില്യംസിനൊപ്പമാണ് സെറീന വനിതാ ഡബ്ള്‍സ് കിരീടം സ്വന്തമാക്കിയത്. ചെക് റിപ്പബ്ളിക്കിന്‍െറ ആറാം സീഡായ ആന്ദ്രിയ ഹവാക്കോവ-ലൂസി റദേക്ക്ജോടിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് വില്യംസ് സഹോദരിമാരുടെ വിജയഭേരി. സ്കോര്‍: …
പിന്നില്‍ നിന്ന് കുത്തുന്ന പാര്‍ട്ടിയല്ല സി.പി.ഐ- പന്ന്യന്‍ രവീന്ദ്രന്‍
പിന്നില്‍ നിന്ന് കുത്തുന്ന പാര്‍ട്ടിയല്ല സി.പി.ഐ- പന്ന്യന്‍ രവീന്ദ്രന്‍
സി.പി.ഐ പിന്നില്‍നിന്ന്കുത്തുന്ന പാര്‍ട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍രവീന്ദ്രന്‍..; പ്രതിസന്ധി ഘട്ടത്തില്‍ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിന്നില്‍നിന്ന് കുത്തുകയെന്നത് സി.പി.ഐയുടെ സ്വഭാവമല്ല. പറയാനുള്ളത് നേരിട്ട് പറയും. പിശക് തിരുത്തേണ്ടത് പരസ്പര സംവാദത്തിലൂടെയാണ്. പിണറായി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. രാഷ്ട്രീയത്തില്‍ വിമര്‍ശം …
വെടിയേറ്റയാളെ യാത്രക്കാരനായി കണക്കാക്കാനാവില്ലെന്ന് റെയില്‍വേ
വെടിയേറ്റയാളെ യാത്രക്കാരനായി കണക്കാക്കാനാവില്ലെന്ന് റെയില്‍വേ
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ്. കോണ്‍സ്റ്റബിളിന്റെ പിഴവ് മൂലം യാത്രികന് വെടിയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരം നിയമക്കുരുക്കിലേക്ക് നീങ്ങുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മനാഫി (47) നെ സന്ദര്‍ശിക്കാന്‍ പോലും റെയില്‍വേ അധികൃതര്‍ തയാറാകാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സ്റ്റേഷനിലേക്ക് കയറുമ്പോഴാണ് വെള്ളിയാഴ്ച രാത്രി മനാഫിന് വെടിയേറ്റത്. ഇയാളെ യാത്രികനായി പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് റെയില്‍വേ. …
‘അയാളും ഞാനും തമ്മില്‍’
‘അയാളും ഞാനും തമ്മില്‍’
‘ഡയമണ്ട് നെക്ലേസി’നുശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന് ‘അയാളും ഞാനും തമ്മില്‍’ എന്ന് പേരിട്ടു. സഞ്ജയ്-ബോബി ടീമിന്റേതാണ് തിരക്കഥ. ജൂലായ് 11ന് ഷൊറണൂരില്‍ ഷൂട്ടിങ് തുടങ്ങും. വന്‍ താരനിര ഒരുമിക്കുന്ന ചിത്രത്തില്‍ ലാല്‍ജോസിന്റെ ‘ക്ലാസ്‌മേറ്റ്‌സ്’ ടീം നായകന്മാരായ പൃഥ്വിരാജും നരേനും വീണ്ടും ഒന്നിക്കുന്നു. മൂന്ന് നായികമാരുണ്ട് ചിത്രത്തില്‍ രമ്യ നമ്പീശന്‍, സംവൃത സുനില്‍, റിമ കല്ലിങ്കല്‍. …
ടെസ്റ്റ് റാങ്കിംങ്: ഇംഗ്ലണ്ടിന്റെ ഒന്നാംസ്ഥാനം തെറിപ്പിക്കുമെന്ന് സ്മിത്ത്
ടെസ്റ്റ് റാങ്കിംങ്: ഇംഗ്ലണ്ടിന്റെ ഒന്നാംസ്ഥാനം തെറിപ്പിക്കുമെന്ന് സ്മിത്ത്
ടെസ്റ്റ് റാങ്കിംങ് പൊസിഷനില്‍ ഒന്നാം സ്ഥാനത്തിരിക്കുന്ന ഇംഗ്ലണ്ട് ടീമില്‍ നിന്നും ആ സ്ഥാനം പിടിച്ചുവാങ്ങുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഗ്രേം സ്മിത്ത്. വരാനിരിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കഴിയുന്നതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം റാങ്ക് എന്ന പദവി തെറിപ്പിച്ചിരിക്കുമെന്നാണ് സ്മിത്ത് വെല്ലുവിളിച്ചിരിക്കുന്നത്. ഒന്നാം റാങ്ക് എന്ന പദവിയിലെത്താന്‍ ഞങ്ങളുടെ ടീം പരമാവധി ശ്രമിക്കും. ആദ്യപൊസിഷനിലായിരുന്ന …
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; യുവാവ് പിടിയില്‍
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; യുവാവ് പിടിയില്‍
തിരുവനന്തപുരം തൈക്കാട് സംഗീത കോളേജിനു സമീപം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ബംഗാള്‍ സ്വദേശിയായ അബ്ദുല്‍ കലാമാണ് പിടിയിലായത്. നഗരത്തിലെ പ്രശസ്തമായ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. അബ്ദുല്‍ കലാമിനെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
മെഡിക്കല്‍-പിജി സീറ്റ് നിഷേധിക്കുന്നതായി പരാതി
മെഡിക്കല്‍-പിജി സീറ്റ് നിഷേധിക്കുന്നതായി പരാതി
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മെഡിക്കല്‍-പിജി സീറ്റ് നിഷേധിക്കുന്നതായി പരാതി. പ്രവേശനം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ തലേദിവസം മാത്രം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് സെന്ററില്‍ എത്തിച്ചേരാനാവുന്നില്ല. ഇങ്ങനെ ഒഴിവ് വരുന്ന സീറ്റുകളില്‍ മാനേജ്‌മെന്റുകള്‍ക്ക് സ്വന്തമായി പ്രവേശനം നടത്താനും വിദ്യാഭ്യാസ കച്ചവടം നടത്താനും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സൗകര്യമൊരുക്കുന്നുവെന്നാണ് ആക്ഷേപം. …
ദ്രാവിഡിനെ ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് ശുപാര്‍ശചെയ്യും
ദ്രാവിഡിനെ ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് ശുപാര്‍ശചെയ്യും
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് ബി.സി.സി.ഐ ശുപാര്‍ശ ചെയ്യും. യുവരാജ് സിങിനെ അര്‍ജുന പുരസ്‌ക്കാരത്തിനു നാമനിര്‍ദേശം ചെയ്യാനും തീരുമാനമായി. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലുമായി 23000 റണ്‍സിന്റെ നേട്ടവുമായാണ് കഴിഞ്ഞ വര്‍ഷം ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞവര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയ്ക്കുശേഷമാണ് …
ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ ആമിറിന്റെ സത്യം
ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ ആമിറിന്റെ സത്യം
അധികമാരും ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടാത്ത വിഷയങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്ന ശീലം ആമിര്‍ ഖാന്‍ ആവര്‍ത്തിക്കുന്നു. തന്റെ ടെലിവിഷന്‍ പരമ്പരയായ ‘സത്യമേവ ജയതെ’യുടെ പത്താം ഭാഗത്തില്‍ ആമിര്‍ ചര്‍ച്ച ചെയ്തത് ഇന്ത്യന്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തെപ്പറ്റിയാണ്. ജാതിയുടെ വേലിക്കെട്ടുകള്‍ വലിയ വിഭാഗം ജനങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്നത് ഇന്നും ഒരു യാഥാര്‍ത്ഥ്യമാണെന്ന് ആമിര്‍ ഷോയില്‍ പറയുന്നു. ജാതിവ്യവസ്ഥയോടു …