വിംബിള്‍ഡന്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പെയ്‌സ്-എലേന വെസ്‌നിന സഖ്യം ഫൈനലില്‍. ബോബ് ബ്രയാന്‍-ലിസല്‍ ഹ്യൂബര്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5 3-6 6-3. ഫൈനലില്‍ ഇരുവരും മൈക്ക് ബ്രയാന്‍-ലിസ റെയ്മണ്ട് സഖ്യത്തെ നേരിടും
സംസ്ഥാനത്ത് പോലീസിന്റെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് വിഭാഗത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. പെട്രോള്‍ പമ്പിലെ ജീവനക്കാരുമായി ചേര്‍ന്ന് ബില്‍ ഇരട്ടിയാക്കി വ്യാപക തട്ടിപ്പ് നടത്തി. സ്‌പെയര്‍ പാര്‍ട്‌സുകള്‍ മറിച്ച് വിറ്റ് ജീവനക്കാര്‍ ലാഭമുണ്ടാക്കിയതായും ‘ഓപ്പറേഷന്‍ ലോഗ് ബുക്ക്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
പാര്‍ട്ടി എംഎല്‍എമാര്‍ക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും രൂക്ഷ വിമര്‍ശനം. സിപിഐ(എം) നിയമസഭാകക്ഷി യോഗത്തിലാണ് ഇരുവരും വിമര്‍ശനം ഉന്നയിച്ചത്. എംഎല്‍എമാരുടെ നിയമസഭയിലെ പ്രകടനം തികഞ്ഞ പരാജയമാണെന്ന് പിണറായി കുറ്റപ്പെടുത്തി. എംഎല്‍എമാര്‍ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നില്ലെന്ന് വിഎസ്സും പറഞ്ഞു. മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നിരയില്‍ 40 പേര്‍ മാത്രമാണുണ്ടായിരുന്നത്. …
വിംബിള്‍ഡന്‍ ടെന്നീസ് വനിതാ സിംഗ്ള്‍സ് കിരീടം സെറീന വില്യംസിന്. ഫൈനലില്‍ പോളണ്ടിന്റെ അഗ്നിസ്ക റഡ്വന്‍സ്കയെ മൂന്നു സെറ്റു നീണ്ട മല്‍സരത്തില്‍ പരാജയപ്പെടുത്തിയാണ് സെറീന തന്റെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍: 6-1, 5-7, 6-2. ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ സെറീനക്ക് അടുത്ത സെറ്റില്‍ അഗ്നിസ്ക തിരിച്ചടി നല്‍കി (5-7). എന്നാല്‍ മൂന്നാം സെറ്റില്‍ …
അഞ്ചേരി ബേബി വധക്കേസില്‍ സി.പി.ഐ.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടേയും ജില്ലാ കമ്മിറ്റി അംഗം എ.കെ ദാമോദരന്റേയും മൊഴികളില്‍ വൈരുദ്ധ്യം. കൊലപാതക സമയത്ത് താന്‍ ദാമോദരനൊപ്പം മിഡ്‌നാപ്പൂരിലായിരുന്നെന്നാണ് മണി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ സമയത്ത് താന്‍ ശാന്തന്‍പാറയിലായിരുന്നെന്നാണ് ദാമോദരന്റെ മൊഴി. ഇന്ന് രാവിലെ 11 മണിയോടെയാണ് അടിമാലി സി.ഐ ഓഫീസില്‍ വെച്ച് …
പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളുണ്ടെന്ന് കെ സുധാകരന്‍ എം പി. കോണ്‍ഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയം ഇതിനു കാരണമായിട്ടില്ല. മുന്‍ കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണനു പങ്കുണ്ടോയെന്ന ചോദ്യം സ്വീകരിക്കുന്നുമില്ല നിഷേധിക്കുന്നുമില്ല. പ്രശാന്ത് ബാബു ഡി സി സി ഓഫീസില്‍ ചായയും ബീഡിയും …
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുകയാണെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ മോഹനനന്റെ ഭാര്യയായ ലതിക എം.എല്‍.എയെ കേസില്‍ കുടുക്കുമെന്നും അറസ്റ്റുചെയ്യുമെന്നും അന്വേഷണസംഘം പറഞ്ഞതായാണ് പിണറായി വിജയന്‍ ആരോപിക്കുന്നത്. ഏതുവിധേനയും പാര്‍ട്ടിയ്‌ക്കെതിരെ തെളിവുണ്ടാക്കുകയെന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യമെന്നും …
നെഹ്‌റു കപ്പ് രാജ്യാന്തര ഫുട്‌ബോളിനുള്ള 37 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ കണ്ണൂരുകാരന്‍ ഡെന്‍സണ്‍ ദേവദാസ് മാത്രമാണു മലയാളി. അടുത്ത മാസം 23 മുതല്‍ ദല്‍ഹിയിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയ്ക്കു പുറമേ സിറിയ, ജോര്‍ദാന്‍, കെനിയ, കാമറൂണ്‍ രാജ്യങ്ങളാണു ടൂര്‍ണമെന്റില്‍ കളിക്കുന്നത്. പുതുതായി ചുമതലയേറ്റ പരിശീകലകന്‍ വിം കോവര്‍മാന്‍സിനു കീഴില്‍ ടീം ആദ്യമായി …
ജോമി ജോര്‍ജ് സീറോമലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപതയുടെ കീഴിലുള്ള മാസ് സെന്ററായ സെട്ജിലിയില്‍ വിശുദ്ധ പാട്രെ പിയോയുടെ തിരുനാള്‍ ജൂലൈ 23 ന് ആഘോഷിക്കുന്നു.വോള്‍വര്‍ഹാമ്പ്ടന്‍ സെന്റ് പാട്രിക് പള്ളിയില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക.യേശുവിന്‍റെ പഞ്ച ക്ഷതങ്ങള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങി അത്ഭുത രോഗശാന്തി വരം ലഭിച്ച വിശുദ്ധനാണ് പാട്രെ പിയോ. രാവിലെ പത്തുമണിക്ക് മുഖ്യാഥിതി …
ഒ.ഐ.സി.സിയുടെ പുതിയ കമ്മിറ്റി സജീവം: ആദ്യനേതൃയോഗം സറി സറെ റീജിയനില്‍