യുവരാജ് സിംഗിനെ അര്‍ജ്ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ ബി സി സി ഐ തീരുമാനം. കായിക മന്ത്രാലയം നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തിയതി നീട്ടിയ സാഹചര്യത്തിലാണ് ബി സി സി ഐ ഈ നിലപാട് കൈകൊണ്ടത്. നേരത്തെ ക്രിക്കറ്റില്‍ നിന്നും ആരേയും അര്‍ജ്ജുന അവാര്‍ഡിനായി പരിഗണിക്കാന്‍ ബി സി സി ഐ തയ്യാറായിരുന്നില്ല. ഇപ്പോള്‍ നാമനിര്‍ദ്ദേശം …
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി നല്‍കുന്ന ജനറിക് മരുന്നുകളുടെ പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കി. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നു പട്ടികയിലുള്ളതുള്‍പ്പെടെ 604 ഇനം മരുന്നുകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തലവേദനയ്ക്കും പനിക്കുമുള്ള മരുന്നുമുതല്‍ അര്‍ബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകള്‍വരെ ജനറിക് മരുന്നുകളുടെ പട്ടികയിലിടം പിടിച്ചിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ജനറിക് മരുന്ന് പട്ടിക വിപുലീകരിക്കാന്‍ പരിപാടിയുണ്ട്. …
വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ ഫൈനലില്‍ സെറീന- റഡ്വാന്‍സ്‌ക പോരാട്ടത്തിന് കളമൊരുങ്ങി. രണ്ടാം സീഡായ ബലാറസിന്റെ വിക്ടോറിയ അസാരങ്കയെ കടുത്ത മത്സരത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് സെറീന ഫൈനല്‍ ടിക്കറ്റ് നേടിയത്(6-3,7-6). ജര്‍മ്മനിയുടെ ആഞ്ചലീക്ക കെര്‍ബറെ 6-3, 6-4 ന് പരാജയപ്പെടുത്തി പോളണ്ടിന്റെ അഗ്നിയേസ്‌ക റഡ്വാന്‍സ്‌കയും ഫൈനലില്‍ പ്രവേശിച്ചു. സെറീനയുടെ ഏഴാം വിംബിള്‍ഡണ്‍ ഫൈനലാണ് ഇത്. ഇതിനു മുമ്പ് നാലുവട്ടം …
മഞ്ചേരി അരീക്കോട് കുനിയിലെ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ കൊളക്കാടന്‍ ആസാദ് എന്നിവരുടെ കൊലപാതകത്തില്‍ പി.കെ. ബഷീര്‍ എം.എല്‍.എയുടെ പങ്ക് വ്യക്തമായിട്ടും ലീഗ് സമ്മര്‍ദത്താല്‍ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വെള്ളിയാഴ്ച വൈകുന്നേരം കുനിയില്‍ ഇവരുടെ തറവാട്ടുവീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. ബഷീര്‍ എം.എല്‍.എയുടെ പങ്ക് കേസിന്റെ എഫ്.ഐ.ആറില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, …
ഇനി മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അഞ്ച് റഫറിമാര്‍ . ഫുട്‌ബോള്‍ കളിക്ക് അഞ്ച് റഫറിമാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് ഇന്നാണ് തീരുമാനിച്ചത്. ഇപ്പോള്‍ ഫുട്‌ബോള്‍ നിയന്ത്രിക്കുന്നത് രണ്ട് ലൈന്‍സ്മാന്‍മാരും ഒരു റഫറിയുമാണ്. ഇതിന് പുറമേ രണ്ടപേരെക്കൂടി കളി നിയന്ത്രിക്കാന്‍ നിയോഗിക്കാമെന്നാണ് ഐ.എഫ്.എ.ബി യുടെ പുതിയ തീരുമാനം. പുതുതായി തീരുമാനിച്ച റഫറിമാര്‍ രണ്ട് …
കേരളത്തിന്റെ ഗ്രാമീണഛായയും മലയാളത്തിന്റെ മനസും വിട്ടുപോകാതെ കഥ പറയുന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ചേര്‍ത്തലയില്‍ ആരംഭിച്ചു. അച്ഛന്‍ നഷ്ടപ്പെട്ട പതിനെട്ടുകാരിയുടെയും മകള്‍ നഷ്ടപ്പെട്ട എഴുപതുകാരന്റെയും ജീവിതത്തിലൂടെ കഥ പറയുകയാണ് കടല്‍ പശ്ചാത്തലമാക്കി മലയാളത്തിന്റെ പ്രിയ സംവിധായകന്‍. ബെന്നി പി നായരമ്പലത്തിന്റെ രചനയിലാണ് സ്വാഭാവിക നര്‍മ്മങ്ങളുടെ അരികു ചേര്‍ന്ന് കഥ പറയുന്നത്. എഴുപതുകാരനായി …
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മാര്‍ക്ക് ദാനം. നൂറില്‍ 20 മാര്‍ക്ക് കിട്ടിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ അക്കാദമിക്ക് കൗണ്‍സില്‍ തീരുമാനിച്ചു. ഒരു വിഷയത്തില്‍ മാത്രം തോല്‍ക്കുന്ന വിദ്യാര്‍ത്ഥികളെയാണ് മാര്‍ക്ക് ദാനം നല്‍കി വിജയിപ്പിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചത്. തീരുമാനത്തിന് 2008 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കി. തീരുമാനത്തെ കൗണ്‍സില്‍ അംഗങ്ങളായ സതീഷ് കുമാര്‍, മുരളീധരന്‍ എന്നിവര്‍ എതിര്‍ത്തു. …
വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിക്ഷിപ്ത വനഭൂമിയിലും മിച്ചഭൂമിയിലും ഭൂസമരം നടത്തി ജയിലിലായ 405 ആദിവാസികള്‍ക്ക് മിന്നല്‍ വേഗത്തില്‍ മോചനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, സ്പെഷല്‍ ജയില്‍, മാനന്തവാടി സബ് ജയില്‍ എന്നിവിടങ്ങളില്‍ റിമാന്‍ഡില്‍ കഴിയുന്നവരെയാണ് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഇവരെ മോചിപ്പിക്കാനുള്ള …
കലാസംവിധായകന്‍ സാലു കെ ജോര്‍ജ്ജിനെ സിനിമകളില്‍ സഹകരിപ്പിക്കേണ്ടെന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അദ്ദേഹവുമായി സഹകരിക്കരുതെന്ന് നിര്‍ദ്ദേശവുമുണ്ട്. ഫെഫ്കയുടെ നിലപാടുകളോട് തികച്ചും ധിക്കാരപരമായി പ്രവര്‍ത്തിക്കുന്ന ചിലരുമായി സഹകരിച്ചു എന്ന കാരണത്താലാണ് സാലുവിനെ വിലക്കാനുള്ള തീരുമാനം. വിനയന്റെ ‘ഡ്രാക്കുള’ എന്ന ചിത്രത്തിനായാണ് സാലു സഹകരിച്ചത്. ഗുരുതരമായ സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയതായി ഫെഡറേഷനില്‍ നിന്നും അറിയിച്ചതായും …
മഹേന്ദ്രസിംഗ് ധോണിക്കെതിരെ വിമര്‍ശനവുമായി വീണ്ടും വീരേന്ദര്‍ സെവാഗ് രംഗത്ത്. ടീമിന്റെ നേട്ടങ്ങളെല്ലാം ധോണിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും മികച്ച ടീമിനെ കിട്ടിയതുകൊണ്ടാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനായതെന്നും സെവാഗ് തുറന്നടിച്ചു. 2008-ല്‍ ട്വന്റി-20 ലോകകപ്പും, കഴിഞ്ഞവര്‍ഷം നേടിയ ഐ സി സി ലോകകപ്പും മികച്ച ടീമിന്റെ വിജയങ്ങളാണ്. ഇപ്പോള്‍ തനിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറഞ്ഞ സെവാഗ്, ശ്രീലങ്കയില്‍ …