സിബി ജോസഫ് ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സ്പോര്‍ട്സ് ഡേയൊടുകൂടെ ജൂലൈ 7നു വിവിധ തരം സ്പോര്‍ട്സ് ഇനങ്ങളുമായി നടത്തപെടുന്നു. പരിപാടികള്‍ ബര്‍മിംങ്ഹാമിലെ ഷെല്‍ഡന്‍ ഹാളിലും ഗ്രൌണ്ടിലും ആയിരിക്കുംനടത്തപ്പെടുന്നത് . പ്രധാന പരിപാടികള്‍. കുട്ടികള്‍ക്ക്. കിക്കിംഗ് ഫുട്ബോള്‍ ബിടുവീന്‍ ടു ഗോള്‍ പോസ്റ്സ്, മുസികല്‍ ചെയര്‍,50മീറ്റര്‍ റണ്ണിംഗ്,100മീറ്റര്‍ റണ്ണിംഗ്, മിട്ടായി പെറുക്ക്, പുട്ടിംഗ് ഹുളഹൂപ്സ് …
ഉര്‍വ്വശി മദ്യത്തിനടിമയെന്ന് മുന്‍ ഭര്‍ത്താവും നടനുമായ മനോജ്.കെ.ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന് മകള്‍ കുഞ്ഞാറ്റ കോടതിയെ അറിയിച്ചതിന് പുറകേയാണ് മനോജ്.കെ.ജയന്റെ തുറന്നു പറച്ചില്‍.“ഒരാളെ കുറിച്ചും മോശമായി പറയാത്ത ആളാണ് ഞാന്‍. എന്നാല്‍ ഇത്രയും കാലം പറയാതെ വെച്ച ആ കാര്യം ഇനിയും പറയാതിരിക്കാന്‍ വയ്യ. പൂര്‍ണ്ണമായും മദ്യത്തിനടിമയാണ് ഉര്‍വ്വശി. ഇത്രയും കാലം ഞാനിത് …
കാലിക്കറ്റ് സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ച, മന്ത്രി മഞ്ഞളാംകുഴി അലി ചെയര്‍മാനായ കോളേജിനെതിരെ നടപടിയെടുക്കേണ്ടെന്ന് സിന്‍ഡിക്കേറ്റ് തീരുമാനം. കോഴ്‌സ് തുടങ്ങേണ്ട വര്‍ഷം ഉത്തരവില്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നെങ്കിലും മന്ത്രിയുടെ കോളേജ് ഒരുവര്‍ഷം മുമ്പേ 30 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി. ഇത് തെറ്റാണെന്ന് കണ്ടെത്തിയ യൂണിവേഴ്‌സിറ്റി അന്വേഷണസമിതി മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാന്‍ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനമാണ് …
ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡററുടെ വിജയം. ആദ്യ സെറ്റ് 6-3ന് നേടിയെങ്കിലും രണ്ടാം സെറ്റ് 3-6ന് ഫെഡറര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ അവസാന രണ്ട് സെറ്റുകളിലും ശക്തമായി തിരിച്ചടിച്ച ഫെഡറര്‍ 6-4, 6-3 എന്ന സ്‌കോറില്‍ രണ്ട് സെറ്റുകളും …
പട്ടിക തയ്യാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയെന്ന് പ്രസംഗിച്ചിട്ടില്ലെന്ന് സി പി ഐ (എം) ഇടുക്കി മുന്‍ജില്ലാസെക്രട്ടറി എം എം മണി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹര്‍ജിയില്‍ മണി പറയുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടത്തിനായാണ് യുഡിഎഫ് സര്‍ക്കാര്‍ തനിക്കെതിരെ കേസ് എടുത്തത്. …
തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലുണ്ടായ വെടിവെപ്പില്‍ ഒരു യാത്രക്കാരന് പരുക്കേറ്റു. യൂണിവേഴ്‌സിറ്റി കോളജ് സെക്ഷന്‍ ക്ലാര്‍ക്ക് മനാഫി(46)നാണ് വെടിയേറ്റത്. ആര്‍പിഎഫ് ഗാര്‍ഡ് റൂമിനു സമീപത്താണ് വെടിവെപ്പുണ്ടായത്. ആര്‍പിഎഫ് തോക്ക് ലോഡ് ചെയ്യുമ്പോള്‍ പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ(എം) നേതൃത്വത്തിന് പങ്കെന്ന് പോലീസ്. സി പി ഐ (എം) കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗം പി മോഹനനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകാന്‍ മോഹനനെ ചോദ്യം ചെയ്യണമെന്ന് പോലീസ് വ്യക്തമാക്കി. ടി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സി പി ഐ (എം) …
ജീവിതത്തില്‍ കഷ്ട്ടപ്പാടുകള്‍ ഉണ്ടാവുമ്പോള്‍ ദൈവം എല്ലാം നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് സ്വയം വിശ്വസിക്കുന്നതാണ് എതൊരു വിശ്വാസിയുടെയും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജമേകുക.എന്നാല്‍ ഇന്നലെ ന്യൂകാസിലില്‍ കണ്ട കാഴ്ചകള്‍ എന്‍റെ ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതായിരുന്നു
വില്യം രാജകുമാരന്‍ ഇനി മുതല്‍ സ്‌കോട്ട്‌ലാന്‍ഡിലെ പ്രഥമപൗരന്‍. സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും ഉയര്‍ന്ന പദവിയായ നൈറ്റ് ഓഫ് ദി തിസ്റ്റില്‍ അവാര്‍ഡ് നല്‍കുന്നതോടെയാണ് വില്യം രാജകുമാരന്‍ സ്‌കോട്ട്‌ലാന്‍ഡിലെ പ്രഥമ പൗരനാകുന്നത്. ഇന്ന് എഡിന്‍ബര്‍ഗ്ഗിലെ സെന്റ് ഗില്‍സ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍വച്ച് വില്യം രാജകുമാരന് ഈ പദവി സമ്മാനിക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഭാര്യ കേറ്റിനെ കൂടാതെ രാജ്ഞി …
ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ സയാമീസ് ഇരട്ടകളില്‍ ഒരാള്‍ മരിച്ചു. ഒറ്റ കരളില്‍ തന്നോടൊപ്പം പിറന്ന സ്തുതിയെ തനിച്ചാക്കി ആരാധനയാണ് മിഴിയടച്ചത്. ബേട്ടൂല്‍ ഗ്രാമത്തില്‍, ദാരിദ്ര്യം മൂലം മാതാപിതാക്കള്‍ പ്രദേശത്തെ ഒരു മിഷനറിയെ ഏല്‍പിച്ച ഇവരെ ജൂണ്‍ 20നാണ് ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്. രക്തത്തിലെ അണുബാധയാണ് വ്യാഴാഴ്ച രാത്രി 9.20ന് ആരാധനയുടെ മരണ കാരണം. സ്തുതി സുഖമായിരിക്കുന്നു. ജൂലൈ രണ്ടിന് …