1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2012

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുകയാണെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ മോഹനനന്റെ ഭാര്യയായ ലതിക എം.എല്‍.എയെ കേസില്‍ കുടുക്കുമെന്നും അറസ്റ്റുചെയ്യുമെന്നും അന്വേഷണസംഘം പറഞ്ഞതായാണ് പിണറായി വിജയന്‍ ആരോപിക്കുന്നത്.
ഏതുവിധേനയും പാര്‍ട്ടിയ്‌ക്കെതിരെ തെളിവുണ്ടാക്കുകയെന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.
കഴിഞ്ഞമാസം 29ാം തിയ്യതി കൊയിലാണ്ടിയില്‍ വെച്ചാണ് ഡി.വൈ.എസ്.പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഹനനെ അറസ്റ്റ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.