1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പോര്‍ട്സ്മൌത്തില്‍ ഓള്‍ യുകെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ് ജൂലൈ 8 ന്‌.
പോര്‍ട്സ്മൌത്തില്‍ ഓള്‍ യുകെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ് ജൂലൈ 8 ന്‌.
പോര്‍ട്സ്മൌത്ത് മലയാളി അസോസിയേഷന്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഇപ്രാവശ്യവും ഓള്‍ യുകെ ട്വന്റി 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു . ജൂലൈ 8 ഞായറാഴ്ച പോര്‍ട്സ്മൌത്ത് ഫാര്‍ലിംഗ്റ്റോണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ വച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത് . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന എട്ടു ടീമുകള്‍ തമ്മില്‍ ആയിരിക്കും മത്സരങ്ങള്‍. ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് കാഷ് പ്രൈസും …
ഫാ. ഡാനിയേല്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ ആഷ്‌ഫോര്‍ഡില്‍ 24 ന് നൈറ്റ് വിജില്‍
ഫാ. ഡാനിയേല്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ ആഷ്‌ഫോര്‍ഡില്‍ 24 ന് നൈറ്റ് വിജില്‍
ആഷ്‌ഫോര്‍ഡ് മലങ്കര കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു. ആഗസ്ത് 24ന് രാത്രി 10.00 മുതല്‍ 5.00 വരെ സെന്റ് തെരേസാസ് ആര്‍സി ചര്‍ച്ചിലാണ് നൈറ്റ് വിജില്‍ നടത്തപ്പെടുക. ഫാ ഡാനിയേല്‍ കുളങ്ങരയും ബ്ര. ഫ്രാന്‍സിസ് കറുകക്കുന്നിലും നൈറ്റ് വിജിലിന് കാര്‍മികത്വം വഹിക്കും. എല്ലാവരെയും നൈറ്റ് വിജിലില്‍ പങ്കെടുത്തനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ക്ഷണിക്കുന്നു. പള്ളിയുടെ വിലാസം …
കുറിച്ചി നീലമ്പേരൂര്‍ സംഗമം ശനിയാഴ്ച
കുറിച്ചി നീലമ്പേരൂര്‍ സംഗമം ശനിയാഴ്ച
കഥകളി സംഗീതം പിറന്നു വീണ നാട്ടുകാര്‍ക്ക് പ്രവാസ ജീവിതത്തിനിടയില്‍ കേരളത്തിന്റെ സ്വന്തം കല മതിമറന്നു ആസ്വദിക്കുവാന്‍ അവസരം ഒരുങ്ങുന്നു. കഥകളിയിലെ രജോഗുണ വേഷമണിഞ്ഞു മാഞ്ചസ്റ്ററില്‍ നിന്നു ഹാസ്യ എഴുത്തുകാരന്‍ ജോയിപ്പന്‍ എത്തുന്നത് ഇക്കുറി കുറിച്ചി നീലമ്പേരൂര്‍ സംഗമക്കാര്‍ക്ക് ആവേശമാകും. അനവധി പ്രത്യേകതകളുള്ള നാടിന്റെ പാരമ്പര്യവും കീര്‍ത്തിയും പുത്തന്‍ തലമുറയിലേക്കു പറിച്ചു നടാന്‍ ലഭിച്ച അവസരമായി സംഗമം …
യു.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ലണ്ടനില്‍ നടന്നു
യു.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം  ലണ്ടനില്‍ നടന്നു
യു.ഡി.എഫ് സര്‍ക്കാര്‍ വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രവാസി മലയാളികളായ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയും വളരെ വലുതാണെന്ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി അറിയിച്ചു. ലണ്ടനില്‍ സംഘടിപ്പിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി ലണ്ടന്‍ റീജണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളില്‍ പ്രവാസി കേരളാ …
യു കെ കെ സി എ: പരമ്പരാഗത വേഷവുമായി സ്വാന്‍സി, രാജകീയമായി ഗ്ലാസ്‌ഗോ
യു കെ കെ സി എ: പരമ്പരാഗത വേഷവുമായി സ്വാന്‍സി, രാജകീയമായി ഗ്ലാസ്‌ഗോ
സഖറിയ പുത്തന്‍കളം യു കെ കെ സി എ കണ്‍വെന്‍ഷന് ഇനി പത്തുനാള്‍ മാത്രം ബാക്കിനില്‍ക്കേ ഓരോ യൂണിറ്റുകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഇന്ത്യയില്‍നിന്നും കണ്‍വെന്‍ഷനില്‍ സംബന്ധിക്കാനെത്തുന്ന വിശിഷ്ടാതിഥികളായ മാര്‍ ജോസഫ് പണ്ടാരശേരി, പ്രൊഫ. ജോയി മുപ്രാപ്പള്ളി എന്നിവരുടെ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കേരള പി എസ് സി അംഗം, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ഉഴവൂര്‍ സഹകരണ …
മൂന്നാമത് കോതനല്ലൂര്‍ സംഗമം പ്രൌഡ ഗംഭീരം
മൂന്നാമത് കോതനല്ലൂര്‍ സംഗമം പ്രൌഡ ഗംഭീരം
മൂന്നാമത് കോതനല്ലൂര്‍ സംഗമം പ്രൌഡ ഗംഭീരമായ പരിപാടികളോടെ മാഞ്ചസ്റ്ററില്‍ വെച്ച് നടന്നു. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോതനല്ലൂര്‍ നിവാസികള്‍ പങ്കെടുത്തു. മാഞ്ചസ്റ്റര്‍ ലെവന്‍ഷ്യൂവിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണത്തെത്തുടര്‍ന്ന് കായിക മത്സരങ്ങളും ഷിബു ബോള്‍ട്ടണ്‍ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ …
മകളെ കഴുത്തറുത്ത് കൊന്ന പിതാവിന്റെ ചിത്രം പുറത്തുവിട്ടു
മകളെ കഴുത്തറുത്ത് കൊന്ന പിതാവിന്റെ ചിത്രം പുറത്തുവിട്ടു
രാജസ്ഥാന്‍: കുടുംബത്തിന്റെ മാനം കളഞ്ഞ മകളെ വെട്ടിക്കൊന്ന പിതാവിന്റെ ചിത്രം പുറത്തുവിട്ടു. ഒളിച്ചോടിപ്പോയ മകളെ വെട്ടിക്കൊലപ്പെടുത്തിയ ഒഗാഡ് സിംഗെന്ന പിതാവിന്റെ ചിത്രമാണ് പോലീസ് പരസ്യപ്പെടുത്തിയത്. പോലീസുകാരുടെ നടുവില്‍ നില്‍ക്കുന്ന ഒഗാഡ് സിംഗിന് ചെയ്ത കുറ്റത്തില്‍ അല്പം പോലും സങ്കടമില്ലന്ന് ചിത്രം വ്യക്തമാക്കുന്നു. താന്‍ ചെയ്തത് ശരിയായ കാര്യമാണന്നാണ് ഒഗാഡ് സിംഗ് പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. മകള്‍ …
പൃഥ്വിരാജ് ഡബ്ബിങ്ങിനെത്തിയില്ല; സിംഹാസനം വൈകുന്നു
പൃഥ്വിരാജ് ഡബ്ബിങ്ങിനെത്തിയില്ല; സിംഹാസനം വൈകുന്നു
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന സിംഹാസനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിലെ പുതുമുഖ നായികയായ ഐശ്വര്യദേവന്‍ മൂലം സെറ്റില്‍ പല പ്രശ്‌നങ്ങളുമുണ്ടായതായി മുന്‍പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തനിക്ക് സ്വന്തമായി ഒരു കാരവാന്‍ വേണമെന്ന് നടി വാശിപിടിച്ചുവെന്നും സിനിമയിലെ രണ്ടാമത്തെ നായികയായ വന്ദനയേക്കാള്‍ കൂടുതല്‍ പ്രാധാന്യം തന്റെ കഥാപാത്രത്തിന് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും മറ്റുമായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ …
രണ്ട് മാസത്തിനുളളില്‍ 39 മില്യണിന്റെ തട്ടിപ്പ്; ഇന്ത്യന്‍ വംശജര്‍ക്ക് 35 വര്‍ഷത്തെ തടവ് ശിക്ഷ
രണ്ട് മാസത്തിനുളളില്‍ 39 മില്യണിന്റെ തട്ടിപ്പ്; ഇന്ത്യന്‍ വംശജര്‍ക്ക്  35 വര്‍ഷത്തെ തടവ് ശിക്ഷ
അറുപത്തി ഒന്‍പത് ദിവസത്തിനുളളില്‍ ഗവണ്‍മെന്റിന്റെ 39 മില്യണ്‍ വെട്ടിച്ച കേസില്‍ മൂന്ന് പേര്‍ക്ക് 35 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സന്ദീപ് സിംഗ് ദോസാന്‍ജ് (30), രണ്‍ജത് സിംഗ് ചാഹല്‍(35), നവദീപ് സിംഗ് ഗില്‍ (31) എന്നിവരാണ് തട്ടിപ്പ് നടത്തി ജയിലിലായത്. കാര്‍ബണ്‍ ട്രേഡിങ്ങ് നടത്തിയിരുന്ന ഇവര്‍ വാറ്റ് നികുതി ഗവണ്‍മെന്റിലേക്ക് അടയ്ക്കാതെയാണ് തട്ടിപ്പ് നടത്തിയത്. …
ഗാരേജില്‍ കിടന്ന പഴയ മെര്‍സിഡസിന് ഒന്നര മില്യണ്‍
ഗാരേജില്‍ കിടന്ന പഴയ മെര്‍സിഡസിന് ഒന്നര മില്യണ്‍
ലണ്ടന്‍: ഗാരേജില്‍ പൊടിപിടിച്ചു കിടന്ന പഴയ മെര്‍സിഡസ് കാറിന് ഒന്നര മില്യണ്‍ വില. 1928ല്‍ നിര്‍മ്മിച്ച മെര്‍സിഡസ് ബെന്‍സ് എസ് ടൈപ്പ് കാറിനാണ് ഇത്രയും ഉയര്‍ന്ന വില ലഭിക്കുന്നത്. ഒരു മണിക്കൂറില്‍ നൂറ് മൈല്‍ വേഗത്തില്‍ പോകാന്‍ കഴിവുളള ബെന്‍സ് എസ് ടൈപ്പ് അന്ന് ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ കാറായിരുന്നു. ലേലത്തില്‍ വച്ച കാര്‍ …