പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന സിംഹാസനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിലെ പുതുമുഖ നായികയായ ഐശ്വര്യദേവന്‍ മൂലം സെറ്റില്‍ പല പ്രശ്‌നങ്ങളുമുണ്ടായതായി മുന്‍പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തനിക്ക് സ്വന്തമായി ഒരു കാരവാന്‍ വേണമെന്ന് നടി വാശിപിടിച്ചുവെന്നും സിനിമയിലെ രണ്ടാമത്തെ നായികയായ വന്ദനയേക്കാള്‍ കൂടുതല്‍ പ്രാധാന്യം തന്റെ കഥാപാത്രത്തിന് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും മറ്റുമായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ സിംഹാസനത്തിലെ മറ്റൊരു താരത്തെ കുറിച്ചും അത്ര സുഖകരമല്ലാത്ത ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. കഥയിലെ താരം മറ്റാരുമല്ല സിംഹാസനത്തിലെ നായകന്‍ പൃഥ്വി തന്നെ.
തന്റെ വാക്കുകളുടെ പേരില്‍ എപ്പോഴും വിവാദത്തിലകപ്പെടുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ഡബ്ബിംങ്ങിന് എത്താത്തതാണ് ചര്‍ച്ചയായിരിക്കുന്നത്. മനസ്സില്‍ തോന്നുന്നതെന്തും തുറന്നു പറയുന്ന സ്വഭാവക്കാരനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന പൃഥ്വി പക്ഷേ ഇക്കാര്യത്തില്‍ അത്ര കണ്ട് സുതാര്യത കാണിച്ചില്ലെന്നാണ് സിനിമാലോകത്തെ സംസാരം.
തനിക്ക് പനിയായതിനാലാണ് ഡബ്ബിങ്ങിന് എത്താത്തതെന്നാണ് നടന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പാപ്പരാസികള്‍ പറയുന്നത്. നടന്‍ വിട്ടുനില്‍ക്കുന്നതിന് പിന്നില്‍ മറ്റു ചില കാരണങ്ങളാണെന്ന് അവര്‍ കണ്ടെത്തി കഴിഞ്ഞു.പൃഥ്വിരാജ് ഡബ്ബിങ്ങിന് എത്താത്തത് മൂലമാണ് സിംഹാസനം വൈകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാലാണ് വിട്ടു നില്‍ക്കുന്നതെന്ന് നടന്‍ അറിയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ഥ കാരണം ഇതല്ലെന്ന് സിനിമാലോകത്തെ ചിലര്‍ പറയുന്നു. താന്‍ ആവശ്യപ്പെട്ട പ്രതിഫലം കിട്ടാത്തതു മൂലമാണ് നടന്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നാണ് ഇവരുടെ കണ്ടുപിടുത്തം.
കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസും നടനുമായുള്ള ഈഗോ ക്ലാഷുകളും ചിത്രത്തിന്റെ ഡബ്ബിങ് നീണ്ടു പോകുന്നതിന് ഒരു കാരണമായി പറയപ്പെടുന്നു. ഒട്ടേറെ സൂപ്പര്‍ താരങ്ങളെ വച്ച് സിനിമ ചെയ്തിട്ടുള്ള ഷാജിയും മലയാളത്തിന് പുറമേ ബോളിവുഡിലും ചിത്രം ചെയ്തിട്ടുള്ള പൃഥ്വിയും തമ്മിലുള്ള ഉരസലുകള്‍ ചിത്രത്തിന്റെ പുരോഗതിയെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സിംഹാസനത്തിന്റെ കഥയെ കുറിച്ച് ഒന്നും തന്നെ വെളിപ്പെടുത്താന്‍ ഷാജി കൈലാസ് തയ്യാറായിരുന്നില്ല. മോഹന്‍ലാല്‍ നായകനായ നാടുവാഴികളുടെ റീമേക്കാണ് സിംഹാസനമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഷാജി ഇത് നിഷേധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല