മതിയായ രേഖകള്‍ കൈവശമില്ലാതെ വിദേശ രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ സാധാരണ സുരക്ഷാഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങാറാണ് പതിവ്. കര്‍ശന പരിശോധന ഉണ്ടാവുമെന്ന് അറിയാവുന്നതിനാല്‍ തന്നെ കൃത്രിമ രേഖയുമായി എത്തുന്നവരുടെ നെഞ്ചിടിപ്പ് ഉയരും.എന്നാല്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ലിയാം ലിയാം എന്ന പതിനൊന്നുകാരന്‍ മാഞ്ചസ്റ്ററില്‍ നിന്ന് റോമിലേയ്ക്ക് യാത്ര ചെയ്തത്. കുട്ടിയുടെ കൈവശം പാസ്‌പോര്‍ട്ടോ ടിക്കറ്റോ ബോര്‍ഡിങ് പാസോ ഉണ്ടായിരുന്നില്ല. …
ആരും പ്രതീക്ഷിയ്ക്കാത്ത നേരത്ത് തന്നെ തേടിയെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒരിടി വെട്ടിയ അനുഭവമായെന്നാണ് നടന്‍ ദിലീപ് പറഞ്ഞത്. മോഹന്‍ലാലിനെപ്പോലും കടത്തിവെട്ടി അപ്രതീക്ഷിതമായി മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോഴാണ് ദിലീപ് ഇങ്ങനെ പ്രതികരിയ്‌ക്കേണ്ടി വന്നത്. ദിലീപിന് മാത്രമല്ല നമ്മുടെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനും ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഒരിടിവെട്ടിയ അനുഭവമായിരുന്നുവത്രേ. വേറൊന്നുമല്ല ഒന്നിലധികം അവാര്‍ഡ് …
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് നടന്‍ ദിലീപ്. അവാര്‍ഡ് പ്രഖ്യാപിച്ച ദിവസം തന്നെ ആ ചിത്രത്തിലെ അഭിനയത്തിന് ദിലീപ് അവാര്‍ഡ് അര്‍ഹിക്കുന്നില്ലെന്ന് തിലകന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തിലകന്റെ പ്രതികരണത്തെ കുറിച്ച് പറഞ്ഞ് വെറുതേ വിവാദമുണ്ടാക്കേണ്ടന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്. തനിക്ക് അവാര്‍ഡ് നല്‍കുന്നില്ലെന്ന്് പരാതിപ്പെട്ടു നടന്ന ദിലീപിനെ തേടി അപ്രതീക്ഷിതമായാണ് മികച്ച …
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തില്‍ നടത്തിയ പ്രൊഫസര്‍ ത്രേസ്യാമ്മയ്ക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി. അഭയ കേസുമായി ബന്ധപ്പെട്ട് മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുന്നശേരിയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ ത്രേസ്യാമ്മയ്‌ക്കെതിരെ സഭ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികളെടുക്കുമെന്നും സഭ വക്താക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസാണ് സ്വമേധയാ സംരക്ഷണം …
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സെക്രട്ടറിയായി ഒമിത പോളിനെ നിയമിച്ചു. ദീര്‍ഘകാലം പ്രണബ് മുഖര്‍ജിയുടെ സഹായിയെന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് റിട്ടയര്‍ ചെയ്തു. 63കാരിയായ ഒമിത പോളിനെ കരാര്‍ വ്യവസ്ഥയില്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയായി നിയമിക്കുന്നതിന് മന്ത്രിസഭയുടെ നിയമനകാര്യ സമിതി അനുമതി നല്‍കി. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലായിരുന്നു ഒമിത. പ്രണബ് മുഖര്‍ജി ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനും വാണിജ്യ, …
സര്‍ക്കാരിന്റെ സേവനം ജനങ്ങളുടെ അവകാശമാക്കുന്ന സംസ്ഥാന സേവനാവകാശ നിയമം നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ച കൂടാതെയാണ് ഈ നിര്‍ണായക നിയമം പാസാക്കിയത്.പൗരന്‍മാര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം നിര്‍ബന്ധമായും നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് സേവനാവകാശ നിയമം. സര്‍ക്കാര്‍ വകുപ്പുകളും മേധാവികളും ഇതില്‍ ഉള്‍പ്പെടുത്തേണ്ട സേവനങ്ങളും അവ ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും ആറുമാസത്തിനകം വിജ്ഞാപനം ചെയ്യുന്നതോടെ നിയമം …
ഇന്ത്യന്‍ പ്രവാസികളെ സഹായിക്കുക എന്ന ഉദ്ദശത്തോടെ ഇന്ത്യ സര്‍ക്കാര്‍ ആരംഭിക്കുന്ന പെന്‍ഷന്‍ ഏന്റ് ലൈഫ് ഇന്‍ഷൂറന്‍സ് ഫണ്ടിന് (പിഎല്‍ഐഎഫ്) ദുബയില്‍ വൈകാതെ ഒരു കേന്ദ്രം തുടങ്ങും.വിദഗ്‌ധ, അവിദഗ്‌ധ തൊഴിലാളികള്‍ക്കും ഈ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഗുണം ലഭിക്കും. മുന്നൂ തരത്തില്‍ ഈ പദ്ധതി പ്രവാസികള്‍ക്ക് ഗുണം ചെയ്യും. പ്രായമായി വിശ്രമജീവിതം നയിക്കുന്ന കാലത്തേക്ക് പണം സൂക്ഷിച്ച് …
വിവാദ പ്രസംഗം നടത്തിയ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ ആറ് മാസത്തേക്ക് സംസ്ഥാന സമിതിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന സമിതി യോഗമാണ് മണിക്കെതിരെ നടപടി സ്വീകരിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. മണിക്കെതിരേ നടപടി സ്വീകരിക്കരുതെന്ന ഔദ്യോഗിക പക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ മറികടന്നാണ് കേന്ദ്ര …
ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി പ്രതിഭ ദേവിസിങ് പാട്ടീല്‍ വിടവാങ്ങി. രാജ്ഘട്ടിലെ ഗാന്ധിസമാധിയിലും മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, ലാല്‍ബഹാദൂര്‍ ശാസ്ത്രി എന്നിവരുടെ സമാധിസ്ഥാനങ്ങളിലുമെത്തി …
ലണ്ടന്‍ : യുകെയിലെ ഗര്‍ഭിണികളായ സ്ത്രീകളില്‍ പകുതിയും തങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനാവശ്യമായ വൈറ്റമിനുകള്‍ കഴിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായി സര്‍വ്വേ. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ ഫോളിക് ആസിഡും വിറ്റാമിന്‍ ഡിയും കഴിക്കുന്ന ഗര്‍ഭിണികളുടെ എണ്ണം നാല്പത്തിയെട്ട് ശതമാനത്തില്‍ താഴെയാണന്നാണ് സര്‍വ്വേ ഫലം. ഗര്‍ഭിണികളാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ മുതല്‍ പന്ത്രണ്ട് ആഴ്ച ഗര്‍ഭമുളള സ്ത്രീകള്‍ വരെ ദിവസം …