1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2012

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തില്‍ നടത്തിയ പ്രൊഫസര്‍ ത്രേസ്യാമ്മയ്ക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി. അഭയ കേസുമായി ബന്ധപ്പെട്ട് മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുന്നശേരിയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ ത്രേസ്യാമ്മയ്‌ക്കെതിരെ സഭ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികളെടുക്കുമെന്നും സഭ വക്താക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസാണ് സ്വമേധയാ സംരക്ഷണം ഏര്‍പ്പെടുത്തിയത്.
ത്രേസ്യാമ്മയ്ക്ക് സംരക്ഷണം നല്‍കണമെന്ന് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.