1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2012

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സെക്രട്ടറിയായി ഒമിത പോളിനെ നിയമിച്ചു. ദീര്‍ഘകാലം പ്രണബ് മുഖര്‍ജിയുടെ സഹായിയെന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് റിട്ടയര്‍ ചെയ്തു. 63കാരിയായ ഒമിത പോളിനെ കരാര്‍ വ്യവസ്ഥയില്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയായി നിയമിക്കുന്നതിന് മന്ത്രിസഭയുടെ നിയമനകാര്യ സമിതി അനുമതി നല്‍കി.

ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലായിരുന്നു ഒമിത. പ്രണബ് മുഖര്‍ജി ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനും വാണിജ്യ, വിദേശകാര്യ മന്ത്രിയുമായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം ഒമിത ഉണ്ടായിരുന്നു. പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ മുഖര്‍ജിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു. പ്രണബ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുംവരെ ധനമന്ത്രാലയത്തിലും ഉണ്ടായിരുന്നു. നേരത്തേ, ഇന്‍ഫര്‍മേഷന്‍ കമീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദല്‍ഹി പൊലീസ് മുന്‍ കമീഷണര്‍ കെ.കെ പോളിന്‍െറ ഭാര്യയാണ്.
മലയാളിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസായിരുന്നു സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‍െറ സെക്രട്ടറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.