1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറ്റാലിയന്‍ നാവികര്‍ ഇനി ആഡംബര ഹോട്ടലില്‍
ഇറ്റാലിയന്‍ നാവികര്‍ ഇനി ആഡംബര ഹോട്ടലില്‍
രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ജാമ്യം ലഭിച്ച ഇറ്റാലിയന്‍ സൈനികരുടെ വാസം ഇനി വില്ലിങ്ടണ്‍ ഐലന്‍ഡിലെ ട്രെയ്ഡന്റ് പഞ്ചനക്ഷത്ര ഹോട്ടലില്‍. കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലായിരുന്ന ഇരുവര്‍ക്കും ഹൈകോടതി ജാമ്യം നല്‍കിയതോടെയാണ് പുറത്തിറങ്ങലിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഇറ്റാലിയന്‍ സൈനികരായ ലെസ്‌റ്റൊറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിരോണെ എന്നിവര്‍ക്ക് ഒരു കോടി രൂപ കെട്ടിവെക്കണമെന്ന പ്രധാന ഉപാധിയോടെ …
ജനിച്ച് രണ്ട് മണിക്കൂറിനുളളില്‍ ക്യാന്‍സര്‍ ബാധിതനായ തിരിച്ചറിഞ്ഞ കുഞ്ഞ് രക്ഷപെട്ടു
ജനിച്ച് രണ്ട് മണിക്കൂറിനുളളില്‍ ക്യാന്‍സര്‍  ബാധിതനായ തിരിച്ചറിഞ്ഞ കുഞ്ഞ് രക്ഷപെട്ടു
ജനിച്ച് രണ്ട് മണിക്കൂറിനുളളില്‍ ക്യാന്‍സര്‍ ബാധിതനെന്ന് തിരിച്ചറിഞ്ഞ കുഞ്ഞ് രോഗത്തില്‍ നിന്ന് രക്ഷപെട്ടു. ഇപ്പോള്‍ ആറ് മാസം പ്രായമായ ഇവാന്‍ വില്‍സണ്‍ എന്ന കുഞ്ഞാണ് കരളിനെ ബാധിച്ച ക്യാന്‍സറില്‍ നിന്ന് മുക്തനായത്. ഇവാന്‍ ജനിച്ച ഉടന്‍ തന്നെ കുഞ്ഞിനെന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കിയ മിഡ്‌വൈഫ് ഡോക്ടര്‍മാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കരളിനെ ബാധിക്കുന്ന ഹെപ്പാറ്റോബ്ലാസ്‌റ്റോമ എന്ന …
നമ്മുടെ ഗ്യാലക്‌സി കൂട്ടിയിടിയുടെ വക്കില്‍
നമ്മുടെ ഗ്യാലക്‌സി കൂട്ടിയിടിയുടെ വക്കില്‍
സൗരയൂഥം ഉള്‍പ്പെടുന്ന നമ്മുടെ ഗ്യാലക്‌സി തൊട്ടടുത്ത ആന്‍ഡ്രോമെഡ എന്ന ഗ്യാലക്‌സിയുമായി കൂട്ടിയിടിയുടെ വക്കിലാണന്ന് നാസ. നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂട്ടിയിടി നടക്കുമെന്നാണ് കരുതുന്നതെന്നും നാസ അറിയിച്ചു. എന്നാല്‍ കൂട്ടിയിടിയുടെ ആഘാതം എത്രയായിരിക്കുമെന്നോ എന്തായിരിക്കും അനന്തഫലമെന്നോ പ്രവചിക്കാന്‍ കഴിയില്ലെന്നും മൂന്ന് മുതല്‍ ആറ് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുളളില്‍ രണ്ട് ഗ്യാലക്‌സികളും കൂട്ടിയിടിക്കുമെന്നുമാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ ഹബ്ബിള്‍ സ്‌പേയ്‌സ് …
ഇമയുടെ ഓണാഘോഷം ആഗസ്റ്റ്‌ 25 ന്
ഇമയുടെ ഓണാഘോഷം ആഗസ്റ്റ്‌ 25 ന്
ഇന്ത്യന്‍ മലയാളി അസ്സോസ്സിയേഷന്‍ (IMA) ഗ്രേറ്റര്‍ ഡന്‍മുറിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ്‌ 25 രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറുമണി വരെ ഡെറിയാഗി പ്രൈമറി സ്കൂളില്‍ വച്ച് നടത്തുവാന്‍പ്രസിഡന്‍റ് ജോസ്‌ തെക്കിനിയത്തിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് തീരുമാനിച്ചിരിക്കുന്നു. രാവിലെ കായികപരിപാടികളും ഉച്ച കഴിഞ്ഞ് കലാപരിപാടികളും നടക്കും.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്
രാജിവെക്കില്ലെന്ന് എം.എം മണി, ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
രാജിവെക്കില്ലെന്ന് എം.എം മണി, ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കി വകവരുത്തിയെന്ന് വിവാദ പ്രസംഗം നടത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരായ നടപടി സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും. ഞായറാഴ്ച ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയാവുക. വൈക്കം വിശ്വന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പിണറായി വിജയന്‍ എത്താന്‍ ഇടയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പൊളിറ്റ് ബ്യൂറോ നടപടിക്ക് ശിപാര്‍ശ …
ടെസ്റ്റ് ടീമിനെ നയിക്കാന്‍ തയ്യാര്‍: ഗംഭീര്‍
ടെസ്റ്റ് ടീമിനെ നയിക്കാന്‍ തയ്യാര്‍: ഗംഭീര്‍
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടം ചൂടിയത്. ഗൌതം ഗംഭീറും കൂട്ടരുമാണ് കിരീടം കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയത്. ഇതോടെ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ ധോണിയോളം തന്നെ യോഗ്യത ഗംഭീറിനുമുണ്ടെന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉണ്ടായി. ടീം ഇന്ത്യയുടെ ടെസ്റ്റ് നായകനാകാന്‍ ഗംഭീര്‍ യോഗ്യനാണെന്നാണ് മുന്‍ ക്യാപ്റ്റന്‍ സൌരവ് …
നോട്ടിംഗ്‌ഹാം ബോയ്‌സിന് തിരക്കേറുന്നു, ഈ വര്‍ഷം ഇംഗ്ലീഷ് കല്യാണത്തിനും
നോട്ടിംഗ്‌ഹാം ബോയ്‌സിന് തിരക്കേറുന്നു, ഈ വര്‍ഷം ഇംഗ്ലീഷ് കല്യാണത്തിനും
യുകെയിലെ ചെണ്ടമേള ഗ്രൂപ്പ് ആയ നോട്ടിംഗ്‌ഹാം ബോയ്സ് നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. 2009ല്‍ ഓഗസ്റ്റ് ഒന്നാം തിയതി നോട്ടിംഗ്‌ഹാമിലെ വിശുദ്ധ അല്‍ഫോന്‍സാ‍മ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട നോട്ടിംഗ്‌ഹാം ബോയ്സ് ചെണ്ടമേളം ഇതിനോടകം യു കെയില്‍ നിരവധി സ്റ്റേജുകളില്‍ ചെണ്ടമേളം അവതരിപ്പിച്ചതു കൂടാതെ 2009ല്‍ നോട്ടിംഗ്‌ഹാമില്‍ അയ്യപ്പ ബൈജുവിന്റെയും സംഘത്തിന്റെയും സ്റ്റേജ് ഷോ സംഘടിപ്പിക്കുകയും 2010ല്‍ …
പര്‍ദ്ദയിട്ട കുട്ടിയെ കമന്റടിച്ചെന്ന് പറഞ്ഞ് അടി
പര്‍ദ്ദയിട്ട കുട്ടിയെ കമന്റടിച്ചെന്ന് പറഞ്ഞ് അടി
കായംകുളത്ത് യുവാവിനുനേരെ സദാചാര പോലീസ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികളെ കണ്‌ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ ആഷിക്, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് ഞായറാവഴ്ച രാവിലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്‌ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ പതിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഘത്തിന്റെ …
ഉറക്കമില്ലായ്മയെ എങ്ങിനെ തടുക്കാം ?
ഉറക്കമില്ലായ്മയെ  എങ്ങിനെ തടുക്കാം ?
ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. എന്‍എച്ച്എസിന്റെ കണക്ക് അനുസരിച്ച് 50 മില്യണ്‍ പൗണ്ടാണ് ഉറക്കമില്ലായ്മക്കുളള മരുന്നിനായി പ്രതിവര്‍ഷം ചെലവാക്കുന്നത്. എന്നാല്‍ ഉറക്കമില്ലായ്മക്ക് മരുന്ന് ശരിയായ ഒരു പരിഹാരമല്ലന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. മരുന്നില്ലാതെ ശരിയായി ഉറങ്ങാന്‍ ചില വഴികളുണ്ട്. ഒരല്പം ക്ഷമവേണമെന്ന് മാത്രം. റസ്റ്റ്‌ലസ് ലെഗ്ഗ് സിന്‍ഡ്രോം (RLS): നിങ്ങള്‍ റസ്റ്റ്‌ലെസ്സ് ലെഗ്ഗ് സിന്‍ഡ്രോ ഉളള ആളാണങ്കില്‍ …
ചാരപ്പണി; മലയാളി സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍
ചാരപ്പണി; മലയാളി സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍
മിലിട്ടറി ഇന്റലിജന്‍സിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍. മിലിട്ടറി ഇന്റലിജന്റ്സില്‍ സാങ്കേതിക സഹായ വകുപ്പില്‍ ജോലി ചെയ്യുന്ന ശിവദാസന്‍ എന്ന മലയാളിയാണ് പിടിയിലായത്് ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല. സൈനികരുടെ വിന്യാസം, ആയുധങ്ങളുടെ ശേഖരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്ന ആശയവിനിമയങ്ങളടങ്ങിയ രേഖകള്‍ ഇയാള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഡ്രൈവിലാക്കിയ …