1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മതസ്വാതന്ത്ര്യം, പാക്കിസ്ഥാന്‍ യുഎസിന്റെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍
മതസ്വാതന്ത്ര്യം, പാക്കിസ്ഥാന്‍ യുഎസിന്റെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍
സ്വന്തം ലേഖകന്‍: മതസ്വാതന്ത്ര്യം, പാക്കിസ്ഥാന്‍ യുഎസിന്റെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ‘പ്രത്യേക ശ്രദ്ധ’ കൊടുക്കേണ്ട രാജ്യങ്ങളുടെ(സിപിസി) പട്ടികയും പുനര്‍നിശ്ചയിച്ചതായി സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തമാക്കി. മ്യാന്‍മാര്‍, ചൈന, എറിത്ര, ഇറാന്‍, ഉത്തരകൊറിയ, സുഡാന്‍, സൗദി അറേബ്യ, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം പട്ടികയിലുള്ളത്. ഇഷ്ടപ്പെട്ട മതവും വിശ്വാസവും പിന്തുടരുന്നതിന്റെ പേരില്‍ …
യുഎസിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിനു നീതി ലഭിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് പോലീസ്
യുഎസിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിനു നീതി ലഭിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് പോലീസ്
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിനു നീതി ലഭിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് പോലീസ്.ഷെറിന്റെ മരണം നരഹത്യയാണെന്ന് ഡാളസിലെ മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു. കുഞ്ഞിന്റെ വളര്‍ത്തു മാതാപിതാക്കളും എറണാകുളം സ്വദേശികളുമായ വെസ്‌ലി മാത്യുവും സിനിയും അറസ്റ്റിലാണ്. നരഹത്യക്കു കാരണമായ അക്രമമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് കഴിഞ്ഞദിവസം പുറത്തുവിട്ട പോസ്റ്റ്‌മോര്‍ട്ടം …
ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല! വിവാദ വെളിപ്പെടുത്തലുമായി പുതിയ പുസ്തകം
ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല! വിവാദ വെളിപ്പെടുത്തലുമായി പുതിയ പുസ്തകം
സ്വന്തം ലേഖകന്‍: ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല! വിവാദ വെളിപ്പെടുത്തലുമായി പുതിയ പുസ്തകം.തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന വാര്‍ത്ത ട്രംപിന്റെ ഭാര്യയെ ഒട്ടും സന്തോഷിപ്പിച്ചില്ലെന്നും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മൈക്കള്‍ വോള്‍ഫ് എഴുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വിജയമായിരുന്നില്ല ട്രംപിന്റെ ലക്ഷ്യമെന്ന് പുസ്തകം പറയുന്നു. പ്രശസ്തനാകുക എന്നതായിരുന്നു ട്രംപിന്റെ ഏറ്റവും വിയ ആഗ്രഹം. അടുത്ത സുഹൃത്തും മുന്‍ ഫോക്‌സ് …
ഇറാനില്‍ ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതായി സൈനിക മേധാവിയുടെ പ്രഖ്യാപനം
ഇറാനില്‍ ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതായി സൈനിക മേധാവിയുടെ പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ഇറാനില്‍ ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതായി സൈനിക മേധാവിയുടെ പ്രഖ്യാപനം. റെവലൂഷനറി ഗാര്‍ഡ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ജഅ്ഫരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെഹ്‌റാനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സര്‍ക്കാര്‍ അനുകൂല പ്രകടനത്തെ അഭിസംബോധന ചെയ്ത മേജര്‍ ജനങ്ങളുടെ ജാഗ്രതയും സുരക്ഷസേനയുടെ സന്നദ്ധതയും ശത്രുക്കളെ പരാജയപ്പെടുത്താന്‍ സഹായിച്ചെന്നും പറഞ്ഞു. വര്‍ഷങ്ങള്‍ക്കിടെ രാജ്യം …
യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്റെ മരണം കൊല്ലാന്‍ ഉദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്
യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്റെ മരണം കൊല്ലാന്‍ ഉദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്റെ മരണം കൊല്ലാന്‍ ഉദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. ഷെറിന്റെ മരണ കാരണം ഫൊറന്‍സിക് വിദഗ്ധര്‍ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. റിച്ചാര്‍ഡ്‌സനിലെ വസതിയില്‍നിന്നു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്!ലി മാത്യൂസ് പരാതിപ്പെട്ട് 15 …
റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി
റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി
സ്വന്തം ലേഖകന്‍: റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് ചൈനീസ് കടന്നുകയറ്റം ഉണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 200 മീറ്റര്‍ വരെ ചൈനീസ് സൈന്യം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ഗ്രാമമായ അപ്പര്‍ സിയാങില്‍ ചൈനീസ് സൈന്യത്തെ …
മഞ്ഞുകാലത്തെ രോഗികളുടെ തള്ളിക്കയറ്റം താങ്ങാനാകാതെ വീര്‍പ്പുമുട്ടി എന്‍എച്ച്എസ്, ഓപ്പറേഷനുകള്‍ മാറ്റിവച്ച് ആശുപത്രികള്‍മഞ്ഞുകാലത്തെ രോഗികളുടെ തള്ളിക്കയറ്റം താങ്ങാനാകാതെ വീര്‍പ്പുമുട്ടി എന്‍എച്ച്എസ്, ഓപ്പറേഷനുകള്‍ മാറ്റിവച്ച് ആശുപത്രികള്‍

സ്വന്തം ലേഖകന്‍: മഞ്ഞുകാലത്തെ രോഗികളുടെ തള്ളിക്കയറ്റം താങ്ങാനാകാതെ വീര്‍പ്പുമുട്ടി എന്‍എച്ച്എസ്, ഓപ്പറേഷനുകള്‍ മാറ്റിവച്ച് ആശുപത്രികള്‍. ഡോക്ടറെ കാണാനുള്ള രോഗികളുടെ കാത്തിരിപ്പ് എട്ടും പത്തും മണിക്കൂറുകള്‍ നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കിടത്തി ചികില്‍സിക്കാന്‍ സംവിധാനങ്ങള്‍ അപര്യാപ്തമായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഓപ്പറേഷനുകളെല്ലാം ഒരു മാസത്തേക്ക് റദ്ദാക്കിയതായും ഔട്ട് പേഷ്യന്റ് അപ്പോയിന്റുമെന്റുകള്‍ നീട്ടിവച്ചതായും എന്‍എച്ച്എസ് അറിയിച്ചു. ജീവന്‍ അപകടത്തിലാകുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമാകും …
തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഇരട്ടത്താപ്പെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നിക്കി ഹാലെ
തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഇരട്ടത്താപ്പെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നിക്കി ഹാലെ
സ്വന്തം ലേഖകന്‍: തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഇരട്ടത്താപ്പെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നിക്കി ഹാലെ. തീവ്രവാദത്തിനെതിരായി അവര്‍ നമ്മോടൊപ്പം ചേരുന്നു. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സംഘത്തെ ആക്രമിക്കുന്ന തീവ്രവാദികള്‍ക്ക് അവര്‍ അഭയം നല്‍കുകയും ചെയ്യുന്നുവെന്നും നിക്കി ഹാലെ ആരോപിച്ചു. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല. തീവ്രവാദത്തിനെതിരെ പോരാടാന്‍ പാകിസ്താനില്‍ നിന്ന് കൂടുതല്‍ സഹകരണമാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും നിക്കി …
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരെ ഇളക്കിവിടുന്നത് ഇറാന്റെ ശത്രുക്കളാണെന്നു അയത്തൊള്ള അലി ഖമനയ്, അമേരിക്കക്കും ബ്രിട്ടനും സൗദിക്കും എതിരെ ഒളിയമ്പുകള്‍
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരെ ഇളക്കിവിടുന്നത് ഇറാന്റെ ശത്രുക്കളാണെന്നു അയത്തൊള്ള അലി ഖമനയ്, അമേരിക്കക്കും ബ്രിട്ടനും സൗദിക്കും എതിരെ ഒളിയമ്പുകള്‍
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരെ ഇളക്കിവിടുന്നത് ഇറാന്റെ ശത്രുക്കളാണെന്നു അയത്തൊള്ള അലി ഖമനയ്, അമേരിക്കക്കും ബ്രിട്ടനും സൗദിക്കും എതിരെ ഒളിയമ്പുകള്‍. പണവും ആയുധവും രാഷ്ട്രീയവും ഇന്റലിജന്‍സ് സംവിധാനവും ശത്രു ഉപയോഗിക്കുകയാണെന്ന് പ്രക്ഷോഭം ആരംഭിച്ചശേഷം ആദ്യമായി നടത്തിയ പ്രതികരണത്തില്‍ പരമോന്നത നേതാവ് വ്യക്തമാക്കി. തക്കസമയത്ത് താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും പ്രസ്താവനയില്‍ ഖമനയ് പറഞ്ഞു. ശത്രുക്കളാരെന്നു …
എച്ച് വണ്‍ ബി വിസ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിന് ട്രംപ്, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും
എച്ച് വണ്‍ ബി വിസ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിന് ട്രംപ്, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും
സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി വിസ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിന് ട്രംപ്, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. മൂന്നു വര്‍ഷത്തെ എച്ച്–1ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കു കാലാവധിക്കുശേഷം മൂന്നു വര്‍ഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കൊടുക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് ഇതിനകം അപേക്ഷ നല്‍കിയാല്‍, അത് അംഗീകരിക്കപ്പെടുന്നതുവരെ യുഎസില്‍ തുടരാം. ഈ …