1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കള്ളമാരെ സിനിമയെ വെല്ലുന്ന ശൈലിയില്‍ കുടുക്കിയ എസ്‌ഐയും നാട്ടുകാരും താരമാകുന്നു
ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കള്ളമാരെ സിനിമയെ വെല്ലുന്ന ശൈലിയില്‍ കുടുക്കിയ എസ്‌ഐയും നാട്ടുകാരും താരമാകുന്നു
സ്വന്തം ലേഖകന്‍: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കള്ളമാരെ സിനിമയെ വെല്ലുന്ന ശൈലിയില്‍ കുടുക്കിയ എസ്‌ഐയും നാട്ടുകാരും താരമാകുന്നു. തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ കെ.ടി സന്ദീപാണ് അതിസാഹസികമായി കള്ളന്മാരെ കുടുക്കിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് സിനിമ സ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് കള്ളന്മാരായ കായംകുളം പത്തിയൂര്‍ വെളുത്തറ വടക്കതില്‍ നാദിര്‍ഷ (18), പത്തിയൂര്‍ പാലറയ്ക്കല്‍ അജോയ് (20) …
അഭയാര്‍ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കികളും, ഹംഗേറിയന്‍ അതിര്‍ത്തി കത്തുന്നു
അഭയാര്‍ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കികളും, ഹംഗേറിയന്‍ അതിര്‍ത്തി കത്തുന്നു
സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ക്കെതിരെ കണ്ണീര്‍ വാതകവും ജലപീരങ്കികളും, ഹംഗേറിയന്‍ അതിര്‍ത്തി കത്തുന്നു. ഹംഗറി, സെര്‍ബിയ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായതോടെ അഭയാര്‍ഥികള്‍ക്കു നേരെ ഹംഗറി പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചു. അഭയാര്‍ഥികള്‍ക്കെതിരെ കടുത്ത നിലപാടെടുത്ത ഹംഗറിയെ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റ കമ്മിഷണര്‍ ദിമിത്രിസ് അവ്‌റൊമോപൗലൊസ് സംയുക്ത പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചതാണ് പുതിയ സംഭവവികാസം. ഹംഗറി വിദേശകാര്യ മന്ത്രിയും ആഭ്യന്തര …
മക്ക ഹറം പള്ളിയിലെ ക്രെയിന്‍ ദുരന്തം, നിര്‍മ്മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് കരാറുകള്‍ നഷ്ടമാകും
മക്ക ഹറം പള്ളിയിലെ ക്രെയിന്‍ ദുരന്തം, നിര്‍മ്മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് കരാറുകള്‍ നഷ്ടമാകും
സ്വന്തം ലേഖകന്‍: മക്ക ഹറം പള്ളിയിലെ ക്രെയിന്‍ ദുരന്തം, നിര്‍മ്മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് കരാറുകള്‍ നഷ്ടമാകും. സൗദി അറേബ്യയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് നല്‍കിയിട്ടുളള കരാര്‍ ജോലികള്‍ നിര്‍ത്തിവെക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മക്ക ക്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പുതിയ കരാറുകളില്‍ നിന്ന് കമ്പനിയെ വിലക്കാനും …
ലിവര്‍പൂളിലെ മലയാളികള്‍ക്കൊപ്പം ഇനി ജോണ്‍ മാഷില്ല. സൗഹൃദത്തിന്റെ പുത്തന്‍ പാഠങ്ങള്‍ ജീവിതം വഴി പഠിപ്പിച്ച ഗുരുനാഥന് ഒരു നാടിന്റെ പ്രണാമം.
ലിവര്‍പൂളിലെ മലയാളികള്‍ക്കൊപ്പം ഇനി ജോണ്‍ മാഷില്ല. സൗഹൃദത്തിന്റെ പുത്തന്‍ പാഠങ്ങള്‍ ജീവിതം വഴി പഠിപ്പിച്ച ഗുരുനാഥന് ഒരു നാടിന്റെ പ്രണാമം.
ടോം ജോസ് തടിയംപാട്: സൌഹൃദമാണ് ഒരു മനുഷ്യന്റ്‌റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് ഒരു ദേശത്തെയാകെ കാട്ടിത്തന്ന ഒരു സാധാരണ മനുഷ്യന് ഇന്നലെ ലിവര്‍ പൂളിലെ മലയാളികള്‍ ഒരേ മനസ്സോടെ അന്ത്യ യാത്രാ മൊഴി ചൊല്ലി. കഴിഞ്ഞ ബുധനഴാച്ച ലിവര്‍പൂള്‍ സെന്റ്‌റ് ഹെലന്‍സില്‍ മരിച്ച ജോണ്‍ ജോസഫ് ( ജോണ്‍ മാഷ് ) ന്റെ ഭൌതിക …
ഹംഗറിയുടെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും ഏറ്റുമുട്ടി, സംഘര്‍ഷം പടരുന്നു
ഹംഗറിയുടെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും ഏറ്റുമുട്ടി, സംഘര്‍ഷം പടരുന്നു
സ്വന്തം ലേഖകന്‍: ഹംഗറിയുടെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും ഏറ്റുമുട്ടി, സംഘര്‍ഷം പടരുന്നു. ഇന്നലെ സെര്‍ബിയയോട് ചേര്‍ന്നു കിടക്കുന്ന ഹംഗേറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പുറകെയാണ് പുതിയ സംഭവ വികാസം. ഹംഗറിയുടെയും സെര്‍ബിയയുടെയും അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ക്കു നേരെ ഹംഗറി പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. അഭയാര്‍ഥികള്‍ അതിര്‍ത്തിയിലെ വേലി …
ഒരു പ്രവാസി കൂടി വിടപറയുന്നു, ജോണ്‍ മാഷിന്റെ അവസാന യാത്രാമൊഴി ബുധനാഴ്ച 2 മണിക്ക് സെന്റ് ഹെലന്‍സ് ഹോളി ക്രോസ് പള്ളിയില്‍
ഒരു പ്രവാസി കൂടി വിടപറയുന്നു, ജോണ്‍ മാഷിന്റെ അവസാന യാത്രാമൊഴി ബുധനാഴ്ച 2 മണിക്ക് സെന്റ് ഹെലന്‍സ് ഹോളി ക്രോസ് പള്ളിയില്‍
ബിനോയ് ജോര്‍ജ്: ഒരു പ്രവാസി കൂടി വിടപറയുന്നു, ജോണ്‍ മാഷിന് വെള്ളിയാഴ്ച യാത്രാമൊഴി. യു കെ മലയാളി സമൂഹത്തിന്റെ കായിക സങ്കല്‍പ്പത്തിനു പുത്തന്‍ ഉണര്‍വും തണലും ആയിരുന്ന ജോണ്‍ മാഷ് ഈ വരുന്ന വെള്ളിയാഴ്ച യു കെയുടെ മണ്ണില്‍ നിന്നും യാത്രതിരിക്കും ഇക്കഴിഞ്ഞ ഒന്‍പതാം തിയതി യു കെ മലയാളി സമൂഹത്തെ കണ്ണീര്‍ കടലില്‍ ആഴ്ത്തികൊണ്ട് …
അഭയാര്‍ഥികളുടെ കുത്തൊഴുക്ക്, ഹംഗറി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
അഭയാര്‍ഥികളുടെ കുത്തൊഴുക്ക്, ഹംഗറി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ കുത്തൊഴുക്ക്, ഹംഗറി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹത്തെത്തുടര്‍ന്ന് ഹംഗറി സെര്‍ബിയന്‍ അതിര്‍ത്തിയിലുള്ള രണ്ട് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന തീവണ്ടിപ്പാതയില്‍ ഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ അതിര്‍ത്തിവേലി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച 60 പേരെ പോലീസ് അറസ്റ്റ് ചെയ്തത് മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി. അഭയാര്‍ഥികളാവാനുള്ള അപേക്ഷ …
മഅദനിക്കെതിരായ സ്‌ഫോടന കേസില്‍ സാക്ഷി മൊഴി മാറ്റി, താന്‍ മഅദനിയെ കണ്ടിട്ടില്ലെന്ന് പുതിയ മൊഴി
മഅദനിക്കെതിരായ സ്‌ഫോടന കേസില്‍ സാക്ഷി മൊഴി മാറ്റി, താന്‍ മഅദനിയെ കണ്ടിട്ടില്ലെന്ന് പുതിയ മൊഴി
സ്വന്തം ലേഖകന്‍: മഅദനിക്കെതിരായ സ്‌ഫോടന കേസില്‍ സാക്ഷി മൊഴി മാറ്റി, താന്‍ മഅദനിയെ കണ്ടിട്ടില്ലെന്ന് പുതിയ മൊഴി. ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കുടക് സ്വദേശി റഫീഖാണ് വിചാരണ കോടതിയില്‍ മൊഴി മാറ്റിപ്പടഞ്ഞത്. പൊലീസ് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയില്‍ പറഞ്ഞു. സ്‌ഫോടന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ …
മക്ക ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 53 ലക്ഷം രൂപ ദിയാധനം
മക്ക ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 53 ലക്ഷം രൂപ ദിയാധനം
മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 53 ലക്ഷംരൂപ ദിയാധനം ലഭിക്കും. സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓരോരുത്തര്‍ക്കും ഇത്രവലിയ തുക ലഭിക്കുന്നത്.
ഐസിസ് ഭീകരരെന്ന് തെറ്റിദ്ധരിച്ച് ഈജിപ്ഷ്യന്‍ സേന വിനോദ സഞ്ചാരികളെ കൊലപ്പെടുത്തി
ഐസിസ് ഭീകരരെന്ന് തെറ്റിദ്ധരിച്ച് ഈജിപ്ഷ്യന്‍ സേന വിനോദ സഞ്ചാരികളെ കൊലപ്പെടുത്തി
ഐസിസ് ഭീകരരെന്നു തെറ്റിദ്ധരിച്ച് മെക്‌സിക്കന്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 12 പേരെ ഈജിപ്ഷ്യന്‍ സൈന്യം കൊലപ്പെടുത്തി. അല്‍ വഹാത്ത് പ്രദേശത്തെ മരുഭൂമിയിലൂടെ നാലു വാഹനങ്ങളിലായി യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഐസിസ് ഭീകരര്‍ എന്നു തെറ്റിദ്ധരിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.