1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന്
ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന്
പരിശുദ്ധാത്മ ശക്തിയാല്‍ അദ്ഭുതങ്ങളും അടയാളങ്ങളും ദര്‍ശിച്ച് വരുന്ന പ്രശസ്തമായ മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കും. പിന്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലും, സെന്റ് ജോണ്‍സ് സ്‌കൂളിലുമായിട്ടാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനായ ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. രാവിലെ ഒമ്പത് മുതല്‍ കണ്‍വെന്‍ഷന്‍ ആരംഭിക്കും. സെന്റ് എലിസബത്ത് …
യാക്കോബായ സഭയുടെ നാലാമത് കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു
യാക്കോബായ സഭയുടെ നാലാമത് കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു
ജോസ്മാത്യു ആകമാനസുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള ലോഗോ പ്രകാശനം ചെയ്തു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഞായറാഴ്ച വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുനാളിനോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് ലോഗോ ഔപചാരികമായി പ്രകാശനം ചെയ്തു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് …
ഈസ്റ്റ് ഹാമില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍ സെപ്തംബര്‍ 8ന്
ഈസ്റ്റ് ഹാമില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍ സെപ്തംബര്‍ 8ന്
അപ്പച്ചന്‍ കണ്ണഞ്ചിറ ഈസ്റ്റ് ഹാം: സുപ്രസിദ്ധ തീരദേശ മരിയന്‍ കേന്ദ്രമായ തിരുവനന്തപുരം പള്ളിത്തുറ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വെച്ച് ഈ വര്‍ഷവും അതി ഗംഭീരമായി ആഘോഷിക്കുന്നു. യു കെ യിലുള്ള തിരുവനന്തപുരം പള്ളിത്തുറ നിവാസികളാണ് ഈ വര്‍ഷവും തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത്. 2012 സെപ്തംബര്‍ 8 നു …
ലെസ്റ്ററില്‍ മാതാവിന്റെയും, തോമ്മാശ്ലീഹായുടെയും സംയുക്ത തിരുന്നാള്‍ ഞായറാഴ്ച
ലെസ്റ്ററില്‍ മാതാവിന്റെയും, തോമ്മാശ്ലീഹായുടെയും സംയുക്ത തിരുന്നാള്‍ ഞായറാഴ്ച
സ്റ്റാന്‍ലി മാത്യു ലെസ്റ്റര്‍ : മിഡ് ലാണ്ട്‌സിലെ ഏറ്റവും പ്രശസ്തവും, തിരുന്നാളിന്റെ തനിമപൂര്‍വ്വാധികം നിലനിറുത്തിക്കൊണ്ട് നടത്തപ്പെടുന്നതുമായ ലെസ്റ്റര്‍ പെരുന്നാള്‍ ഈ ഞായറാഴ്ച അതി ഗംഭീരമായി ആഘോഷിക്കുന്നു. പരിശുദ്ധ അമ്മയുടെയും,സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ പുണ്യവതിഅല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ സംയുക്തമായി ഏറ്റവും ആഘോഷപൂര്‍വ്വംകൊണ്ടാടുന്നു. 2012 ആഗസ്റ്റ് 26 നു ഞായറാഴ്ച ഉച്ചക്ക് 2 :00 മണിക്ക്കൊടിയേറ്റൊടെതിരുന്നാള്‍ …
അനുഗ്രഹ വര്‍ഷം 2012 – ഏകദിനധ്യാനവും ഗാനശുശ്രൂക്ഷയും ന്യൂ കാസ്സിലില്‍
അനുഗ്രഹ വര്‍ഷം  2012 – ഏകദിനധ്യാനവും ഗാനശുശ്രൂക്ഷയും ന്യൂ കാസ്സിലില്‍
ന്യൂകാസ്സില്‍ സെ. ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച 5 .30 നു ന്യൂകാസ്സില്‍ ബ്രൈട്ടന്‍ ഗ്രൂവ് കോപ്ടിക് ചര്‍ച്ചില്‍ വെച്ച് ( 67 , NE4 5NT ) ഈ വര്‍ഷത്തെ പ്രഥമ സുവിശേഷയോഗവും ഗാനശുസ്രൂക്ഷയും നടത്തപെടുന്നു.
ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലില്‍ നോട്ടിങ്ങ്ഹാമില്‍ വരുന്നു
ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലില്‍ നോട്ടിങ്ങ്ഹാമില്‍ വരുന്നു
ഈ കാലഘട്ടത്തിലെ അഭിഷേകാഗ്നിയാല്‍ ജ്വലിക്കുന്ന, പരിശുദ്ധാത്മാവിനാല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വചന പ്രഘോഷകനായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലില്‍ നോട്ടിങ്ങ്ഹാമില്‍ എത്തുന്നു.
ലഹരി മദ്യവിമുക്ത കുടുംബകൂട്ടായ്മ 29ന്
ലഹരി മദ്യവിമുക്ത കുടുംബകൂട്ടായ്മ 29ന്
സഖറിയ പുത്തന്‍കുളം ബാല്‍സാള്‍ കോമണ്‍ : വിവിധതരം ലഹരി പദാര്‍ത്ഥങ്ങളായ മദ്യത്തിനും അടിമത്വത്തില്‍ നിന്നും മോചിതരായവരുടെയും , മദ്യവിമുക്ത കുടുംബത്തിനായി ആഗ്രഹിക്കുന്നവരുടെയും കുടുംബകൂട്ടായ്മ ഈ മാസം 29ന് ബാള്‍സാള്‍ കോമണില്‍ നടക്കും. ബ്ലസ്ഡ് റോബര്‍ട്ട് ചര്‍ച്ചില്‍ രാവിലെ9ന് ആരംഭിക്കുന്ന ലഹരി മദ്യ വിമുക്ത കൂട്ടായ്മയില്‍ ഫാ. സോജി ഓലിക്കല്‍ ദിവ്യബലി അര്‍പ്പിക്കുകയും വചനം പ്രഘോഷിക്കുകയും ചെയ്യും. …
റോതര്‍ഹാമില്‍ നൈറ്റ് വിജില്‍ സെപ്തംബര്‍ 7ന്
റോതര്‍ഹാമില്‍ നൈറ്റ് വിജില്‍ സെപ്തംബര്‍ 7ന്
റോതര്‍ഹാമില്‍ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ സെപ്തംബര്‍ 7ന് നടക്കും. സെന്റ് മേരീസ് ദേവാലയത്തില്‍ രാത്രി 7മുതല്‍ 12 വരെയാണ് നൈറ്റ് വിജില്‍ നടക്കുക. ഫാ. തോമസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ആരാധന, സ്തുതിപ്പുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമാകും. റോതര്‍ഹാമിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ വിശ്വാസികളെയും ഭാരവാഹികള്‍ നൈറ്റ് വിജില്‍ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്തു. …
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും വചനപ്രഘോഷണവും
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും വചനപ്രഘോഷണവും
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും വചനപ്രഘോഷണവും നാളെ മുതല്‍ മൂന്നു ദിവസങ്ങളിലായി അല്‍ഫോന്‍സാ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഡംബരപൂര്‍വം ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് കോട്ടയം കാരിസ്ഭവനിലെ റവ.ഫാ. ഡിജോ കോയിക്കരയുടെ നേതൃത്വത്തില്‍ നാളെയും മറ്റന്നാളുമായി വചനപ്രഘോഷണവും 26ന് ഉച്ചകഴിഞ്ഞ് 2.30മുതല്‍ വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും സമൂഹബലിയും തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും. റവ. ഫാ. മൈക്കിള്‍ ഓഡേയര്‍, റവ.ഫാ. …
ഡാര്‍ലിംഗ്ടണിലെ ത്രിദിന ആന്തരിക സൗഖ്യധ്യാനം സമാപിച്ചു
ഡാര്‍ലിംഗ്ടണിലെ ത്രിദിന ആന്തരിക സൗഖ്യധ്യാനം സമാപിച്ചു
മാത്യു ജോസഫ്‌ ഡാര്‍ലിംഗ്ടണ്‍ : പാമ്പാടി ഗുഡന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചന്റെ നേതൃത്ത്വത്തില്‍ നടന്ന ത്രിദിന ധ്യാനം മനസ്സില്‍ തങ്ങുന്ന ദിവ്യ അനുഭവങ്ങളോടെ സമാപിച്ചു.ത്യാഗവും പ്രാര്‍ത്ഥനുയം നിറഞ്ഞ ജീവിതങ്ങള്‍ക്ക് മാത്രമേ ശാശ്വത ജീവിത സമാധാനം കൈവരുത്താന്‍ കഴിയുകയുള്ളുവെന്ന് തന്റെ പ്രഭാഷണങ്ങളില്‍ അച്ചന്‍ വ്യക്തമാക്കി.ജീവികനവീകരണത്തിനും കുട്ടികളുടെ വിശുദ്ധീകരണത്തിനും സ്‌നേഹപൂര്‍വമായ പ്രാര്‍ത്ഥനജീവിതത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് …