1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2012

ജോസ്മാത്യു

ആകമാനസുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള ലോഗോ പ്രകാശനം ചെയ്തു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഞായറാഴ്ച വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുനാളിനോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് ലോഗോ ഔപചാരികമായി പ്രകാശനം ചെയ്തു.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഥിധേയത്തില്‍ സെപ്തംബര്‍ 29, 30 തീയതികളില്‍ ഫോറം സെന്ററില്‍ നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ യുകെയുടെ പാത്രയര്‍ക്കയില്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

യുകെയിലെ പരി. സഭയുടെ വളര്‍ച്ചയില്‍ ചരിത്ര സംഭവമാകുന്ന ഈ കോണ്‍ഫറന്‍സില്‍ അഭിവന്ദ്യ തിരുമേനിമാരുടെ നേതൃത്വത്തില്‍ വൈദീകരും ചേര്‍ന്നു നടത്തപ്പെടുന്ന വിവിധ ചര്‍ച്ചകളും, ക്ലാസുകളും, കുട്ടികള്‍ക്കായുള്ള പ്രത്യേകമായ ക്ലാസുകളും തുടര്‍ന്ന് എല്ലാ ഇടവകകളില്‍ നിന്നുമുള്ള കലാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും ഈ സംഗമത്തിന്റെ സവിശേഷതയാകുന്നു. ഇവിടുക്കെ ജീവിതത്തിരക്കുകള്‍ക്കിടിയില്‍ രണ്ടു ദിവസം യുകെയിലെ എല്ലാ സഭാ മക്കള്‍ക്കും ഒത്തുചേരുവാന്‍ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.