1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2012

പരിശുദ്ധാത്മ ശക്തിയാല്‍ അദ്ഭുതങ്ങളും അടയാളങ്ങളും ദര്‍ശിച്ച് വരുന്ന പ്രശസ്തമായ മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കും. പിന്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലും, സെന്റ് ജോണ്‍സ് സ്‌കൂളിലുമായിട്ടാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത വചന പ്രഘോഷകനായ ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. രാവിലെ ഒമ്പത് മുതല്‍ കണ്‍വെന്‍ഷന്‍ ആരംഭിക്കും. സെന്റ് എലിസബത്ത് ദേവാലയത്തില്‍ മുതിര്‍ന്നവര്‍ക്കായും സെന്റ് ജോണ്‍സ് സ്‌കൂളില്‍ കുട്ടികള്‍ക്കായുമുള്ള ധ്യാനവുമാണ് ക്രമീകരിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന് എത്തുന്നവര്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ കുട്ടികളെ ഇറക്കിയ ശേഷം സെന്റ് എലിസബത്ത് ദേവാലയത്തില്‍ എത്തി കണ്‍വെന്‍ഷനില്‍ പങ്കുചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കണ്‍വെന്‍ഷന്‍ സമയം കുമ്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

മാഞ്ചസ്റ്ററിനെ അഭിഷേകാഗ്നിയില്‍ ജ്വലിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫ്രൂഷ്‌ബെറി രൂപതാ ചാപ്ലെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടണം.

അലക്‌സ് വര്‍ഗീസ്- 07985641921

മാര്‍ട്ടിന്‍ മലയില്‍- 07951745564

കണ്‍വെന്‍ഷന്‍ പ്രധാന വേദിയുടെ വിലാസം,

ST ELIZABETH CHURCH

LOMOND ROAD

PEEL HALL

M22 5FJ

കുട്ടികളുടെ കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം,

ST. JOHNS SCHOOL

WOOD HOUSE LANE

BENCHIL

M22 9NW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.