1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2012

മാത്യു ജോസഫ്‌

ഡാര്‍ലിംഗ്ടണ്‍ : പാമ്പാടി ഗുഡന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചന്റെ നേതൃത്ത്വത്തില്‍ നടന്ന ത്രിദിന ധ്യാനം മനസ്സില്‍ തങ്ങുന്ന ദിവ്യ അനുഭവങ്ങളോടെ സമാപിച്ചു.ത്യാഗവും പ്രാര്‍ത്ഥനുയം നിറഞ്ഞ ജീവിതങ്ങള്‍ക്ക് മാത്രമേ ശാശ്വത ജീവിത സമാധാനം കൈവരുത്താന്‍ കഴിയുകയുള്ളുവെന്ന് തന്റെ പ്രഭാഷണങ്ങളില്‍ അച്ചന്‍ വ്യക്തമാക്കി.ജീവികനവീകരണത്തിനും കുട്ടികളുടെ വിശുദ്ധീകരണത്തിനും സ്‌നേഹപൂര്‍വമായ പ്രാര്‍ത്ഥനജീവിതത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് തന്റെ ജീവിതസാക്ഷ്യം വഴി അച്ചന്‍ വിശദീകരിച്ചു.

മൂന്ന് ദിവസം നീണ്ടു നിന്ന പ്രാര്‍ത്ഥനായജ്ഞം ഞായറാഴ്ച ഉച്ചകഴിഞ്ഞ് സമാപിച്ചപ്പോള്‍ ആത്മാവിലും മനസ്സിലും യേശുവിന്റെ സ്‌നേഹം നിറഞ്ഞ അനുഭവങ്ങളോടെ വിശ്വാസികള്‍ പിരിഞ്ഞു. ഡാര്‍ലിംഗ്ടണ്‍ മലായാളി കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലിന്‍ റവ.ഫാ.സജിതോട്ടത്തില്‍ ധ്യാനത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തില്‍ കണ്ടത്തിപ്പറമ്പിലച്ചന്റെ റെസിഡന്‍ഷ്യല്‍ ധ്യാനം യുകെയില്‍ ഉണ്ടായിരിക്കുന്നതാണ്.കുടുതല്‍ വിവരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറിയിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.