1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തലയ്ക്ക് വെടിയേൽക്കാതെ ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപൂർവ ദൃശ്യങ്ങൾ പുറത്ത്
തലയ്ക്ക് വെടിയേൽക്കാതെ ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപൂർവ ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: പെന്‍സില്‍വേനിയയിലെ ബട്‌ലറില്‍ ശനിയാഴ്ച വൈകീട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമം ലോകത്തെയാകെ ഞെട്ടിച്ചു. ആക്രമണത്തെ ട്രംപ് അതിജീവിക്കുകയും അക്രമിയെ സീക്രട്ട് സര്‍വീസ് വധിക്കുകയുംചെയ്തു. എന്നാല്‍, ട്രംപിനുനേരെ പാഞ്ഞുവരുന്ന വെടിയുണ്ടയുടെ ചിത്രം ഇതിനിടെ ചര്‍ച്ചയാവുകയാണ്. ന്യൂയോര്‍ക് ടൈംസിന്റെ ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സാണ് ചിത്രം പകര്‍ത്തിയത്. അക്രമി ഉതിര്‍ത്തെന്ന് …
ആമയിഴഞ്ചാൻ തോട് അപകടം: പൈപ്പിൽ കുടുങ്ങിയനിലയിൽ മൃതദേഹം; കണ്ണീരായി ജോയി
ആമയിഴഞ്ചാൻ തോട് അപകടം: പൈപ്പിൽ കുടുങ്ങിയനിലയിൽ മൃതദേഹം; കണ്ണീരായി ജോയി
സ്വന്തം ലേഖകൻ: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂർ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരെത്തി ആംബുലൻസിലേക്ക് …
കുവൈത്തില്‍ പ്രവാസികളുടെ താമസ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന; വൈദ്യുതി ബന്ധം മുറിച്ചു
കുവൈത്തില്‍ പ്രവാസികളുടെ താമസ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന; വൈദ്യുതി ബന്ധം മുറിച്ചു
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി താമസ കേന്ദ്രങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റില്‍ എന്‍ജിനീയറിങ് ഓഡിറ്റ് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സാല്‍വയില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന ഏഴ് കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. സ്വകാര്യ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ …
പ്രവാസികളുടെ അവധിക്കാലം അത്ര ആനന്ദകരമല്ല; തൊട്ടാൽ കൈപൊള്ളുന്ന വിമാന ടിക്കറ്റ് നിരക്ക്
പ്രവാസികളുടെ അവധിക്കാലം അത്ര ആനന്ദകരമല്ല; തൊട്ടാൽ കൈപൊള്ളുന്ന വിമാന ടിക്കറ്റ് നിരക്ക്
സ്വന്തം ലേഖകൻ: നാട്ടിലേക്കുള്ള വിമാനനിരക്ക് നിരക്ക് കുറയുന്നത് കാത്തിരുന്ന പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി. യുഎഇയിൽ മധ്യവേനൽ അവധി തുടങ്ങി 2 ആഴ്ച പിന്നിട്ടിട്ടും നിരക്കിൽ മാറ്റമില്ല. ഓഗസ്റ്റ് 15നു ശേഷം കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വർധിച്ച വിമാന ടിക്കറ്റ് നിരക്കും പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. നാലംഗ കുടുംബത്തിന് ഇന്ന് ദുബായിൽനിന്ന് കൊച്ചിയിൽ പോയി ഓഗസ്റ്റ് 21ന് തിരിച്ചെത്താൻ …
ആമയിഴഞ്ചാൻ അപകടം: മാലി ന്യക്കൂനയിൽ മറഞ്ഞയാളെ കണ്ടെത്താൻ സമാനതകളി ല്ലാത്ത രക്ഷാപ്രവർത്തനം
ആമയിഴഞ്ചാൻ അപകടം: മാലി ന്യക്കൂനയിൽ മറഞ്ഞയാളെ കണ്ടെത്താൻ സമാനതകളി ല്ലാത്ത രക്ഷാപ്രവർത്തനം
സ്വന്തം ലേഖകൻ: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. റെയിൽവേയുടെ വർഷങ്ങൾ പഴക്കമുള്ള മാലിന്യം രക്ഷാപ്രവർത്തനത്തിന് തടസ്സമാവുകയാണ്. മാലിന്യം മാറ്റാനാവശ്യമായ നടപടി റെയിൽവേ സ്വീകരിക്കണമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻആവശ്യപ്പെട്ടു. ടണലിലെ അഴുക്ക് ജലം പൂർണ്ണമായും തടഞ്ഞ് പരിശോധന നടത്താനും ആലോചനയുണ്ട്. തെരച്ചിലിനെ റോബോട്ടിക് പരിശോധനയില്‍ മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്ന സംശയമുണ്ടായെങ്കിലും …
ട്രംപിനെ വധിക്കാൻ ശ്രമിച്ചത് 20 കാരന്‍ തോമസ് മാത്യു ക്രൂക്ക്‌സ്; നിമിഷങ്ങൾക്കകം വെടിവച്ചിട്ട് സ്‌നൈപ്പര്‍മാർ
ട്രംപിനെ വധിക്കാൻ ശ്രമിച്ചത് 20 കാരന്‍ തോമസ് മാത്യു ക്രൂക്ക്‌സ്; നിമിഷങ്ങൾക്കകം വെടിവച്ചിട്ട് സ്‌നൈപ്പര്‍മാർ
സ്വന്തം ലേഖകൻ: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് ഇരുപതുകാരന്‍. ബെതല്‍ പാര്‍ക്കില്‍ നിന്നുള്ള തോമസ് മാത്യു ക്രൂക്ക്‌സ് എന്ന യുവാവാണ് ട്രംപിന് നേരെ വെടിവച്ചത് എന്നാണ് സീക്രട്ട് സെര്‍വീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. വധശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. എന്നാൽ, താൻ ട്രംപിനും …
പ്രചാരണ റാലിക്കിടെ വധശ്രമം; ചെവിക്ക് വെടിയേറ്റ ട്രംപ് ആശുപത്രി വിട്ടു; ചോര ചിന്തിയിട്ടും മുഷ്ടി ചുരുട്ടി ട്രംപ്
പ്രചാരണ റാലിക്കിടെ വധശ്രമം; ചെവിക്ക് വെടിയേറ്റ ട്രംപ് ആശുപത്രി വിട്ടു; ചോര ചിന്തിയിട്ടും മുഷ്ടി ചുരുട്ടി ട്രംപ്
സ്വന്തം ലേഖകൻ: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നുമറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ‘വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് എനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. വലിയരീതിയില്‍ …
കുവൈത്തില്‍ കൊടും ചൂട് തുടരുന്നു; ഇന്ന് 53 ഡിഗ്രി കടക്കും; ഉഷ്ണ തരംഗത്തിന് സാധ്യത
കുവൈത്തില്‍ കൊടും ചൂട് തുടരുന്നു; ഇന്ന് 53 ഡിഗ്രി കടക്കും; ഉഷ്ണ തരംഗത്തിന് സാധ്യത
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ന് വെള്ളിയാഴ്ചത്തെ ഏറ്റവും കൂടിയ താപനില ചില പ്രദേശങ്ങളില്‍ 53 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റിനൊപ്പം കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി കുവൈത്ത് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. …
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി
സ്വന്തം ലേഖകൻ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ അറിയിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവും ശ്രീ മോഹലും എയർപോർട്ട് സൈറ്റ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തു. ജോലിയുടെ പുരോഗതി അനുസരിച്ച്, അടുത്ത വർഷം മാർച്ചിൽ വിമാനത്താവളം പ്രവർത്തനക്ഷമമാകുമെന്നും അയൽപ്രദേശങ്ങളായ …
പലസ്തീന്‍ വിമോചന മുദ്രാവാക്യം; യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ നാടുകടത്തി യുഎഇ
പലസ്തീന്‍ വിമോചന മുദ്രാവാക്യം; യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ നാടുകടത്തി യുഎഇ
സ്വന്തം ലേഖകൻ: പലസ്തീന്‍ വിമോചന മുദ്രാവാക്യം മുഴക്കിയ അബുദബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയെ യുഎഇ ഡീപോര്‍ട്ട് ചെയ്തു. മെയ് മാസത്തില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു വിദ്യാര്‍ത്ഥി പലസ്തീന്‍ വിമോചന മുദ്രാവാക്യം മുഴക്കിയത്. തന്റെ ബിരുദം സ്വീകരിക്കാനുള്ള ചടങ്ങിനിടെയായിരുന്നു പരമ്പരാഗത പലസ്തീന്‍ കെഫിയ ധരിച്ചെത്തിയ വിദ്യാര്‍ത്ഥി പലസ്തീന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധത്തിലും നിലവിലുള്ള …