1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 28,514 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,26,028 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 7170 ആയി. ചികിത്സയിലായിരുന്ന 45,400 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവർ

മലപ്പുറം 3932
തിരുവനന്തപുരം 3300
എറണാകുളം 3219
പാലക്കാട് 3020
കൊല്ലം 2423
തൃശൂര്‍ 2404
ആലപ്പുഴ 2178
കോഴിക്കോട് 1971
കോട്ടയം 1750
കണ്ണൂര്‍ 1252
ഇടുക്കി 987
പത്തനംതിട്ട 877
കാസർകോട് 702
വയനാട് 499

നെഗറ്റീവായവർ

തിരുവനന്തപുരം 4525
കൊല്ലം 2120
പത്തനംതിട്ട 1616
ആലപ്പുഴ 2619
കോട്ടയം 2290
ഇടുക്കി 1094
എറണാകുളം 8296
തൃശൂര്‍ 7353
പാലക്കാട് 3360
മലപ്പുറം 4555
കോഴിക്കോട് 3928
വയനാട് 487
കണ്ണൂര്‍ 2253
കാസർകോട് 904

രോഗം സ്ഥിരീകരിച്ചവരില്‍ 214 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 26,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 1830 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3720, തിരുവനന്തപുരം 3110, എറണാകുളം 3109, പാലക്കാട് 1789, കൊല്ലം 2411, തൃശൂര്‍ 2395, ആലപ്പുഴ 2162, കോഴിക്കോട് 1911, കോട്ടയം 1632, കണ്ണൂര്‍ 1133, ഇടുക്കി 972, പത്തനംതിട്ട 841, കാസർകോട് 684, വയനാട് 478 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പാലക്കാട് 22, കാസർകോട് 17, വയനാട് 10 വീതം, കൊല്ലം, എറണാകുളം 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 5, കോട്ടയം 2, ആലപ്പുഴ, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 2,89,283 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 20,25,319 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 9,69,946 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,31,203 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 38,743 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3383 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്, ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 877 ഹോട്സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.