സ്വന്തം ലേഖകന്‍: നികുതി ഭാരവും വിലക്കയറ്റവും അതിരൂക്ഷം; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ആടിയുലഞ്ഞ ജോര്‍ഡന്‍ സര്‍ക്കാര്‍; പ്രധാനമന്ത്രി രാജിവെച്ചു. നികുതി വര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ നടക്കുന്ന പ്രക്ഷോഭം അഞ്ചു ദിവസം പിന്നിട്ടതോടെ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് പ്രധാനമന്ത്രി ഹാനി അല്‍ മുലൂകിയുടെ രാജി. തലസ്ഥാനമായ അമ്മാനിലും വിവിധ പ്രവിശ്യകളിലെ പ്രധാന പട്ടണങ്ങളിലും പ്രതിഷേധം കത്തുകയാണ്. പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: യുഎഇയില്‍ അടുത്ത ഒരാഴ്ച ചൂട് 49 ഡിഗ്രിവരെ ഉയരുമെന്ന് മുന്നറിയിപ്പ്; ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. വരുന്ന ആഴ്ച ചൂടുകൂടുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും. പലയിടങ്ങളിലും ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥ ഒരാഴ്ചയോളം തുടരും. യു.എ.ഇ.യിലെ …
സ്വന്തം ലേഖകന്‍: പരസ്യചുംബന വിവാദത്തില്‍ കുടുങ്ങി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. വിവാദങ്ങളുടെ ഉറ്റതോഴനായ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ പുതിയ പ്രശ്‌നം ഒരു ഉമ്മവെച്ചതാണ്. ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ ഒരു ഫിലിപ്പീന്‍ യുവതിയെ ചുംബിച്ചതാണ് പ്രശനമായത്. പക്ഷെ വേദിയില്‍ എല്ലാവരുടേയും മുന്നിലായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ സ്‌നേഹപ്രകടനം എന്നുമാത്രം. ദക്ഷിണ കൊറിയയില്‍ ഫിലിപ്പീന്‍ ജനതയോട് സംസാരിക്കവേ യുവതിയെ …
സ്വന്തം ലേഖകന്‍: മലപ്പുറത്ത് സ്വകാര്യബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മമ്പാടിനും എടവണ്ണയ്ക്കുമിടയിലാണ് അപകടം. മമ്പാട് പൊങ്ങല്ലൂര്‍ ആലുങ്ങല്‍ മുഹമ്മദിന്റെ മകനും എടവണ്ണ ബസ്സ്റ്റാന്‍ഡിനു സമീപത്തെ ഒറിജിന്‍ ബേക്കറി ഉടമയുമായ ആലുങ്ങല്‍ അലി അക്ബര്‍ (43), സഹോദരി വണ്ടൂര്‍ തച്ചങ്ങോടന്‍ ഉസ്മാന്റെ ഭാര്യ നസീറ (29), നസീറയുടെ മകള്‍ …
സ്വന്തം ലേഖകന്‍: ലയണല്‍ മെസി ജറുസലേമില്‍ പന്തുതട്ടിയാല്‍ ജേഴ്‌സി കത്തിക്കും; ഭീഷണിയുമായി പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രില്‍ റജോബാണ് അടുത്ത ശനിയാഴ്ച ജറുസലേമിലെ ടെഡ്ഡി കൊല്ലക്ക് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന അര്‍ജന്റീന ഇസ്രയേല്‍ സൗഹൃദ മത്സരത്തില്‍ കളിക്കരുതെന്ന് മെസിക്ക് മുന്നറിയിപ്പ് നല്‍കിയത്. പലസ്തീന്‍ ജനതയുടെ പ്രതിഷേധം വകവെയ്ക്കാതെ കഴിഞ്ഞ മാസം യുഎസ് …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പിന്തുണയേറുന്നു; പച്ചക്കൊടി വീശി ജര്‍മനിയും. മക്രോണ്‍ മുന്നോട്ട് വച്ച യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പൂര്‍ണ പിന്തുണയറിയിച്ച് ജര്‍മനി രംഗത്തെത്തി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് മക്രോണിന്റെ അഭിപ്രായത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സൈനിക ഉദ്യോസ്ഥരെ കൂട്ടിച്ചേര്‍ത്ത് ഒരു സൈനിക …
സ്വന്തം ലേഖകന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ നൈജീരിയയില്‍ പ്രവാസിയായ മലയാളി ഡിക്‌സണ്‍ കാട്ടിത്തറ എബ്രഹാമാണ് വിജയിയായത്. പത്ത് ലക്ഷം ദിര്‍ഹമാണ് (ഏകദേശം 18.5 കോടി രൂപ ) ഇദ്ദേഹം നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയത്. അബുദാബി വഴി യാത്ര ചെയ്യുന്ന സമയത്ത് വിമാനത്താവളത്തില്‍നിന്ന് ഡിക്‌സണ്‍ എടുത്ത …
സ്വന്തം ലേഖകന്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു. 86 വയസായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്ന ലീലാ മേനോന്റെ അന്ത്യം കൊച്ചിയില്‍ വച്ചായിരുന്നു. 1932 നവംബര്‍ പത്തിന് എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് ജനനം. പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും ജാനകിയമ്മയുടേയും മകളാണ്. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാബാദിലെ നൈസാം കോളേജ് …
സ്വന്തം ലേഖകന്‍: സുഷമാ സ്വരാജ് കയറിയ വിമാനം ആകാശത്ത് അപ്രത്യക്ഷമായത് 14 മിനിട്ട്! തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക് പോയ മേഘ്ദൂത് എന്ന വിമാനമാണ് പറക്കുന്നതിനിടെ പെട്ടെന്ന് എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെട്ട് പരിഭ്രാന്തി പരത്തിയത്. ദക്ഷിണാഫ്രിക്കയിലെ ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അതിനിടെയാണ് മന്ത്രി യാത്ര ചെയ്ത വിമാനം …
സ്വന്തം ലേഖകന്‍: നിപാ വൈറസ് ബാധ നിയന്ത്രണ വിധേയം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതലയോഗം. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ് മരിച്ചത്. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും …