1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2018

സ്വന്തം ലേഖകന്‍: പരസ്യചുംബന വിവാദത്തില്‍ കുടുങ്ങി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. വിവാദങ്ങളുടെ ഉറ്റതോഴനായ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ പുതിയ പ്രശ്‌നം ഒരു ഉമ്മവെച്ചതാണ്.

ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ ഒരു ഫിലിപ്പീന്‍ യുവതിയെ ചുംബിച്ചതാണ് പ്രശനമായത്. പക്ഷെ വേദിയില്‍ എല്ലാവരുടേയും മുന്നിലായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ സ്‌നേഹപ്രകടനം എന്നുമാത്രം. ദക്ഷിണ കൊറിയയില്‍ ഫിലിപ്പീന്‍ ജനതയോട് സംസാരിക്കവേ യുവതിയെ വേദിയില്‍ വിളിച്ചുവരുത്തി ചുംബിക്കുകയായിരുന്നു പ്രസിഡന്റ്.

കാഴ്ചക്കാരായിരുന്ന ഫിലിപ്പീന്‍സുകാര്‍ ഇത് കൈയടിയോടെ സ്വീകരിച്ചെങ്കിലും അന്താരാഷ്ട്രതലത്തില്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേരത്തേയും ഡ്യൂട്ടേര്‍ട്ട് പഴികേട്ടിട്ടുണ്ട്.

ഫിലിപ്പീന്‍സ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തിയ ഡ്യൂട്ടേര്‍ട്ടിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിദഗ്ധനോട് പോയി തുലയൂ എന്നായിരുന്നു കഴിഞ്ഞ ദിവസം ഡ്യൂട്ടേര്‍ട്ടിന്റെ പ്രതികരണം. ഈ വിവാദം അന്താര്‍ഷ്ട്ര മാധ്യമങ്ങളില്‍ കത്തിനില്‍ക്കെയാണ് ചുംബന വിവാദമെത്തിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.