1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആകാശ വാതിൽ തുറന്നു; ഖത്തർ – സൌദി വിമാന സർവീസുകൾ ഇന്നു മുതൽ
ആകാശ വാതിൽ തുറന്നു; ഖത്തർ – സൌദി വിമാന സർവീസുകൾ ഇന്നു മുതൽ
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നു സൌദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. മൂന്നര വർഷത്തിന് ശേഷമാണ് ഖത്തർ എയർവേയ്‌സിന്റെ യാത്രാ വിമാനം ഇന്ന് റിയാദിലേക്ക് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് പ്രാദേശിക സമയം 2.05ന് ഹമദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന വിമാനം റിയാദിലെ കിങ് ഖാലിദ് …
സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം; സെക്കൻഡ് ഷോ ഒഴിവാക്കും
സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം; സെക്കൻഡ് ഷോ ഒഴിവാക്കും
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സംഘടന പ്രതിനിധികൾ പറഞ്ഞു. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ …
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ ക്ക് കൊവിഡ്; 4659 പേര്‍ക്ക് രോഗമുക്തി; വാക്സിനേഷൻ ഒരുക്കങ്ങൾ തകൃതി
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ ക്ക് കൊവിഡ്; 4659 പേര്‍ക്ക് രോഗമുക്തി; വാക്സിനേഷൻ ഒരുക്കങ്ങൾ തകൃതി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന …
പ്രവാസി ഭാരത് ദിവസ് കൺ‌വൻഷൻ: ചെറുകിട പ്രവാസി നിക്ഷേപകർക്ക് അവസരങ്ങൾ ഉണ്ടാകണം
പ്രവാസി ഭാരത് ദിവസ് കൺ‌വൻഷൻ: ചെറുകിട പ്രവാസി നിക്ഷേപകർക്ക് അവസരങ്ങൾ ഉണ്ടാകണം
സ്വന്തം ലേഖകൻ: ഗൾഫിൽനിന്നുള്ള ചെറുകിട ഇന്ത്യൻ നിക്ഷേപകരെ ഉൾപ്പെടുത്തി പൊതു, സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. പ്രവാസി ഭാരത് ദിവസ് സമ്മേളനത്തിന്റെ ഭാഗമായി ആത്മനിർഭർ ഭാരതത്തിൽ പ്രവാസികളുടെ പങ്കെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യോത്പന്നം പോലെ ആരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയിലെല്ലാം കാര്യമായ സംഭാവനകൾ നൽകാനായി ഇടത്തരം നിക്ഷേപകർ മുന്നോട്ട് …
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ജനുവരി 16 മുതൽ; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ജനുവരി 16 മുതൽ; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍
സ്വന്തം ലേഖകൻ: ജനുവരി 16 മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില് വാക്‌സിന്‍ വിതരണം ചെയ്യുക. 30 കോടി പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും …
ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം; കാണികളെ പുറത്താക്കി ഓസ്‌ട്രേലിയ
ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം; കാണികളെ പുറത്താക്കി ഓസ്‌ട്രേലിയ
സ്വന്തം ലേഖകൻ: ഇന്ത്യ-ഓസ്‌ട്രേലിയ മാച്ചിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തിയ കാണികളെ പുറത്താക്കി. ടെസ്റ്റിന്റെ നാലാം ദിവസവും ബൗളര്‍ സിറാജിന് നേരെ തുടര്‍ച്ചയായി വംശീയാധിക്ഷേപം നടത്തിയ കാണികളെയാണ് അധികൃതര്‍ പുറത്താക്കിയത്. ബൗണ്ടറി ലൈനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിനെ കാണികള്‍ വംശീയമായി അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രഹാനെയും സിറാജും അംപയറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് സുരക്ഷാ …
പ്രവാസി ഭാരതീയ സമ്മാൻ; ഗൾഫ് മലയാളികൾക്ക് അഭിമാന മുഹൂർത്തം
പ്രവാസി ഭാരതീയ സമ്മാൻ; ഗൾഫ് മലയാളികൾക്ക് അഭിമാന മുഹൂർത്തം
സ്വന്തം ലേഖകൻ: പ്രവാസി ഭാരതീയ സമ്മാൻ ജിസിസി രാജ്യങ്ങളിലെ 3 മലയാളികൾക്കു ലഭിച്ചതിൽ അഭിമാനത്തോടെ പ്രവാസി മലയാളികൾ. ഖത്തറിലെ ഇഎൻടി സർജൻ ഡോ. മോഹൻ തോമസ് പകലോമറ്റം, സൌദി അറേബ്യയിലെ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്, ബഹ്റൈനിലെ വ്യവസായി കെ.ജി. ബാബുരാജൻ എന്നിവരുൾപ്പെടെ 26 വ്യക്തികൾക്കും 4 സംഘടനകൾക്കുമാണ് ഇത്തവണ രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ പുരസ്കാരം. …
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ്; നാലു മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ്; നാലു മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5528 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 61,239 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3279 ആയി. ചികിത്സയിലായിരുന്ന 5424 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 64,318 പേരാണ് …
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിര്‍ റഹ്‌മാന്‍ ലഖ്‌വിക്ക് 15 വര്‍ഷം തടവ്
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിര്‍ റഹ്‌മാന്‍ ലഖ്‌വിക്ക് 15 വര്‍ഷം തടവ്
സ്വന്തം ലേഖകൻ: മുംബൈയിൽ 2008ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തൊയ്ബ തീവ്രവാദിയുമായ സാക്കിർ റഹ്‌മാന്‍ ലഖ്‌വിക്ക് 15 വർഷം തടവ്. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാകിസ്താൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആറ് ദിവസം മുൻപാണ് ഭീകരവാദവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിൽ ലഖ്‌വി അറസ്റ്റ് ചെയ്യപ്പെട്ടത്. ലാഹോറിൽ രജിസ്റ്റർ ചെയ്ത …
അന്താരാഷ്​ട്ര ക്രിക്കറ്റിൽ മലയാളിയുടെ ആദ്യ സെഞ്ച്വറി യുഎഇക്കായി; അഭിനന്ദനവുമായി ഐസിസി
അന്താരാഷ്​ട്ര ക്രിക്കറ്റിൽ മലയാളിയുടെ ആദ്യ സെഞ്ച്വറി യുഎഇക്കായി; അഭിനന്ദനവുമായി ഐസിസി
സ്വന്തം ലേഖകൻ: അന്താരാഷ്​ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതി ചുണ്ടങ്ങാപ്പൊയിൽ റിസ്​വാന്​ സ്വന്തം. 136പന്തിൽ 109റൺസെടുത്ത റിസ്​വാന്‍റെ ചുമലിലേറി ലോകറാങ്കിങ്ങിൽ 11ാം സ്ഥാനക്കാരായ അയർലൻഡിനെ യു.എ.ഇ ആറുവിക്കറ്റിന്​ തകർത്തു. ഐ.പി.എൽ ആരവങ്ങളൊഴിഞ്ഞ അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ യു.എ.ഇ ജഴ്​സിയിൽ മൂന്നാമനായി ക്രീസിലെത്തിയ റിസ്​വാൻ ടീമിന്​ വിജയമുറപ്പിച്ച ശേഷമായിരുന്നു മടങ്ങിയത്​. ഒൻപത്​ ബൗണ്ടറികളും …