1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2018

സ്വന്തം ലേഖകന്‍: ഹാരി, മേഗന്‍ മാര്‍ക്കിള്‍ രാജകീയ വിവാഹത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കു ക്ഷണമില്ല. അടുത്ത മാസം 19നു നടക്കുന്ന വിവാഹത്തിനു ബ്രിട്ടന്റെ വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ വധൂവരന്മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നു വില്യം, ഹാരി രാജകുമാരന്മാരുടെ ഔദ്യോഗിക വസതിയായ കെന്‍സിങ്ടന്‍ കൊട്ടാരം അറിയിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങി വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പ്രമുഖര്‍ക്കാര്‍ക്കും ക്ഷണമില്ല എന്നതും ശ്രദ്ധേയമാണ്. ഹാരിയുടെ സഹോദരന്‍ വില്യം രാജകുമാരന്‍ 2011ല്‍ കെയ്റ്റ് മിഡില്‍ട്ടനെ വിവാഹം കഴിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാരുമായി ആലോചിച്ചായിരുന്നു ചടങ്ങുകള്‍.

വിവാഹത്തിനു സമ്മാനങ്ങളൊന്നും വാങ്ങേണ്ടെന്നും ഹാരിയും മാര്‍ക്കിളും തീരുമാനിച്ചിട്ടുണ്ട്. പകരം ഇതിനുള്ള തുക മുംബൈയിലെ ചേരികളിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന മൈന മഹിളാ ഫെഡറേഷനിലെ ഏഴു സംഘടനകളില്‍ ഏതിനെങ്കിലും സംഭാവന ചെയ്യാം.

ഇതിനു പുറമേ ചില്‍ഡ്രന്‍സ് എച്ച്‌ഐവി അസോസിയേഷന്‍, യുകെയില്‍ ഭവനരഹിതര്‍ക്കായുള്ള സംഘടന ക്രൈസിസ്, യുദ്ധത്തില്‍ മരിച്ച സൈനികരുടെ കുട്ടികള്‍ക്കായുള്ള സ്‌കോട്ടീസ് ലിറ്റില്‍ സോള്‍ജിയേഴ്‌സ്, സ്ട്രീറ്റ്‌ഗെയിംസ്, സര്‍ഫേഴ്‌സ് എഗെനിസ്റ്റ് സ്വീവേജ്, വില്‍ഡേര്‍നെസ് ഫൗണ്ടേഷന്‍ യുകെ എന്നീ സന്നദ്ധസംഘടനകള്‍ക്കും സമ്മാനത്തിനുള്ള തുക സംഭാവന ചെയ്യാവുന്നതാണെന്നു കെന്‍സിങ്ടന്‍ കൊട്ടാരം അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.