സ്വന്തം ലേഖകന്‍: സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്നിയാക്ക്. അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ വിറ്റു കാശാക്കുന്നതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണു സ്റ്റീവ് ഫെയ്സ്ബുക് ഉപേക്ഷിച്ചത്.
വ്യക്തിവിവരങ്ങള്‍ കൈമാറി ഫെയ്സ്ബുക് പരസ്യവരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ക്കു പ്രയോജനമില്ല. ‘ആപ്പിള്‍ നല്ല ഉല്പ്പന്നങ്ങളുണ്ടാക്കിയാണ് പണമുണ്ടാക്കുന്നത്. അല്ലാതെ നിങ്ങളെ വിറ്റല്ല’ –സ്റ്റീവ് യുഎസ്എ ടുഡേയ്ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
ഡാറ്റ ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്നു ഫെയ്സ്ബുക്കിനെതിരേ ആരംഭിച്ച # ഡിലീറ്റ് ഫേസ്ബുക്ക് പ്രചാരണം ശക്തിപ്രാപിച്ചതോടെയാണ് പ്രമുഖര്‍ കൂട്ടത്തോടെ തങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടുന്നത്. സ്പേസ് എക്സ്, ടെസ്ല സിഇഒ എലോണ്‍ മസ്ക്, വാട്ട്സ് ആപ്പ് സ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍, വില്‍ ഫെറല്‍, റോസി ഓ ഡൊണല്‍, ജിം കാരേ തുടങ്ങിയ പ്രമുഖര്‍ ഡിലീയ് ഫെയ്സ്ബുക്ക് കാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല