സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജയായ ഭവ്യ ലാലിനെ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധികാര കൈമാറ്റ സംഘത്തിലെ അംഗമായിരുന്നു ഭവ്യ ലാല്‍. 2005 മുതല്‍ 2020 വരെ എസ്.ടി.പിഐ (Institute for Defence Analyses Science and Technology Policy Institute) ഗവേഷണ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 3459 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 77 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 …
സ്വന്തം ലേഖകൻ: പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്‌നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട. 75 വയസിന് മുകളിലുള്ള പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. …
സ്വന്തം ലേഖകൻ: പുരുഷന്മാരിലെ കൊവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയാണ് പരീക്ഷണ-നിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബീജങ്ങള്‍ നശിച്ചുപോവുക, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിക്കുക, നീര്‍വീക്കം കൂട്ടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊവിഡ് ബാധമൂലം ഉണ്ടായേക്കാം. ഇത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നാണ് പഠനം …
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്. ഫറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് …
സ്വന്തം ലേഖകൻ: കേന്ദ്ര ബജറ്റ് 2021ല്‍ സ്വകാര്യ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും പരമാവധി ഉപയോഗകാലം നിശ്ചയിച്ചു. സ്വകാര്യ വാഹനങ്ങല്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗ കാലം. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 15 വര്‍ഷമാണ്. വ്യക്തികളുടെ താത്പര്യം അനുസരിച്ച് മാത്രമാണ് പോളിസി നടപ്പാക്കുക. 2022 ഏപ്രില്‍ ഒന്നുമുതലാണ് സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുക. ഇന്ത്യയില്‍ പുതിയ സ്‌ക്രാപ്പിങ്ങ് പോളിസി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5266 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നുവന്ന ഒരാള്‍ക്കാണു രോഗം. 24 മണിക്കൂറിനിടെ 48,118 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 3743. 5730 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ എറണാകുളം 743 കോഴിക്കോട് 650 കോട്ടയം …
സ്വന്തം ലേഖകൻ: 27 മുനിസിപ്പല്‍ സർവിസുകള്‍ ഓണ്‍ലൈനാക്കാന്‍ സാധിച്ചതായി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം എളുപ്പത്തിലും വേഗത്തിലുമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ട് ഉപഭോക്തൃ കേന്ദ്രങ്ങളില്‍ ഹാജരാകുന്നതില്‍ നിന്നൊഴിവാകാന്‍ ഇതുവഴി സാധിക്കും. ഇക്കണോമിക് വിഷന്‍ 2030െൻറ ലക്ഷ്യം നേടുന്നതിനുള്ള പദ്ധതികളിൽ ഒന്നാണിതെന്നും …
സ്വന്തം ലേഖകൻ: ഷാർജ അൽ മദാം ഗോസ്റ്റ് വില്ലേജ് സഞ്ചാരികളെ ആകർഷിക്കുന്നത് പറന്നു നടക്കുന്ന പ്രേതങ്ങളുടെ കഥകളുമായാണ്. പ്രാചീന അറബ് വംശജർ താമസിച്ചിരുന്ന വീടുകളാണ് ഇപ്പോൾ പ്രേതാലയങ്ങളായി അറിയപ്പെടുന്നത്. മനുഷ്യവാസം നിലനിന്നിരുന്നെന്ന പ്രതീകങ്ങളായാണ് ഇവിടങ്ങളിൽ കുഞ്ഞുവീടുകൾ സംരക്ഷിച്ചുനിർത്തിയത്. എന്നാൽ സഞ്ചാരികൾക്ക് ഉള്ളിൽ ഭയവും ജിജ്ഞാസയും ഉണ്ടാക്കുംവിധത്തിൽ വീടുകളിലും പുറത്തും പ്രേതങ്ങളുണ്ടെന്ന തോന്നലുകളും സ്വാഭാവികമാണ്. ഒരു വീട്ടിൽനിന്നും …
സ്വന്തം ലേഖകൻ: താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രി ഡോ.മഹദ് സൈദ് ബഉൗവിെൻറ ഉത്തരവ് പുറത്തിറങ്ങി. നാല്, ആറ്, ഒമ്പത് എന്നീ കാലയളവുകളിലേക്കാണ് താൽക്കാലിക പെർമിറ്റ് നൽകുക. വിദേശ തൊഴിലാളിയെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ് ഇതിന് അനുമതി നൽകുക. ഉയർന്ന തസ്തികകളിലേക്കുള്ള താൽക്കാലിക തൊഴിൽ പെർമിറ്റുകൾക്ക് നാല് മാസത്തേക്ക് …