1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5266 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നുവന്ന ഒരാള്‍ക്കാണു രോഗം. 24 മണിക്കൂറിനിടെ 48,118 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 3743. 5730 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

എറണാകുളം 743
കോഴിക്കോട് 650
കോട്ടയം 511
പത്തനംതിട്ട 496
കൊല്ലം 484
മലപ്പുറം 482
തൃശൂര്‍ 378
ആലപ്പുഴ 371
തിരുവനന്തപുരം 300
കണ്ണൂര്‍ 230
പാലക്കാട് 211
ഇടുക്കി 187
വയനാട് 153
കാസർകോട് 70

നെഗറ്റീവായവർ

തിരുവനന്തപുരം 382
കൊല്ലം 306
പത്തനംതിട്ട 402
ആലപ്പുഴ 471
കോട്ടയം 424
ഇടുക്കി 354
എറണാകുളം 725
തൃശൂര്‍ 484
പാലക്കാട് 429
മലപ്പുറം 387
കോഴിക്കോട് 790
വയനാട് 287
കണ്ണൂര്‍ 197
കാസർകോട് 92

70,983 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,54,206 പേര്‍ കോവിഡില്‍നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം. 407 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 688, കോഴിക്കോട് 634, കോട്ടയം 457, പത്തനംതിട്ട 454, കൊല്ലം 480, മലപ്പുറം 474, തൃശൂര്‍ 372, ആലപ്പുഴ 365, തിരുവനന്തപുരം 201, കണ്ണൂര്‍ 159, പാലക്കാട് 80, ഇടുക്കി 174, വയനാട് 149, കാസർകോട് 59 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 7, തിരുവനന്തപുരം, എറണാകുളം 5 വീതം, പാലക്കാട് 4, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, വയനാട്, കാസർകോട് 2 വീതം. വിവിധ ജില്ലകളിലായി 2,18,874 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,392 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 11,482 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടുക്കി ജില്ലയിലെ പാമ്പാടുമ്പാറ (കണ്ടെയ്ൻമെന്റ് സബ് വാര്‍ഡ് 10, 11) ആണ് പുതിയ ഹോട്സ്‌പോട്ട്. 22 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ 375 ഹോട്സ്‌പോട്ടുകളാണുള്ളത്.

കേരളത്തിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. രോഗവ്യാപനം നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. പുറത്ത് നിന്ന് വരുന്നവരെ ട്രെയ്സ് ചെയ്ത് ക്വാറന്റൈൻ ചെയ്ത് ചികിത്സ നൽകുന്ന പദ്ധതിയാണ് ഇത്.

കേരളത്തിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം തികയുകയാണിന്ന്. തുടക്കം മുതൽ നല്ലരീതിയിൽ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചുവെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ നടപടികൾക്ക് മാത്രം സംസ്ഥാനം ചെലവഴിച്ചത് കോടികളാണ്. സംസ്ഥാനത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിയിടാതിരിക്കാൻ എല്ലാ മേഖലകളിലുമുള്ളവരും കഠിനമായി പരിശ്രമിച്ചെന്ന് മന്ത്രി പറഞ്ഞു.

പകർച്ചയുടെ കണ്ണി പൊട്ടിക്കാൻ ബ്രേക് ദി ചെയിൻ ക്യാമ്പയിൻ നടത്തി. ഇതിലൂടെ രോഗപകർച്ച പിടിച്ച് നിർത്താൻ സാധിച്ചുെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു. റിവേഴ്സ് ക്വാറന്റൈൻ ശക്തിപ്പെടുത്തി. സംസ്ഥാനത്തെ മരണനിരക്ക് കുറയ്ക്കാൻ പ്രയത്നിച്ചുവെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

കേരളത്തിന് കൃത്യമായ സ്ട്രാറ്റജിയുണ്ട്. മരണനിരക്ക് 0.4 ശതമാനത്തിൽ പിടിച്ചു നിർത്തിയത് നേട്ടമാണ്. ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് 10ന് താഴെയായി നിർത്താൻ കഴിയുന്നത് ഇപ്പോഴും നേട്ടമായി കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളൊന്നും ഓർക്കാതെയാണ് വിമർശനങ്ങൾ ഉയരുന്നത്. ലോക്ക് ഡൗൺ എടുത്ത് കളഞ്ഞതിന് ശേഷം മരണ നിരക്ക് ഒരൽപ്പം കൂടി. എന്നാൽ ഒരു ഘട്ടത്തിലും ഒരു ശതമാനത്തിന് മുകളിലേക്ക് പോയില്ല. കൊവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെയുള്ള വിമർശനങ്ങളെ പൊസിറ്റിവ് ആയി കാണുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.