സ്വന്തം ലേഖകൻ: കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനിടയില്‍ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ കഥയുമായി പന്ത്രണ്ടുകാരി. പതിനെട്ട് മണിക്കൂറുകളോളം മഞ്ഞിനടിയില്‍ കുടുങ്ങിയ ശേഷമാണ് പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പാക് അധിനിവേശ കശ്മീരിലാണ് സംഭവം. സമീന ബിബി എന്ന പന്ത്രണ്ടുകാരിയാണ് വീടിന് സമീപമുണ്ടായ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയത്. വീടിന്‍റെ ഷെഡിന് മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞ് വീണതോടെ സമീന ഇതിനുള്ളില്‍ പെടുകയായിരുന്നു. മഞ്ഞ് …
സ്വന്തം ലേഖകൻ: ശരണ മന്ത്രങ്ങൾക്കിടയിൽ പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര 6.50ഓടുകൂടി സന്നിധാനത്തെത്തി. ദേവസ്വം ബോര്‍ഡ് ഭാരവാഹികളാണ് ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിച്ചത്. ക്ഷേത്രസന്നിധിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങി. വൻ ഭക്തജനത്തിരക്കാണ് …
സ്വന്തം ലേഖകൻ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഇപ്പോഴും സുരക്ഷിതനായി പാകിസ്താനിലുണ്ടെന്നതിന് സ്ഥിരീകരണം. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണം ദാവൂദിനുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇജാസ് ലക്ടാവാലയെ ചോദ്യം ചെയ്തതിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ വിഭാഗത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനില്‍ സുരക്ഷിതനായുള്ള ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് മേല്‍വിലാസവും ഇജാസില്‍നിന്ന് …
സ്വന്തം ലേഖകൻ: ഗായികയും റേഡിയോ ജോക്കിയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. സുചി ലീക്ക്സ് എന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളിൽ തീപടർത്തുകയും ചെയ്തു. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് രംഗത്ത് വന്നുവെങ്കിലും ദുരൂഹതകള്‍ …
സ്വന്തം ലേഖകൻ: ആലിയ ഭട്ട് ചിത്രം ഗംഗുബായ് കത്തൈവാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 1960 കളില്‍ മുംബൈയിലെ കാമാത്തി പുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുബായ് എന്ന സ്ത്രീയുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ ഗംഗുബായിയെ അവതരിപ്പിക്കുന്ന ആലിയ ഇതുവരെ കാണാത്ത മേക്ക് ഓവറിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ സജ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രത്തിന്റെ പുറത്തു വന്ന രണ്ടു …
സ്വന്തം ലേഖകൻ: ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ജമ്മു കശ്മീർ പൊലീസ്. ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ദേവീന്ദർ സിംഗിന് ലഭിച്ച മെഡലുകൾ തിരിച്ചെടുക്കാനും ശുപാർശയുണ്ട്. അതേസമയം ദേവീന്ദർ സിംഗിന് രാഷ്ട്രപതിയുടെ …
സ്വന്തം ലേഖകൻ: നിർഭയ കേസിൽ വധശിക്ഷയ്ക്ക് എതിരെ പ്രതികളായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തളളിയതിന് പിന്നാലെയാണ് നീക്കം. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദയാ ഹര്‍ജി. തിഹാര്‍ ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രതികകളിലൊരാൾ നൽകിയ തിരുത്തൽ ഹർജി ജസ്റ്റിസ് …
സ്വന്തം ലേഖകൻ: കശ്മീരില്‍ അറസ്റ്റിലായ ഡി.എസ്.പി ദവീന്ദര്‍ സിങ് കശ്മിരില്‍ നിന്നും തീവ്രവാദികളെ ദല്‍ഹിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ ആക്രമണം നടത്താനായിരുന്നു തീവ്രവാദികളുടെ പദ്ധതി എന്നാണ് ഇന്റലിജന്‍സ്‌റിപ്പോര്‍ട്ട്. ജമ്മു-കശ്മീര്‍ ഹൈവേയിലൂടെ ദല്‍ഹിയിലേക്ക് കാറില്‍ പോകുന്നതിനിടയിലാണ് ദവീന്ദര്‍ സിങ് തീവ്രവാദികളോടൊപ്പം പിടിയിലായത്. ശനിയാഴ്ച …
സ്വന്തം ലേഖകൻ: നീണ്ട ഇടവേളയ്ക്കുശേഷം നവ്യ നായർ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മമ്മൂട്ടിയും മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി. വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ …
സ്വന്തം ലേഖകൻ: മകരവിളക്കിന് ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂർത്തിയായി. മകരവിളക്കിനോട് അനുബന്ധിച്ചുള്ള പമ്പവിളക്കും പമ്പ സദ്യയും ഇന്ന് നടന്നു. മകരസംക്രമപൂജ കണക്കിലെടുത്ത് ഇന്ന് രാത്രി നട അടക്കില്ല. മകരവിളക്ക് കാണുവാനായി അഭൂതപൂര്‍വ്വമായ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് പൂർത്തിയാകും. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ആചാര്യവരണത്തോട് കൂടിയാണ് ശബരിമല സന്നിധാനത്ത് ശുദ്ധിക്രിയകള്‍ തുടങ്ങിയത്. …