1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മരട് ഫ്ളാറ്റുകൾ നാളെ നിലം‌പൊത്തും; തകർക്കാൻ വേണ്ടത് ഏതാനും സെക്കന്റുകൾ
മരട് ഫ്ളാറ്റുകൾ നാളെ നിലം‌പൊത്തും; തകർക്കാൻ വേണ്ടത് ഏതാനും സെക്കന്റുകൾ
സ്വന്തം ലേഖകൻ: മരടിലെ ഫ്ളാറ്റുകൾ നാളെയും മറ്റന്നാളുമായി പൊളിക്കും. മരടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ രാവിലെ എട്ട് മുതൽ വെെകീട്ട് അഞ്ച് വരെയാണ് നിരോധനാജ്ഞ. 200 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. നാളെ രാവിലെ കൃത്യം 11 മണിക്ക് എച്ച്ടുഒ ഫ്ളാറ്റിൽ സ്ഫോടനം നടക്കും. വെറും സെക്കൻഡുകൾ …
ചർച്ച പരാജയം; ജെഎൻയു വിദ്യാർഥികളുടെ രാഷ്ട്രപതി ഭവൻ മാർച്ചിൽ വൻ സംഘർഷം
ചർച്ച പരാജയം; ജെഎൻയു വിദ്യാർഥികളുടെ രാഷ്ട്രപതി ഭവൻ മാർച്ചിൽ വൻ സംഘർഷം
സ്വന്തം ലേഖകൻ: തലസ്ഥാനത്ത് വിദ്യാർത്ഥി മാർച്ചിനിടെ സംഘർഷം. ജെഎൻയു വിദ്യാർത്ഥികൾ രാഷ്ട്രപതിഭവനിലേക്ക് സംഘടിപ്പിച്ച മാർച്ചിലാണ് സംഘർഷമുണ്ടായത്. മാർച്ച് പകുതിയിൽ വെച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാർത്ഥികളെ പോലീസ് വലിച്ചിഴച്ച് ബസുകളിലേക്ക് കയറ്റുന്നതായാണ് പുറത്തുവന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പോലീസും വിദ്യാർത്ഥികളും തമ്മിലിടഞ്ഞതോടെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് ലാത്തിച്ചാർജ്ജിൽ …
അധോലോക കുറ്റവാളിയും ദാവൂദ് സംഘാംഗവുമായ ഇജാസ് ലക്ഡാവാലയെ വലയിലാക്കി മുംബൈ പോലീസ്
അധോലോക കുറ്റവാളിയും ദാവൂദ്  സംഘാംഗവുമായ ഇജാസ് ലക്ഡാവാലയെ വലയിലാക്കി മുംബൈ പോലീസ്
സ്വന്തം ലേഖകൻ: അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാല അറസ്റ്റിൽ. പാറ്റ്നയിൽ നിന്നും മുംബൈ പോലീസാണ് ഇജാസ് ലക്ഡാവാലയെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് വെസ്റ്റ് എംഡി മലയാളിയായ തക്കിയുദ്ദീൻ വാഹിദിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. 1996നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അധോലോക നേതാവായ ലക്ഡാവാല പിന്നീട് കാനഡയിലേക്ക് കടക്കുകയായിരുന്നു. ജനുവരി 21 വരെ കോടതി …
നിസാന്റെ മുൻ തലവൻ കാർലോസ് ഘോൻ ജപ്പാനിൽ നിന്ന് കടന്നു! രാജ്യം വിട്ടത് പെട്ടിയിൽ ഒളിച്ചിരുന്ന്!
നിസാന്റെ മുൻ തലവൻ കാർലോസ് ഘോൻ ജപ്പാനിൽ നിന്ന് കടന്നു! രാജ്യം വിട്ടത് പെട്ടിയിൽ ഒളിച്ചിരുന്ന്!
സ്വന്തം ലേഖകൻ: വൻസുരക്ഷാ സംവിധാനങ്ങളുള്ള ഒരു രാജ്യത്തെ മുഴുവൻ കബളിപ്പിച്ച് പെട്ടിയിൽ കയറി വിമാനത്തിൽ ലബനിലിലേക്ക് മുങ്ങിയ ഓട്ടമൊബീൽ കമ്പനി നിസാന്റെ മുൻ തലവൻ കാർലോസ് ഘോനാണ് ജപ്പാനിലെ ഇപ്പോഴത്തെ സംസാരവിഷയം. അതിസുരക്ഷാ പരിശോധനകളിൽ നിന്നെല്ലാം വിദഗ്ധമായി രക്ഷപ്പെട്ടാണ് ഘോനിന്റെ പലായനം. ടയർ കമ്പനി മിഷലിൻ, ഫ്രഞ്ച് കാർ കമ്പനി റെനോ, ജപ്പാൻ കാർ കമ്പനി …
“കടിക്കരുത്, എനിക്ക് പേടിയാണ്,” ഉമ്മ ചോദിച്ച കന്യാസ്ത്രീക്ക് മാർപാപ്പ നൽകിയ മറുപടി
“കടിക്കരുത്, എനിക്ക് പേടിയാണ്,” ഉമ്മ ചോദിച്ച കന്യാസ്ത്രീക്ക് മാർപാപ്പ നൽകിയ മറുപടി
സ്വന്തം ലേഖകൻ: തന്നെ കാണാനെത്തിയ തീര്‍ഥാടകസംഘത്തിലെ കന്യാസ്ത്രീയോട് തന്നെ കടിക്കരുതെന്നാവശ്യപ്പെട്ട് മാര്‍പാപ്പ സന്ദര്‍ശകര്‍ക്കിടയില്‍ ചിരി പടര്‍ത്തി. ബുധനാഴ്ച നടന്ന പ്രതിവാര പൊതു പരിപാടിയ്ക്ക് മുന്നോടിയായാണ് മാര്‍പാപ്പ വത്തിക്കാന്‍ സന്ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരെ ആശീര്‍വദിക്കാനെത്തിയത്. കൈ നല്‍കി അഭിവാദനം ചെയ്യുന്നതിനിടെയാണ് മാര്‍പാപ്പ തമാശയായി കടിക്കരുതെന്നാവശ്യപ്പെട്ടത്. വത്തിക്കാന്‍ സിറ്റിയിലെ പേപ്പല്‍ ഓഡിയന്‍സ് ഹാളില്‍ സന്ദര്‍ശകര്‍ക്കിടയിലെ കന്യാസ്ത്രീ കൈനീട്ടി ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് …
ജെ.എന്‍.യുവിലെത്തിയ ദീപികയ്ക്കെതിരെ “ഹെയ്റ്റ് ക്യാമ്പെയ്ൻ”; താരത്തെ പിന്തുണച്ച് ആരാധകർ
ജെ.എന്‍.യുവിലെത്തിയ ദീപികയ്ക്കെതിരെ “ഹെയ്റ്റ് ക്യാമ്പെയ്ൻ”; താരത്തെ പിന്തുണച്ച് ആരാധകർ
സ്വന്തം ലേഖകൻ: ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അനുകൂലികളും ബി.ജെ.പി, ആര്‍.എസ്.എസ് അനുകൂലികളും ഹെയ്റ്റ് ക്യാമ്പയിനുമായി രംഗത്ത്. സംഭവം നടന്ന് രണ്ട് ദിവസം കഴിയവേ കേന്ദ്രസര്‍ക്കാരും ദീപിക പദുക്കോണിനെതിരെയുള്ള നടപടികള്‍ ആരംഭിച്ചു നൈപുണ്യ വികസ മന്ത്രാലയത്തിന്റെ പ്രമോഷന് …
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി മലപ്പുറം; ആദ്യ പതിനഞ്ചില്‍ നാലെണ്ണം കേരളത്തിൽ നിന്ന്
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി മലപ്പുറം; ആദ്യ പതിനഞ്ചില്‍ നാലെണ്ണം കേരളത്തിൽ നിന്ന്
സ്വന്തം ലേഖകൻ: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ മലപ്പുറത്തിന് ഒന്നാം സ്ഥാനം. ദി ഇക്കണോമിസ്റ്റിന്റെ 2015-20 പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേഗത്തില്‍ വളരുന്ന ആദ്യ പത്ത് നഗരങ്ങളില്‍ മലപ്പുറത്തിനെ കൂടാതെ കോഴിക്കോടിനും കൊല്ലത്തിനും സ്ഥാനമുണ്ട്. കോഴിക്കോട് നാലാമതും കൊല്ലം പത്താമതുമാണ്. തൃശ്ശൂര്‍ 13-ാം സ്ഥാനത്തുമുണ്ട്. പട്ടികയിലെ ആദ്യ 15 ല്‍ ഇന്ത്യയില്‍ നിന്ന് കേരളത്തിലെ …
കേരളത്തിലെ “ഹർത്താൽ” ആചാരത്തിന്റെ രുചിയറിഞ്ഞ് നോബേൽ ജേതാവ്; ആലപ്പുഴയിൽ ബോട്ട് തടഞ്ഞു
കേരളത്തിലെ “ഹർത്താൽ” ആചാരത്തിന്റെ രുചിയറിഞ്ഞ് നോബേൽ ജേതാവ്; ആലപ്പുഴയിൽ ബോട്ട് തടഞ്ഞു
സ്വന്തം ലേഖകൻ: ദേശീയ പണിമുടക്ക് ദിവസം ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും യാത്ര ചെയ്ത ബോട്ട് സമരാനുകൂലികൾ തടഞ്ഞു. സർക്കാരിന്റെ അതിഥിയായി കേരള സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മൈക്കിൾ ലെവിറ്റ് സംസ്ഥാനത്തെത്തിയത്. ഇന്നലെയാണ് കുമരകത്ത് നിന്നും ലേക് വ്യൂ റിസോർട്ടിന്റെ ഹൗസ് ബോട്ട് പുറപ്പെട്ടത്. ഇന്ന് രാവിലെ 11ന് ആലപ്പുഴ ആർ …
പൌരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധം; മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവിനെ വിമർശിച്ച് അമര്‍ത്യാ സെന്‍
പൌരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധം; മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവിനെ വിമർശിച്ച്  അമര്‍ത്യാ സെന്‍
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതത്തെ ഉപയോഗിച്ച് ഇത്തരത്തിലുള്ള വേര്‍തിരിവ് അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. “പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിപ്പിക്കാന്‍ പറ്റില്ല. എന്റെ അഭിപ്രായത്തില്‍ ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതി നിരസിക്കണം,” അദ്ദേഹം …
കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: കോഴിക്കോട് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിതീകരിച്ചു. കോഴിക്കോട് കാരശ്ശേരി ആനായാംകുന്ന് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരികരിച്ചത്. ഏഴുപേരുടെ രക്ത സാമ്പിള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചിരുന്നു. ഇതിന്‍റെ ഫലം വന്നതിനെത്തുടര്‍ന്നാണ് പനി സ്ഥിതീകരിച്ചത്. 13 അധ്യാപകര്‍ക്കും 42 വിദ്യാഥികള്‍ക്കുമാണ് പനിബാധിച്ചത്. ഏഴു പേരുടെ …