1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2018

സ്വന്തം ലേഖകന്‍: ചെറുവിമാനം അടിച്ചുമാറ്റി അതിസാഹസികമായി പറത്തി; യുഎസില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാലും പതിനഞ്ചും വയസ്സായ രണ്ട് കുട്ടികളാണ് വിമാനം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായത്. മോഷ്ടിച്ച വിമാനത്തില്‍ കയറി അതിസാഹസികമായി വട്ടംചുറ്റി പറക്കലിന് ശേഷം ഒരു വിമാനത്താവളത്തില്‍ പോയി ലാന്‍ഡ് ചെയ്യുകയായിരുന്നു ഇരുവരും ചെയ്തത്.

വീട്ടില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങി കൂട്ടുകാര്‍ക്കൊപ്പം താമസിക്കുന്നവരാണ് ഈ രണ്ട് കുട്ടികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു!. ജെന്‍സണിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് ഇവര്‍ അടിച്ചുമാറ്റിയത്. കയ്യില്‍ കിട്ടിയ ഒരു ട്രാക്ടര്‍ ഓടിച്ചാണ് ഇരുവരും ജെന്‍സണില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനം നിര്‍ത്തിയിട്ടിരുന്ന താല്‍ക്കാലിക സ്‌റ്റേഷനിലെത്തിയത്.

തുടര്‍ന്ന് സിംഗിള്‍ എഞ്ചിന്‍ ലൈറ്റ് സ്‌പോര്‍ട്ട് വിമാനത്തില്‍ കയറി, അത് ഓടിക്കാന്‍ തുടങ്ങി. വളരെ താഴ്ന്നുപറക്കുന്ന ഒരു വിമാനം നാട്ടുകാരില്‍ ശ്രദ്ധിക്കുകയും അധികൃതരെ അറിയിക്കുകയും ചെയ്തു. അന്വേഷിച്ചെത്തിയ അധികൃതര്‍ ഒടുവില്‍ വെര്‍ണാലില്‍ വച്ച് ഇരുവരെയും പിടിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനായി ഇരുവരെയും ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.