1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഹാകവിയും ജ്ഞാനപീഠ ജേതാവുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു
മഹാകവിയും ജ്ഞാനപീഠ ജേതാവുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത കവിയും ജ്ഞാനപീഠ ജേതാവുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ …
ക്രിക്കറ്റ് ഇതിഹാസം മുരളീധരനാകാൻ വിജയ് സേതുപതി; തമിഴ്നാട്ടിൽ പുതിയ വിവാദം
ക്രിക്കറ്റ് ഇതിഹാസം മുരളീധരനാകാൻ വിജയ് സേതുപതി; തമിഴ്നാട്ടിൽ പുതിയ വിവാദം
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസവും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് പരിശീകനുമായ മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരേ തമിഴ് നാട്ടില്‍ പ്രതിഷേധം. മുരളീധരനായി വേഷമിടുന്ന വിജയ് സേതുപതിയെ ബഹിഷ്കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിനുകള്‍ നടക്കുകയാണ്. ‘ഷെയിം ഓൺ യൂ’, ‘ബോയ്കോട്ട് വിജയ് സേതുപതി’ തുടങ്ങിയ ഹാഷ്​ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ …
ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ 2022 ൽ? കാത്തിരിക്കേണ്ടി വരുമെന്ന് WHO
ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍  2022 ൽ? കാത്തിരിക്കേണ്ടി വരുമെന്ന് WHO
സ്വന്തം ലേഖകൻ: ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് 2022 വരെ കോറോണ വാക്സിൻ ലഭിക്കാൻ സാധ്യതയില്ലന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. ചെറുപ്പക്കാർക്ക് കൊറോണ വാക്സിൻ ലഭിക്കുന്നതിനായി 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നും ആരോഗ്യപ്രവർത്തകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രായമുളളവരേയും ദുർബല വിഭാഗക്കാരെയുമാണെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. “മുൻനിര …
സൌദിയിൽ കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാൻ ആപ്പ്; വി‌.എഫ്.‌എസ് മുൻകൂർ ബുക്കിങ് വേണ്ട
സൌദിയിൽ കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാൻ ആപ്പ്; വി‌.എഫ്.‌എസ് മുൻകൂർ ബുക്കിങ് വേണ്ട
സ്വന്തം ലേഖകൻ: ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ കടലാസ് രേഖകളോ മറ്റു റിസൾട്ടുകളോ നൽകേണ്ട ആവശ്യമില്ലെന്നും തവക്കൽനാ ആപ്പിലെ ഇലക്ട്രോണിക് വിവരങ്ങൾ മതിയാകുമെന്നും സൌദി അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി പിന്തുടരുന്നതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഇത് മതിയാകും. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും …
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6244 പേര്‍ക്ക്; മരണം 20; 7792 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6244 പേര്‍ക്ക്; മരണം 20; 7792 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി …
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ തിയതികൾ പ്രഖ്യാപിച്ചു; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനം
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ തിയതികൾ പ്രഖ്യാപിച്ചു; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനം
സ്വന്തം ലേഖകൻ: കൊവിഡ് 19 കാലത്ത് വിപണിക്ക് പുത്തനുണർവേകാനും ദുബായിക്ക് ഉത്സവാന്തരീക്ഷം പകരാനും 26–ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) തിയതികൾ പ്രഖ്യാപിച്ചു. ഇൗ വർഷം ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെയാണ് ഡിഎസ്എഫ്. ഉദ്ഘാടന ദിവസം മുതൽ അവസാനം വരെ മനംമയക്കുന്ന ഒട്ടേറെ പരിപാടികളാണ് ഡിഎസ്എഫിനോടനുബന്ധിച്ച് നടക്കുക. ലോക പ്രശസ്ത സംഗീതജ്ഞർ …
അബുദാബി, അല്‍ഐന്‍ വീസക്കാര്‍ക്ക് ഷാര്‍ജയിൽ ഇറങ്ങാൻ ഐസിഎ അനുമതി വേണം: എയര്‍ അറേബ്യ
അബുദാബി, അല്‍ഐന്‍ വീസക്കാര്‍ക്ക് ഷാര്‍ജയിൽ ഇറങ്ങാൻ ഐസിഎ അനുമതി വേണം: എയര്‍ അറേബ്യ
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന അബുദാബി അല്‍ഐന്‍ താമസവീസക്കാര്‍ ഐ.സി.എ വെബ്സൈറ്റില്‍ എന്‍ട്രി സ്റ്റാറ്റസ് പരിശോധിച്ച് ഗ്രീന്‍ ടിക്കുണ്ടെന്ന് ഉറപ്പു വരുത്തി വേണം യാത്ര പുറപ്പെടാനെന്ന് ഷാര്‍ജയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ അറേബ്യ അറിയിച്ചു. മറ്റ് എമിറേറ്റുകളിലെ താമസ വീസക്കാര്‍ക്ക് ഷാര്‍ജയില്‍ വിമാനമിറങ്ങാന്‍ നിലവില്‍ അനുമതിയുടെ ആവശ്യമില്ല. റാസ്സല്‍ഖൈമയില്‍ വിമാനമിറങ്ങുന്ന അബുദാബി …
ദുബായിലെ മൂന്ന് മാളുകളിൽ കൊവിഡ് പരിശോധനാ സൗകര്യമൊരുക്കി ദുബായ് ഹെൽത്ത്​ അതോറിറ്റി
ദുബായിലെ മൂന്ന് മാളുകളിൽ കൊവിഡ് പരിശോധനാ സൗകര്യമൊരുക്കി ദുബായ് ഹെൽത്ത്​ അതോറിറ്റി
സ്വന്തം ലേഖകൻ: ദുബായ്യിലെ തിരഞ്ഞെടുക്കപ്പെട്ട മാളുകളിൽ കൊവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കി ദുബായ് ഹെൽത്ത്​ അതോറിറ്റി (ഡി.എച്ച്​.എ). മാൾ ഓഫ്​ എമിറേറ്റ്​സ്​, മിർദിഫ്​ സിറ്റി സെൻറർ, ദേര സിറ്റി സെൻറർ എന്നിവിടങ്ങളിലാണ്​ പരിശോധന​. പൊതുജനങ്ങൾക്ക് ബുക്ക്​ ചെയ്​ത ശേഷം മാളുകളിൽ എത്തി സൗകര്യം പ്രയോജനപ്പെടുത്താം. കൊവിഡ് പരിശോധന നിർബന്ധമാക്കപ്പെട്ട രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ്​ പരിശോധന …
കൊവിഡ് ബാധിച്ചയാളിൽ വൈറസിനെതിരായ പ്രതിരോധ ശേഷി അഞ്ച്​ മാസം നിൽക്കുമെന്ന്​ പഠനം
കൊവിഡ് ബാധിച്ചയാളിൽ വൈറസിനെതിരായ പ്രതിരോധ ശേഷി അഞ്ച്​ മാസം നിൽക്കുമെന്ന്​ പഠനം
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ചയാളുടെ ശരീരത്തിൽ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച്​ മാസം വരെയെങ്കിലും നില നിൽക്കുമെന്ന പഠനവുമായി ഗവേഷകർ. ഇന്ത്യൻ വംശജനാണ്​ യു.എസിൽ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​. യൂനിവേഴ്​സിറ്റി ​ഓഫ്​ അരിസോണയിലാണ്​ പഠനം നടത്തിയത്​. കൊവിഡ് ബാധിച്ച 6,000 പേരുടെ ആൻറിബോഡി പരിശോധിച്ചാണ്​ നിഗമനത്തിലെത്തിയത്​.കൊവിഡ് ബാധിച്ചയാളുടെ ശരീരിത്തിലെ ആൻറിബോഡി അഞ്ച്​ മുതൽ ഏഴ്​ മാസം …
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്; രോഗമുക്തി 7723 പേർക്ക്; മരണം 21
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്; രോഗമുക്തി 7723 പേർക്ക്; മരണം 21
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 48,253 പരിശോധനയാണ് നടത്തിയത്. ആകെ കൊവിഡ് മരണം 1046 ആണ്. 7723 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ …