1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2018

സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചു. 65 വയസായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു രാമചന്ദ്രന്‍ നായര്‍.

വിദ്യാര്ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഐഎമ്മിലെത്തിയ കെകെ രാമചന്ദ്രന് നായര് സിപിഐഎം ഏരിയ സെക്രട്ടറിയായും പ്രവര്ത്തിച്ചിട്ടുണ്ട്. 2001ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.

കോണ്ഗ്രസ് സ്ഥാനാര്ത്ഥി ശോഭന ജോര്ജിനെതിരെ 1465 വോട്ടുകള്ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. പിന്നീട് 2016ല് നടന്ന തെരഞ്ഞെടുപ്പില് പ്രമുഖ കോണ്ഗ്രസ് നേതാവ് പിസി വിഷ്ണുനാഥിനെ 8000 വോട്ടുകള്ക്ക് അദ്ദേഹം പരാജയപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.