1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2011

 

ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി എന്‍.എച്ച്.എസില്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങവേ മുന്‍ മേധാവികളുടെ ബോണസില്‍ ഇരട്ടിയിലധികം തുക വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നേഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ആകെ ശമ്പളത്തിനേക്കാളും കൂടുതല്‍ തുക എന്‍.എച്ച്.എസ് മുന്‍ മേധാവികള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്.

ഏതാണ്ട് 40,000 ഓളം പോസ്റ്റുകളാണ് പരിഷ്‌ക്കരണത്തിലൂടെ നഷ്‌പ്പെടാന്‍ പോകുന്നത്. നേഴ്‌സുമാരും ഡോക്ടര്‍മാരും എല്ലാം ഇതില്‍പ്പെടും. ഇതിനിടയ്ക്കാണ് മേധാവികളുടെ ബോണസിലുണ്ടായിട്ടുള്ള വര്‍ധന. കഴിഞ്ഞവര്‍ഷം ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ബോണസിന്റെ ഭാഗമായി ലഭിച്ചത് 2.5 മില്യണ്‍ പൗണ്ടോളമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

മുന്‍ സിവില്‍ സെര്‍വീസ് ഉദ്യോഗസ്ഥന് ലഭിച്ചത് 27,500 പൗണ്ടാണ്. ഒരു നേഴ്‌സിന് വര്‍ഷം മുഴുവന്‍ ജോലിയെടുത്താല്‍ ലഭിക്കുന്നത് 26,000 പൗണ്ട് മാത്രമാണ്. 2004-05 വര്‍ഷത്തിനുശേഷം ഇത്തരം മുതിര്‍ന്ന മേധാവികളുടെ ബോണസില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മികച്ച സേവനം കാഴ്ച്ചവെയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമേ സാധാരണഗതിയില്‍ ഉന്നത ബോണസ് നല്‍കാറുള്ളൂ.

അതിനിടെ ഇത്തരത്തില്‍ ബോണസ് ലഭിച്ചവരുടെ പേര് വെളിപ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം തയ്യാറായിട്ടില്ല. എന്നാല്‍ എന്‍.എച്ച്.എസ് ചീഫ് എക്‌സിക്യൂട്ടിവ് സര്‍ ഡേവിഡ് നിക്കോള്‍സണ്‍, വര്‍ക്ക്‌ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ ക്ലെയര്‍ ചാപ്മാന്‍ എന്നിവര്‍ ഇതില്‍പ്പെടും. ഫഌറ്റും മറ്റ് സൗകര്യങ്ങളുമടക്കം ഏതാണ്ട് 255,000 പൗണ്ടിനും 259,000 പൗണ്ടിനും ഇടയ്ക്കാണ് സര്‍ ഡേവിഡിന്റെ ബോണസ്. ഇത് പ്രധാനമന്ത്രിയുടേതിനേക്കാള്‍ അധികമാണ് എന്നതാണ് രസകരമായ വസ്തുത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.