1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2012

സക്കറിയ പുത്തന്‍കളം

സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ്: തകര്‍ച്ചയിലും ദുരിതത്തിലും മാത്രം ദൈവത്തെ വിളിച്ച് അപേക്ഷിക്കുന്നതോടൊപ്പം സമൃദ്ധിയിലും ദൈവത്തെ വിളിച്ച് അപേക്ഷിക്കണമെന്ന് ഫാ.ജോമോന്‍ തൊമ്മാന. ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ആരംഭിച്ച മാസാവസാന ശനിയാഴ്ച നൈറ്റ് വിജിലില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും കാലത്ത് ദൈവത്തെ മറന്ന് ജീവിക്കുമ്പോള്‍ പരിശുദ്ധാത്‌മാവിന്റെ കൃപ നഷ്ടപ്പെടുത്തുകയാണെന്നു ഫാ. ജോമോന്‍ തൊമ്മന ഓര്‍മപ്പെടുത്തി. ബ്രദര്‍ അപ്പച്ചന്‍ കുട്ടിയും വചന ശ്രുശ്രൂഷയില്‍ പങ്കു ചേര്‍ന്ന്. ജപമാല, വി.കുര്‍ബാന, ആരാധന എന്നിവയും നൈറ്റ് വിജിലിനെ ഭക്തി സാന്ദ്രമാക്കി. അടുത്തത് ഫെബ്രുവരി 25 ന് വൈകുന്നേരം അഞ്ച് മുതല്‍ എട്ടര വരെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.