ഷുക്കൂര്‍ വധക്കേസിലെ പ്രതി സുമേഷിനെ മൂന്നാംമുറയ്ക്ക് വിധേയനാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ മലദ്വാരത്തില്‍ കമ്പി കയറ്റി പീഡിപ്പിച്ചതായി സുമേഷ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുമേഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ സുമേഷിന്റെ ദേഹത്ത് മുറിവുകളോ മൂന്നാംമുറ പ്രയോഗത്തിന്റെ തെളിവുകളോ ഇല്ലെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അറസ്റ്റ് ചെയ്യുന്നവരുടെ മേല്‍ മൂന്നാംമുറ പ്രയോഗിക്കുന്നതായി എം വി ജയരാജന്‍ അന്വേഷണ ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല