ടി.പി. ചന്ദ്രശേഖരന് വധം സംബന്ധിച്ച് ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
പ്രത്യേക അന്വേഷണ സംഘത്തിന്‍െറ പ്രവര്‍ത്തനം നല്ലനിലയില്‍ പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി അഭിപ്രായ വ്യത്യാസമില്ല. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് മുല്ലപ്പള്ളിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. മുല്ലപ്പള്ളിയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുകയാണ്. കേന്ദ്രീകൃത ജനാധിപത്യം എന്ന നയത്തില്‍ അഭിമാനിച്ചിരുന്ന സി.പി.എമ്മിന്‍െറ നയത്തെയും സമീപനത്തെയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ ചോദ്യം ചെയ്യുകയാണ്. അച്യുതാനന്ദന് കൂടങ്കുളത്ത് പോയത് അതിന് തെളിവാണ്. പാര്‍ട്ടിയില്‍ ഉണ്ടാകാനിരിക്കുന്ന കുത്തൊഴുക്കിന്‍െറ സൂചന മാത്രമാണ് മുണ്ടൂര്‍.
‘ജനശ്രീ’യുമായി പാര്‍ട്ടിക്ക് ഔദ്യാഗിക തലത്തില്‍ ബന്ധമില്ല. പല ഗവണ്‍മെന്‍േറതര സംഘടനകളും സര്‍ക്കാറിന് മുന്നില്‍ പദ്ധതികള്‍ അവതരിപ്പിച്ച് ഫണ്ട് നേടിയെടുക്കാറുണ്ട്. അത്തരത്തിലാണ് ജനശ്രീക്കും ഫണ്ടനുവദിച്ചത്. ഇത് വിവാദമാക്കേണ്ടതില്ല.
കെ.പി.സി.സി പുന$സംഘടന വൈകാതെയുണ്ടാകും. പുന$സംഘടനയുമായി ബന്ധപ്പെട്ട് താനും ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞ 18ന് ദല്‍ഹിക്ക് പോകാനിരുന്നതാണ്. അപ്പോഴാണ് ഉമ്മന്‍ ചാണ്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. താമസിയാതെ തങ്ങള്‍ ദല്‍ഹിക്ക് പുറപ്പെടും.
നായര്‍-ഈഴവ ഐക്യം സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു..











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല