1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

എസ്എന്‍സി ലാവ്‌ലിന്‍ കേസ് തുടരന്വേഷിക്കേണ്ടതില്ലെന്നു തിരുവനന്തപുരം സിബിഐ കോടതി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ മന്ത്രി ജി. കാര്‍ത്തികേയനും വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണം സിബിഐ നേരത്തെ അന്വേഷിച്ചതാണെന്നു കോടതി നിരീക്ഷിച്ചു. കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്നു ഹര്‍ജികളും കോടതി തളളി.
സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും ടി.ശിവദാസമേനോനും എതിരെ ആവശ്യപ്പെട്ട അന്വേഷണവും കോടതി നിരാകരിച്ചു. ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാര്‍, അഡ്വക്കറ്റ് നെയ്യാറ്റിന്‍കര പി.നാഗരാജ്, ഇഎംഎസ് സാംസ്‌കാരിക വേദി എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.