1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കാന്‍ എസ്എഫ്‌ഐ തിരുവനനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗം മാറ്റിവെച്ചു.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകനായി നേരത്തെ എസ്എഫ്‌ഐ നേതൃത്വം വിഎസ്സിനെ ക്ഷണിച്ചിരുന്നു.

എന്നാല്‍ സിപിഐ(എം) ജില്ലാ നേതൃത്വം ഇടപെട്ട് വിഎസ്സിനെ ഒഴിവാക്കുകയും സമ്മേളനം വേണ്ടെന്ന് വയ്ക്കുകയുമായിരുന്നു എന്നാണ് ആരോപണം.

ഇതു സംബന്ധിച്ച് അറിയിപ്പ് വി എസ്സിനെ അറിയിച്ചിട്ടില്ല. ദേശാഭിമാനി പത്രത്തില്‍ വന്ന ജില്ലാ സമ്മേളനത്തിന്റെ പരസ്യത്തിലാണ് വി എസ്സിനെ ഒഴിവാക്കിയിരിക്കുന്നത്.

എസ്എഫ്‌ഐയുടെ പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും വി.എസ് ഇല്ല. ജൂലൈ 26 മുതല്‍ നടക്കുന്ന സംസ്ഥാന സമ്മേളന പരിപാടികളുടെ അവസാനവട്ട ലിസ്റ്റിലും വി.എസ്സിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

26ന് നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയനും 27ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി. സായിനാഥുമാണ് ഉദ്ഘാടനം ചെയ്യുക. വി.എസ്സിനെ സംസ്ഥാന നേതാക്കള്‍ പീഡിപ്പിച്ചിരുന്നോ എന്ന് അറിയില്ലെന്ന് എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ടും സംഘടനാ സമിതി ജോയിന്റ് കണ്‍വീനര്‍ ജിപിന്‍ പറഞ്ഞു.

സ്വന്തം മണ്ഡലമുള്ള ജില്ലയില്‍ നടന്ന എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തിലും വി.എസ്സിനെ പങ്കെടുപ്പിച്ചിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.