1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2011

മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്ററില്‍ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായി. തിരുകര്‍മ്മങ്ങളില്‍ മാഞ്ചസ്റ്ററിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. വൈകുന്നേരം നാലിന് സെന്റ് ആന്‍സ് പള്ളിയില്‍ ലിവര്‍പൂള്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: ബാബു അപ്പാടന്‍ അര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.

കുര്‍ബാനയെ തുടര്‍ന്ന് ലദിഞ്ഞും തിരുന്നാള്‍ പ്രദക്ഷിണവും നടന്നു. പ്രദക്ഷിണത്തില്‍ ചെണ്ടമേളങ്ങളും മുത്തുക്കുടകളും പതാകകളും അണിനിരന്നു. വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണത്തില്‍ സംവഹിച്ചു. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിപ്പച്ചശേഷം വിശുദ്ദകുര്‍ബാനയുടെ ആശിര്‍വാദവും, ചാച്ചോര്‍ നേര്‍ച്ചയും നടന്നു. തുടര്‍ന്ന് പാരിഷ് ഹാളില്‍ നടന്ന കലാസന്ധ്യയില്‍ ഒട്ടേറെ കലാപരിപാടികള്‍ അരങ്ങേറി.തിരുനാളില്‍ ചെണ്ടമേളം അവതരിപ്പിച്ച ബ്രിക്കന്‍ഹെഡ്‌ ദൃശ്യകല ചെണ്ടമേള ട്രൂപ്പ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

തിരുനാളില്‍ പങ്കെടുക്കാനെത്തിയ ഏവര്‍ക്കും ഫാ:ബാബു അപ്പാടന്‍ നന്ദിരേഖപ്പെടുത്തി. റ്റോമി കുര്യന്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സോണി ചാക്കോ നന്ദിരേഖപ്പെടുത്തി. ചിതംഹില്‍ സെന്റ് തോമസ് പ്രയര്‍ ഗ്രൂപ്പ് ഒരുക്കിയ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.