1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2015

സ്വന്തം ലേഖകന്‍: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിനെതിരെ വര്‍ഗീയ വിഷം തുപ്പി വെള്ളാപ്പള്ളി, കേസെടുക്കുമെന്ന് ആഭ്യന്തര മന്ത്രി. മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന്റെ പേരിലാണ് വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കുക. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഐപിസി 153 എ വകുപ്പ് പ്രകാരം ആലുവ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നൗഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ഭാര്യയ്ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതിനു നൗഷാദ് ഇസ്ലാം മതത്തില്‍പ്പെട്ട ആളായതാണെന്നാണ് വെള്ളാപ്പള്ളി പ്രസംഗിച്ചത്. ഒരു മുസ്ലീം ആയി മരിയ്ക്കാന്‍ താന്‍ കൊതിയ്ക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് ഉയര്‍ന്നത്. പ്രസംഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസ് എടുക്കണം എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദനും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധവുമായി സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ ടിഎന്‍ പ്രതാപന്‍ ആഭ്യന്തര മന്ത്രിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലും വെളളാപ്പള്ളിയ്ക്ക് നേരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള ചില ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.