പുറം വേദനയാനെന്നും പറഞ്ഞു ചികിത്സാവധി എടുത്തു നഴ്സ് മുങ്ങിയത് ഹോളിവുഡ് സിനിമയി അഭിനയിക്കുവാന്‍. മാര്‍ക്ക് പ്രീസ് എന്നാ മുപ്പത്തി മൂന്ന് കാരനായ സിനിമാ പ്രേമിയായ എന്‍.എച്ച്.എസ് നേഴ്സിനെയാണ് കയ്യോടെ പിടികൂടിയത്. ആശുപത്രി അധികൃതരോട് തനിക്ക് പുറത്തു ക്ഷതമേറ്റതിനാല്‍ ജോലി ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന് പറഞ്ഞു ചികിത്സാവധി ഇയാള്‍ വാങ്ങുകയായിരുന്നു. ചികിത്സാവധി എടുക്കുകയാണെകില്‍ ശമ്പളത്തില്‍ കുറവ് ഉണ്ടാകുകയില്ല.
രോഗം ഉണ്ടെങ്കില്‍ തന്നെ രോഗത്തിന് ചികിത്സ എടുക്കാതെ സിനിമയിലെ താരനിരക്കൊപ്പം ആടിപാടുകയായിരുന്നു. ലിയാം നീസന്‍ അഭിനയിച്ച വ്രാത്ത് ഓഫ് ടൈടന്‍സ് എന്ന ചിത്രത്തിലാണ് പ്രീസ് അഭിനയിച്ചത്. ഒരേ സമയം സിനിമയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പ്രീസിനു പണം ലഭിക്കുമായിരുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തെ കയ്യോടെ അധികൃതര്‍ പിടികൂടിയത്.
സിനിമയിലെ യുദ്ധരംഗങ്ങളില്‍ ഭടനായിട്ടാണ് ഇദ്ദേഹം അഭിനയിച്ചു തകര്‍ത്തത്. ഡോക്ടറോട് കള്ളം പറഞ്ഞതിനാല്‍ ഡോക്ടറുടെ സാക്ഷ്യപത്രം വഴി ഇദ്ദേഹത്തിന് പണം ലഭിക്കും എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഇരുപതു മൈല്‍ അകലെയുള്ള സെറ്റില്‍ വച്ചായിരുന്നു ഷൂട്ടിംഗ് നടന്നിരുന്നത്. സിനിമാക്കാരന്‍ ആയിട്ടുംഅധികാരികളുടെ കണ്ണില്‍ കരടായി മാറിയിരിക്കയാണ് പ്രീസ്.
പക്ഷെ എന്തൊക്കെ പറഞ്ഞാലും പ്രീസ് അഭിനയിച്ച ചിത്രം വിജയിത്തിലേക്ക് നീങ്ങുന്നു എന്നാണു സൂചന. കള്ളത്തരം കാട്ടിയതിന് പ്രീസ് പിഴ അടക്കേണ്ടി വരും എന്നയു കോടതി അറിയിച്ചു. മാത്രവുമല്ല 180 മണിക്കൂറുകളോളം സംഭാലമില്ലാതെ ജോലിക്കും കോടതി വിധിച്ചിട്ടുണ്ട്.അഞ്ഞൂറ് പൌണ്ടാണ്മൊത്തം പിഴയായി പ്രീസിനു കൊടുക്കേണ്ടി വരിക. ഇതില്‍ 400പൌണ്ട് അന്വേഷണത്തിനും 100പൌണ്ട് പ്രോസിക്യൂഷനുമാണ് ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല