1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2012

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ സമരം നടത്തുന്ന നഴ്സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാട്ടുകാരും സമരത്തിനിറങ്ങുന്നു. നാട്ടുകാര്‍ രൂപവത്കരിച്ച സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കുറഞ്ഞ വേതനം 18,000 രൂപയാക്കുക, അധിക ജോലിക്ക് അധിക വേതനം നല്‍കുക, ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, രോഗി- നഴ്സ് അനുപാതം നിര്‍ബന്ധമാക്കുക, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ 19 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ സമരം നടത്തുന്നത്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രദേശത്തെ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക സംഘടനകള്‍ രംഗത്തിറങ്ങും. ഞായറാഴ്ച ഐക്കരനാട്, പൂതൃക്ക പഞ്ചായത്തുകളില്‍ പ്രചരണ വാഹനജാഥ നടത്തും. തിങ്കളാഴ്ച രാവിലെ 10ന് കോലഞ്ചേരി ജങ്ഷനില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.