നേഴ്സിംഗ് മേഖലയിലെ ചൂഷണത്തിനെതിരെ ഇന്ത്യയിലെ നേഴ്സുമാര്‍ ഉണര്‍ന്ന് പ്രതിഷേധിക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. കൊല്‍ക്കത്തയിലും മുംബൈയിലും തുടങ്ങിയ മാന്യമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയുള്ള സമരം രാജ്യത്തുടന്നീളം പടരുകയും ചെയ്തു. ഈയൊരു സാഹചര്യത്തില്‍ തികച്ചും വ്യത്യസ്തമായൊരു സമര രീതിയുമായാണ് ഭോപ്പാല്‍ സ്മാരക ആശുപത്രിയിലെ നേഴ്സുമാര്‍ പ്രതിഷേധിക്കുന്നത്.
ഇവരും സേവന വേതന വ്യവസ്ഥകളുടെ പരിഷ്കരണത്തിനായാണ് പ്രതിഷേധിക്കുന്നതെങ്കിലും ഭോപ്പാല്‍ വാതക ദുരന്തത്തിന് ഇരയായവര്‍ക്കായി തുടങ്ങിയ ഭോപ്പാല്‍ സ്മാരക ആശുപത്രിയിലെ (ബിഎംഎച്ച്) ജീവനക്കാരുടേത് തികച്ചും സമാധാനപരവും ഒരുപക്ഷെ ഗാന്ധിജിയുടെ അഹിംസാ രീതിയോട് ഉപമിക്കാവുന്നതുമാണ്. അധികം സമയം ജോലി ചെയ്താണ് അധികൃതരുടെ വാഗ്ദാന ലംഘനത്തോട് ഇന്നു മുതല്‍ ഇവര്‍ പ്രതിഷേധിക്കുന്നത്. ആറാം ശമ്പള കമ്മിഷന്‍ അനുസരിച്ചുള്ള വേതനവും മറ്റ് ആനുകൂല്യവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണു ഇവിടെ ജീവനക്കാരുടെ സമരം.
ഇതിനിടെ, ബിഎംഎച്ച് നഴ്സസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതി സ്വീകരിച്ച അനുകൂല നിലപാടിനോടുള്ള ആദരസൂചകമായി സമരത്തിന്റെ ആദ്യ ദിനമായ ഇന്ന് ജീവനക്കാര്‍ രണ്ടു മണിക്കൂര്‍ അധികം ജോലി ചെയ്യും എന്നും വ്യക്തമാക്കി. വാതക ദുരന്തത്തിന് ഇരയായവരുടെ ചികില്‍സയ്ക്കായി ആരംഭിച്ച ആശുപത്രി സുപ്രീംകോടതി നിര്‍ദേശപ്രകാരം ദേശീയ ആണവോര്‍ജ വകുപ്പ് 2010ല്‍ ഏറ്റെടുത്തിരുന്നെങ്കിലും ഇപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല